'ജസ്റ്റിസ് ഡിപ്പാർട്മെന്റ് നടപടിക്കെതിരെ അപ്പീൽ നൽകും'; ഗൂഗിളിനെതിരെയുള്ള നിയമനടപടിയിൽ ആദ്യമായി പ്രതികരിച്ച് സുന്ദർ പിച്ചൈ

'ജസ്റ്റിസ് ഡിപ്പാർട്മെന്റ് നടപടിക്കെതിരെ അപ്പീൽ നൽകും'; ഗൂഗിളിനെതിരെയുള്ള നിയമനടപടിയിൽ ആദ്യമായി പ്രതികരിച്ച് സുന്ദർ പിച്ചൈ

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി ഗൂഗിൾ വരുന്നതാണ് കമ്പനി കുത്തകയായി നിലനിൽക്കുന്നതെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ
Updated on
1 min read

സെർച്ച് എഞ്ചിൻ വിപണിയിൽ ഗൂഗിൾ നിലനിർത്തുന്ന കുത്തകയ്‌ക്കെതിരെ അമേരിക്കൻ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) ആരംഭിച്ച നിയമനടപടികളിൽ ആദ്യമായി പ്രതികരിച്ച് കമ്പനി സിഇഒ സുന്ദർ പിച്ചൈ. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് സുന്ദർ പിച്ചൈ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇപ്പോഴുണ്ടായ നടപടികളിൽ കമ്പനി അപ്പീൽ നൽകുമെന്നാണ് പിച്ചൈ അറിയിക്കുന്നത്.

സാംസങ്, ആപ്പിൾ എന്നീ കമ്പനികളുമായി ഗൂഗിളുണ്ടാക്കിയ ധാരണയുടെ പുറത്ത് മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിങ്ങനെ എല്ലാ പ്രധാനകമ്പനികളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി ഗൂഗിൾ വരുന്നതിനാലാണ് ഈ മേഖലയിലെ കുത്തകയായി കമ്പനി നിലനിൽക്കുന്നതെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. എന്നാൽ തങ്ങളുടെ കമ്പനിയുടെ വലുപ്പം കണക്കാക്കിയാൽതന്നെ സൂക്ഷ്മപരിശോധനകൾ ഒഴിച്ചുകൂടാനാകാത്തതാണെന്ന് മനസിലാക്കാമെന്നും സുന്ദർ പിച്ചൈ അഭിമുഖത്തിൽ പറയുന്നു.

എല്ലാ കമ്പനികൾക്കും ഒരേ നിലയിൽനിന്ന് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കിക്കൊണ്ടാണ് ഗൂഗിൾ കുത്തകയായി നിലനിൽക്കുന്നത് എന്നതായിരുന്നു ഗൂഗിളിനെതിരെയുള്ള വിമർശനം. തങ്ങളുടെ ഭാഗം പറയാനുള്ള ഘട്ടമാണ് ഇതെന്നും ഇപ്പോൾ പുറത്തുവന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ കണ്ടെത്തലുകൾക്കെതിരെ സാധ്യമായ വഴികൾ എല്ലാം പരിശോധിക്കുകയും അപ്പീൽ നൽകുകയും ചെയ്യുമെന്നാണ് സുന്ദർ പിച്ചൈ അഭിമുഖത്തിൽ പറയുന്നത്.

'ജസ്റ്റിസ് ഡിപ്പാർട്മെന്റ് നടപടിക്കെതിരെ അപ്പീൽ നൽകും'; ഗൂഗിളിനെതിരെയുള്ള നിയമനടപടിയിൽ ആദ്യമായി പ്രതികരിച്ച് സുന്ദർ പിച്ചൈ
ഇന്റർനെറ്റ് ആർക്കൈവ് ഹാക്ക് ചെയ്യപ്പെട്ടു; 3.1 കോടി പേരുടെ സ്വകാര്യവിവരങ്ങള്‍ പുറത്ത്

ഈ സംഭവത്തിൽ 2020ലാണ് ഗൂഗിൾ ആദ്യമായി നിയമനടപടി നേരിടുന്നത്. തങ്ങളുടെ കുത്തക നിലനിർത്താൻ ഗൂഗിൾ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് അന്ന് നടത്തിയ ഫയലിങ്ങിൽ ഫെഡറൽ ജഡ്ജിയായ അമിത് മെഹ്ത പരാമർശിച്ചത് പ്രസക്തമായിരുന്നു. ശേഷം കേസിൽ 38 സ്റ്റേറ്റ് അറ്റോർണി ജനറൽമാരും ചേരുകയായിരുന്നു. പത്താഴ്ച നീണ്ട വാദങ്ങൾക്കൊടുവിലാണ് അമിത് മെഹ്ത ഗൂഗിളിനെതിരായി അഭിപ്രായപ്രകടനം നടത്തുന്നത്.

ജസ്റ്റിസ് ഡിപ്പാർട്മെന്റ് ആവശ്യപ്പെട്ടതുപോലെ തങ്ങൾ ആവശ്യമായ തെളിവുകൾ സമാഹരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിക്കുന്നത്. ഈ റിപ്പോർട്ട് നവംബറിലേക്ക് സമർപ്പിക്കപ്പെടും. ശേഷം ഡിസംബറിൽ ഗൂഗിളിന് അവരുടെ ഭാഗം പറയാനുള്ള അവസരം ലഭിക്കും.

logo
The Fourth
www.thefourthnews.in