വിലക്കുറവില്‍ മാക്ബുക്ക് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍; വില 30,000ല്‍ താഴുമോ?
വിലക്കുറവിൽ മാക് ബുക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി ആപ്പിൾ. ഉടനെ തന്നെ വിലക്കുറവിൽ ഗൂഗിളിന്റെ ക്രോം ബുക്കുകളും ഒന്നിലധികം എൻട്രി ലെവലൽ വിൻഡോസ് ലാപ്പ് ടോപ്പുകളും വിപണിയിലെത്തിക്കുമെന്ന് ടെക് ഭീമൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ജനപ്രിയമായ വില കുറഞ്ഞ ക്രോംബുക്ക് മോഡലുകളോട് മത്സരിക്കാൻ ലാപ്പ് ടോപ്പുകൾ തയ്യാറാക്കുകയാണ് ആപ്പിൾ.
2024 ന്റെ പകുതിയിൽ തന്നെ വിപണിയിലെത്തുന്ന പുതിയ ലാപ്ടോപ്പിന് എന്ത് വില വരുമെന്നാണ് ഇനി അറിയേണ്ടത്. വിപണിയിലെ ക്രോംബുക്കുകൾ പരിശോധിച്ചാൽ അവയിൽ ഭൂരിഭാഗവും 30,000 രൂപയിൽ താഴെയാണ് വില. എന്നാൽ ഇത്രയും വിലക്കുറവിൽ ആപ്പിളിന്റെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധ്യതയില്ല. കുറഞ്ഞ വിലയിൽ മാക്ബുക് സിരീസ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു റിപ്പോർട്ട്. വില കുറയ്ക്കാനായി വില കുറഞ്ഞ മെക്കാനിക്കൽ ഘടകങ്ങൾ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകള്‍ വന്നിരുന്നു.
SE സീരീസിൽ ആപ്പിൾ ഏറ്റവും വില കുറഞ്ഞ ഐഫോൺ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഐ ഫോണ്‍ പ്രേമികള്‍ ആവേശത്തിലായിരുന്നു. 30,000 ത്തിൽ താഴെയായിരുന്നു ഫോണിന് പ്രതീക്ഷിച്ച തുക. എന്നാൽ എല്ലാവരേയും നിരാശരാക്കികൊണ്ട് ഇന്ത്യയിൽ 39,000 രൂപയ്ക്കാണ് ഐ ഫോണ്‍ വിപണയിലെത്തിച്ചത്. തൊട്ടു പിന്നാലെയെത്തിയ രണ്ടാം പതിപ്പിന് 42,500 രൂപയായിരുന്നു വില. 2022 ൽ പുറത്തിറങ്ങിയ ഐഫോൺ E 3 43,900 രൂപയ്ക്കാണ് അവതരിപ്പിച്ചത്.
ബ്രാൻഡിനോടുള്ള ഇഷ്ടവും ഐ ഫോൺ ഉപയോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താകും ആവശ്യക്കാർ പുതിയ ലാപ് ടോപ്പ് സ്വന്തമാക്കുക. എയർട്രോപ്പുകൾ ഉപയോഗിച്ച് ഫയലുകൾ വേഗത്തിൽ കൈമാറാനും മാക്ബുക്കിൽ കോളുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ സമന്വയിപ്പിക്കാനും ലാപ്‌ടോപ്പിനുള്ള വെബ്‌ക്യാമായി ഫോൺ ഉപയോഗിക്കാനും മറ്റും എളുപ്പമാക്കുന്നത് ഐ ഫോണ്‍ ഉപയോക്താക്കളെ പുതിയ ലാപ്ടോപ്പിലേക്ക് ആകര്‍ഷിച്ചേക്കാം. വിലക്കുറവിൽ ലാപ്ടോപ്പുകൾ വിപണിയിലെത്തിക്കുമ്പോഴും ഏകദേശം 45,000 മുതൽ 60,000 രൂപ വരെയായിരിക്കും വിലയെന്നാണ് ടെക് ലോകത്തെ ചർച്ചകൾ.