അലക്‌സ പവേര്‍ഡ് സ്മാര്‍ട് ടിവി:
പുതിയ മോഡലുകളുമായി  
റെഡ്‌മി

അലക്‌സ പവേര്‍ഡ് സ്മാര്‍ട് ടിവി: പുതിയ മോഡലുകളുമായി റെഡ്‌മി

റെഡ്മി ഫയര്‍ ടിവി സീരീസിന്റെ 4k പതിപ്പില്‍ രണ്ടു മോഡലുകള്‍ കൂടി നാളെ മുതല്‍ വിപണിയിലെത്തും. 55, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലുള്ളതാണിവ.
Updated on
1 min read

റെഡ്‌മി ഫയര്‍ ടിവി സീരീസിന്റെ 4k പതിപ്പില്‍ രണ്ടു മോഡലുകള്‍ കൂടി നാളെ മുതല്‍ വിപണിയിലെത്തും. 55, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലുള്ളതാണിവ. അലക്‌സ പവേര്‍ഡ് വോയ്‌സ് കമാന്‍ഡ് ഫീച്ചറുകളുള്‍പ്പെടെ അണിനിരത്തി ന്യൂജെനായാണ് ഇവ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി കഴിഞ്ഞ മാര്‍ച്ചിലാണ് ഫയര്‍ ടിവിയുമായി ആദ്യം മാര്‍ക്കറ്റിലെത്തുന്നത്. 32 ഇഞ്ച് സ്‌ക്രീന്‍ മോഡലായിരുന്നു ആദ്യം അവതരിപ്പിച്ചത്. അതിനു ശേഷമാണ് വ്യത്യസ്ത സ്‌ക്രീന്‍ വലിപ്പത്തില്‍ പുതിയ രണ്ടു മോഡലുകള്‍ കൂടി ഇവര്‍ പുറത്തിറക്കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹോട്‌സ്റ്റാര്‍, സീ 5, ജിയോ സിനിമ തുടങ്ങി ജനപ്രീയ ആപ്പുകളുള്‍പ്പെടെ 12,000-ലധികം ആപ്പുകള്‍ ആപ്പ്‌സ്റ്റോര്‍ വഴി ടിവിയിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രത്യേകത.

55 ഇഞ്ച് മോഡലില്‍ 30 വാട്ട്‌സ് സൗണ്ട് ഔട്ട്പുട്ടാണ് നല്‍കിയിരിക്കുന്നത്. 43 ഇഞ്ച് മോഡലില്‍ ഇത് 24 വാട്ട്‌സാണ്. രണ്ടു ജിബി റാമും എട്ടു ജിബി സ്റ്റോറേജുമുള്ള 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസറിലാണ് ടിവി പ്രവര്‍ത്തിക്കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹോട്‌സ്റ്റാര്‍, സീ 5, ജിയോ സിനിമ തുടങ്ങി ജനപ്രിയ ആപ്പുകളുള്‍പ്പെടെ 12,000-ലധികം ആപ്പുകള്‍ ആപ്പ്‌സ്റ്റോര്‍ വഴി ടിവിയിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രത്യേകത.

വോയ്‌സ് കമാന്‍ഡിലൂടെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സാധിക്കുന്ന ആമസോണിന്റെ ക്ലൗഡ് അധിഷ്ഠിതസേവനമായ അലക്സയിലും പ്രവര്‍ത്തിക്കുന്നതാണ് പുതിയ രണ്ട് മോഡലുകളും. ഇതിനാല്‍ റിമോട്ടില്ലാതെ നമ്മുടെ വോയ്‌സ് കമാന്‍ഡുകളിലൂടെയും ടിവി പ്രവര്‍ത്തിപ്പിക്കാം.

ബ്‌ളൂടൂത്ത് 5.0, ഡ്യുവല്‍-ബാന്‍ഡ് വൈഫൈ, എയര്‍പ്ലേ 2, മിറാകാസ്റ്റ് എന്നീ ഫീച്ചറുകളുമുണ്ട്. 43 ഇഞ്ചിന്റെ ടിവിക്ക് 23,499 രൂപയും 55 ഇഞ്ചിന്റേതിന് 34,499 രൂപയുമാണ് വില.

സെപ്റ്റംബര്‍ 18 മുതല്‍ റെഡ്മിയുടെ ഔട്ട്ലെറ്റുകളിലൂടെയും ഫ്‌ളിപ്കാര്‍ട്ട് വഴിയും സ്മാര്‍ട് ഫയര്‍ ടിവിയുടെ പുതിയ രണ്ടു മോഡലുകളും വാങ്ങാം.

The Fourth News Channel
The Fourth Malayalam Channel

logo
The Fourth
www.thefourthnews.in