37.5 കോടി ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് ഹാക്കർ; നിഷേധിച്ച് എയർടെൽ

37.5 കോടി ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് ഹാക്കർ; നിഷേധിച്ച് എയർടെൽ

ഒരു തരത്തിലുമുള്ള ഡേറ്റ ചോര്‍ച്ചയും നടന്നിട്ടില്ലെന്ന് എയര്‍ടെല്‍ വക്താവ്
Updated on
1 min read

എയര്‍ടെല്‍ വരിക്കാരായ 37.5 കോടി ഇന്ത്യന്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോർത്തിയെന്ന് ഹാക്കറുടെ അവകാശവാദം. ഇത്രയും ഉപയോക്താക്കളുടെ വിവരങ്ങൾ ഒരു ഹാക്കിങ് ഫോറത്തിൽ വിൽപ്പനയ്ക്കു വെക്കുകയാണെന്നാണ് ഹാക്കറുടെ വെളിപ്പെടുത്തൽ. എന്നാൽ വിവരങ്ങൾ ചോർന്നുവെന്ന ആരോപണം എയർടെൽ തള്ളി. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തിയെന്നും ഒരു തരത്തിലുമുള്ള ഡേറ്റ ചോര്‍ച്ചയും നടന്നിട്ടില്ലെന്നും എയര്‍ടെല്‍ വക്താവിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സമൂഹമാധ്യമമായ എക്‌സില്‍ ഡാര്‍ക് വെബ് ഇന്‍ഫോര്‍മര്‍ എന്ന അക്കൗണ്ടിലൂടെയാണ് എയര്‍ടെലിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഏകദേശം 37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍, ജനനത്തീയതി, പിതാവിന്റെ പേര്, ആധാര്‍ ഐഡി, ഇമെയില്‍ ഐഡി തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ 'xenZen' എന്ന ഹാക്കര്‍ വില്‍പ്പനയ്ക്കുവെച്ചുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. വിവരങ്ങള്‍ നല്‍കാന്‍ ക്രിപ്‌റ്റോകറന്‍സിയായി 41 ലക്ഷം രൂപ നല്‍കണമെന്നും പറയുന്നു.

37.5 കോടി ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് ഹാക്കർ; നിഷേധിച്ച് എയർടെൽ
'സ്റ്റെപ്പില്‍നിന്ന് വീണത് അപകടമല്ല, റോബോട്ടിന്റേത് ആത്മഹത്യ!' അന്വേഷണവുമായി ദക്ഷിണ കൊറിയ

ഈ വര്‍ഷം ജൂണിലാണ് ഡേറ്റ ചോര്‍ച്ച നടന്നതെന്നും ഒരു സാമ്പിള്‍ പങ്കുവെച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം കേന്ദ്ര വിദേശകാര്യമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ചോര്‍ച്ചയില്‍ xenZen പങ്കാളിയാണെന്നും ആരോപണമുണ്ട്.

റെഡ് റാബിറ്റ് ടീം എന്ന വെബ്‌സൈറ്റില്‍ 25 ലക്ഷം എയര്‍ടെല്‍ സബ്‌സ്‌ക്രൈബര്‍മാരുടെ വിവരങ്ങള്‍ പങ്കുവെക്കപ്പെട്ടുവെന്ന് സൈബര്‍ സുരക്ഷാ ഗവേഷകനായ രാജ്‌ശേഖര്‍ രാജഹരിയ 2021ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനുള്ളിൽ സൈറ്റില്‍നിന്നു വിവരങ്ങള്‍ നീക്കം ചെചെയ്തു.

ആ സമയത്തും ഒരു തരത്തിലുമുള്ള ഡേറ്റ ചോര്‍ച്ചയും നടന്നിട്ടില്ലെന്നാണ് എയര്‍ടെല്‍ അറിയിച്ചത്. നേരത്തെ, ജിയോയും വോഡഫോണ്‍ ഐഡിയയ്ക്കും സമാനരീതിയില്‍ ഡേറ്റ ചോര്‍ച്ച ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in