ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; ആല്‍ഫബെറ്റിലെ 12,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍. മാതൃസ്ഥാപനമായ ആല്‍ഫബെറ്റില്‍ നിന്നും 12,000 തൊഴിലാളികളെ വെട്ടികുറയ്ക്കാനാണ് നീക്കം. ആഗോളതലത്തില്‍ ആറ് ശതമാനം വരുന്ന ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ പ്രസ്താവനയില്‍ അറിയിച്ചു. കമ്പനിയുടെ കോർപ്പറേറ്റ്, എഞ്ചിനീയറിങ്, റിക്രൂട്ടിങ് സംഘത്തെയാണ് പിരിച്ചുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. ആമസോണ്‍, ട്വിറ്റര്‍ എന്നിവര്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 10,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന് മെറ്റയും അറിയിച്ചിരുന്നു. പിന്നാലെയാണ് ആല്‍ഫബെറ്റിന്റെ തീരുമാനം.
കഴിഞ്ഞ ഒക്ടോബറിൽ കമ്പനിയുടെ വരവ് ചെലവുകൾ പ്രതീക്ഷിച്ചതിനൊപ്പം എത്തിയിരുന്നില്ല. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭം, 27 ശതമാനം ഇടിഞ്ഞ് 13.9 ബില്യൺ ഡോളറിലെത്തി.
സാമ്പത്തിക അനിശ്ചിതത്വം സാങ്കേതിക മേഖലയെ അപ്പാടെ ബാധിക്കുമെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളും പിരിച്ചുവിടൽ നടപടികൾക്കൊരുങ്ങുന്നത്. പിരിച്ചുവിടുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. കമ്പനിയുടെ വളർച്ചയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ആദ്യകാല നിക്ഷേപങ്ങൾക്കും സേവനമൂല്യത്തിനും സുന്ദർ പിച്ചൈ നന്ദി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കമ്പനിയുടെ വരവ് ചെലവുകൾ പ്രതീക്ഷിച്ചതിനൊപ്പം എത്തിയിരുന്നില്ല. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭം, 27 ശതമാനം ഇടിഞ്ഞ് 13.9 ബില്യൺ ഡോളറിലെത്തിയതായും സുന്ദര്‍ പിച്ചൈ കൂട്ടിച്ചേര്‍ത്തു.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നും മുൻ കാലയളവിനെ അപേക്ഷിച്ച് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പകുതിയിലധികം കുറയുമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ രൂത്ത് പൊറാട്ട് പറഞ്ഞു.
2022ൽ സാങ്കേതിക മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികളെ വെട്ടിക്കുറച്ചതെന്നാണ് ഹ്യൂമൻ റിസോഴ്സസ് കൺസൾട്ടിങ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട്. പോയവര്‍ഷം 97000ലധികം പേരെ സാങ്കേതിക മേഖലയില്‍ നിന്ന് പിരിച്ചുവിട്ടതായും, മുൻ വർഷത്തെ അപേക്ഷിച്ച് 649 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായും ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.