''ഇതാണോ ഐ ഫോണ്‍ 15 പ്രോ''
ഭീമൻ ഐ ഫോൺ നിർമാണം; യൂട്യൂബ് കീഴടക്കി  25 കാരൻ

''ഇതാണോ ഐ ഫോണ്‍ 15 പ്രോ'' ഭീമൻ ഐ ഫോൺ നിർമാണം; യൂട്യൂബ് കീഴടക്കി 25 കാരൻ

അമേരിക്കന്‍ യൂ ട്യൂബറായ മാത്യൂ ബീമാണ് ലോകത്തെ ഞെട്ടിച്ച ഭീമന്‍ ഐ ഫോണ്‍ നിര്‍മിച്ചത്
Updated on
1 min read

സോഷ്യൽ മീഡിയിയിൽ തരം​ഗമാകുന്ന വീഡിയോസിനു വേണ്ടി പ്രയത്നിക്കുന്നവർ നമ്മുക്കിടയിൽ ധാരാളമാണ്. യൂട്യൂബിൽ തരം​ഗമാകാൻ പുതിയ ഉള്ളടക്കം കണ്ടെത്താൻ ഉള്ള തിരക്കിലാണ് ഓരോ യൂട്യൂബർമാരും. വ്യത്യസ്തമായ ഉള്ളടക്കം പ്രേക്ഷകരുടെ ശ്രദ്ധിയാകർഷിക്കുന്നു. അങ്ങനെ കാണികളെ അത്ഭുതപ്പെടുത്തുകയാണ് മാത്യൂ ബീം എന്ന യൂട്യൂബർ . ഭീമാകാരമായ ഐ ഫോൺ നിർമിച്ചാണ് അമേരിക്കകാരനായ മാത്യൂ ഇന്ന് കൈയടി നേടുന്നത് .

പൂർണമായും പ്രവർത്തന ക്ഷമമായ എട്ടടി ഉയരത്തിലുള്ള ഒരു ഐ ഫോണാണ് മാത്യൂ ബീം എന്ന ചെറുപ്പക്കാരനും സംഘവും നിർമിച്ചത്. ഫോട്ടോ എടുക്കാനും അലാറം സജ്ജീകരിക്കാനും സാധിക്കുമെന്നാണ് ഈ ഭീമൻ ഐ ഫോണിന്റെ പ്രത്യേകത. ഒരു സാധാരണ ഐ ഫോണിന്റെ എല്ലാ സജ്ജീകരണവുമൊരുക്കിയാണ് മാത്യു ഈ ഫോൺ രൂപ കൽപ്പന ചെയ്തിട്ടുള്ളത്. ഭീമൻ ഫോണിന്റെ നിർമാണമടക്കമുള്ള എല്ലാ വീഡിയോസും ചിത്രീകരിച്ച് ഇയാൾ യൂട്യൂബിൽ ഇട്ടിട്ടുണ്ട്. കൂടാതെ ഫോണിന്റെ നിർമാണ ജോലികൾ പൂർത്തിയായതോടെ ഐ ഫോണിനെ ജനങ്ങൾ‌ക്ക് പരിചയപ്പെടുത്താനായി ന്യൂയോർക്ക് ന​ഗരത്തിലേക്ക് എത്തുകയായിരുന്നു ഇവര്‍.

മുൻപ് യൂട്യൂബിൽ ഏറ്റവും കൂടുതൽ ബിൽഡുകൾ നിർമിച്ചെന്ന റെക്കോർഡിനും മാത്യു ബീം എന്ന ചെറുപ്പക്കാരൻ അർഹനായിട്ടുണ്ട്

ന​ഗരത്തിൽ ചുറ്റിക്കറങ്ങി ആളുകൾക്ക് ഫോൺ പരിചയപ്പെടുത്തി. പിന്നീട് ഭീമൻ ഐ ഫോണിന്റെ ഉപയോഗവും ജനങ്ങൾക്ക് കാണിച്ചു കൊടുത്തു. ജനങ്ങളുടെ പ്രതികരണവും ചിത്രീകരിച്ചു .പ്രശസ്ത സാങ്കേതിക നിരൂപകനായ മാർക്വസ് ബ്രൗൺലിയടക്കമുള്ളവരാണ് മാത്യുവിന്റെ ഭീമൻ ഐ ഫോൺ കണ്ട് ഞെട്ടിയത്.

ഒടുവിൽ ലോകത്തെ ഏറ്റവും വലിയ ഐ ഫോൺ ഞാൻ നിർമിച്ചു എന്ന അടിക്കുറിപ്പോടെയായിരുന്നു മാത്യു തന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.

'' സാങ്കേതിക വിദ്യയോടുള്ള താത്പര്യമാണ് മാത്യുവിനെ പുതിയ പരീക്ഷണത്തിലേക്ക് നയിച്ചത'' അദ്ദേഹം പറയുന്നു. ഇങ്ങനെയാരു സംഭവം ഞാൻ മുൻപുണ്ടാക്കിയിട്ടില്ല അതുകൊണ്ട് തന്നെ ഫോൺ നിർമാണം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്

''ന്യൂയോർക്കിലെ ജനങ്ങളുടെ പ്രതികരണമറിയാനും മാർക്വെസ് ബ്രൗൺലി എന്ന മുൻ നിര സാങ്കേതിക വിദ​ഗ്ധനെ അത്ഭുതപ്പെടുത്താനുമാണ് ഈ ഐ ഫോൺ ന്യൂയോർക്കിലേക്ക് കൊണ്ടു വന്നത്. ഒരുപാട് ഉയർച്ച താഴ്ച്ചകളിലൂടെയാണ് ഈ പരിശ്രമം വിജയിച്ചത്. അത് അവിശ്വസനീയമായി മാറി. ഞങ്ങൾ ലോക റെക്കോർ‌ഡ് തകർക്കുകയായിരുന്നു '' മാത്യു ബീം പറയുന്നു.

 ''ഇതാണോ ഐ ഫോണ്‍ 15 പ്രോ''
ഭീമൻ ഐ ഫോൺ നിർമാണം; യൂട്യൂബ് കീഴടക്കി  25 കാരൻ
'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും'; മൂന്ന് കോടി വില്പനയെന്ന അപൂർവ നേട്ടം കൈവരിച്ച് ഹോണ്ട ആക്ടിവ

മാക് മിനിയുടെ ടിവി സ്ക്രീൻ ഉപയോ​ഗിച്ചാണ് ബീമും സംഘവും ഭീമൻ ഐ ഫോൺ നിർമിച്ചത്. സാധാരണയായി ഐ ഫോണ്‍ കാണുന്ന ഏത് ആപ്പും ഇൻസ്റ്റാൾ ചെയ്യാൻ ഇതു വഴി സാധിക്കും. ന്യൂയോർക്ക് ന​ഗരത്തിൽ ബീമും സംഘവും എത്തിച്ച ഐ ഫോൺ കണ്ട് ഞെട്ടുന്ന ജനങ്ങളുടെ വീഡിയോയും ബീം ചിത്രീകരിച്ചിട്ടുണ്ട്. മുൻപ് യൂട്യൂബിൽ ഏറ്റവും കൂടുതൽ ബിൽഡുകൾ നിർമിച്ചെന്ന റെക്കോർഡിനും മാത്യു ബീം എന്ന ചെറുപ്പക്കാരൻ അർഹനായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in