മൊബൈൽ റീചാർജ് ഇനി കൈപൊള്ളും; നിരക്ക് കുത്തനെ കൂട്ടി എയർടെലും ജിയോയും

മൊബൈൽ റീചാർജ് ഇനി കൈപൊള്ളും; നിരക്ക് കുത്തനെ കൂട്ടി എയർടെലും ജിയോയും

ജൂലൈ മൂന്നു മുതലാണ് എയർട്ടലിന്റെ വർധിപ്പിച്ച നിരക്ക് നിലവിൽ വരിക. റിലയൻസ് ജിയോയുടേത് ജൂലൈ ഒന്നിനും
Updated on
1 min read

രാജ്യത്ത് മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടി ടെലികോം കമ്പനികൾ. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവരാണ് നിലവിൽ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. റിലയൻസ് ജിയോ 12 മുതൽ 27 ശതമാനം വരെയും എയർടെൽ 11-21 ശതമാനം വരെയുമാണ് മൊബൈൽ താരിഫുകൾ കൂട്ടിയത്. വ്യാഴാഴ്ചയാണ് റിലയൻസ് ജിയോ നിരക്കുകളിൽ വർധന കൊണ്ടുവന്നത്. രണ്ടര വർഷത്തിനു ശേഷമാണ് ഇത്രയധികം നിരക്കിൽ വർധന വരുന്നത്. ജൂലൈ മൂന്നുമുതലാണ് എയർടെല്ലിന്റെ വർധിപ്പിച്ച നിരക്ക് നിലവിൽ വരിക. റിലയൻസ് ജിയോയുടേത് ജൂലൈ ഒന്നിനും.

ഇന്ത്യയിലെ ടെലികോം സ്ഥാപനങ്ങൾക്ക് സാമ്പത്തിക സ്ഥിരതയുള്ള ബിസിനസ് മോഡൽ തുടരാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് എയർട്ടലിന്റെ വിശദീകരണം. ജിയോയും എയർടെല്ലും തങ്ങളുടെ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യവസായ കണക്കുകൾ വ്യക്തമാക്കുന്നത്.

മൊബൈൽ റീചാർജ് ഇനി കൈപൊള്ളും; നിരക്ക് കുത്തനെ കൂട്ടി എയർടെലും ജിയോയും
പലതവണ 'വെള്ളം കുടിപ്പിച്ചു'; എന്നിട്ടും തിരിച്ചെത്തി, സാം പിട്രോഡയെ കോണ്‍ഗ്രസ് തള്ളാത്തതിന് പിന്നിലെന്ത്?

ടെലികോം മേഖല അവസാനമായി താരിഫുകൾ 2021 നവംബറിലാണ്. 20-25 ശതമാനം വര്ധനയായിരുന്നു അന്നുണ്ടായത്. അതിനുശേഷം കാര്യമായ വർധനവൊന്നും ഉണ്ടായില്ലെങ്കിലും ടെലികോം കമ്പനികൾ വരുമാനം വർധിപ്പിക്കാനുള്ള ചില പദ്ധതികളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

എയർടെല്ലിൻ്റെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ പ്രകാരം, വിവിധ പാക്കേജുകളിൽ കാര്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഡാറ്റ വാഗ്ദാനം ചെയ്യുന്ന അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകളിലും വർധനയുണ്ട്. നേരത്തെ 28 ദിവസത്തേക്ക് 2ജിബി ഡാറ്റ ലഭിക്കാൻ 179 രൂപയുടെ അടിസ്ഥാന പ്ലാൻ ഉണ്ടായിരുന്നെങ്കിൽ ജൂലൈ മൂന്നോടെ 199 രൂപയാകും. 6 ജിബി ഡാറ്റ നൽകുന്ന 84 ദിവസത്തെ പ്ലാൻ 455 രൂപയിൽ നിന്ന് 509 രൂപയായി വർധിപ്പിച്ചിട്ടുണ്ട് ഒപ്പം 24 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാർഷിക പ്ലാൻ 1799 രൂപയിൽ നിന്ന് 1999 രൂപയായും ഉയർത്തി.

logo
The Fourth
www.thefourthnews.in