രാത്രിയും പകലും സ്ക്രീൻ താനേ മാറും; ഐ ഒഎസ് 18ന്റെ പുതിയ ബീറ്റാ വേർഷൻ

രാത്രിയും പകലും സ്ക്രീൻ താനേ മാറും; ഐ ഒഎസ് 18ന്റെ പുതിയ ബീറ്റാ വേർഷൻ

വാൾപേപ്പർ മാറുന്നതിനൊപ്പം തന്നെ രാത്രിയിൽ ഫോൺ താനേ ഡാർക്ക് മോഡും ആകും
Updated on
1 min read

പുതിയ ഫീച്ചറുകളുമായി ഐഒഎസ് 18 ന്റെ മറ്റൊരു ബീറ്റാ വേർഷൻ കൂടി. ആപ്പുകളുടെ ഐക്കണുകൾ കസ്റ്റമൈസ് ചെയ്യുന്നതിനൊപ്പം പകലും രാത്രിയും മാറുന്നതനുസരിച്ച് വാൾപേപ്പർ മാറുന്ന ഫീച്ചർ ഉൾപ്പെടെ പുതിയ മാറ്റങ്ങളനവധിയുണ്ട്.

എഐ ടൂളുകൾ ഉൾപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്ന ആപ്പിൾ ഇന്റലിജിൻസ് എങ്ങനെ വരുമെന്ന ആകാംക്ഷയിൽ നിൽക്കുന്ന ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നിലാണ് ആപ്പിൾ പുതിയ പ്രത്യേകതകൾ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്. വാൾപേപ്പറിനൊപ്പം മറ്റൊരുമാറ്റം ഫോട്ടോസ് ആപ്പിലാണ്. ഒന്നിലധികം ഫോട്ടോകൾ എളുപ്പം തിരഞ്ഞെടുത്ത് അയയ്ക്കാൻ സാധിക്കുന്ന തരത്തിൽ പുതിയ സെലക്ട് ബട്ടൺ ഇനിമുതൽ ഫോട്ടോസ് ആപ്പിലുണ്ടാകും.

രാത്രിയും പകലും സ്ക്രീൻ താനേ മാറും; ഐ ഒഎസ് 18ന്റെ പുതിയ ബീറ്റാ വേർഷൻ
ഐഫോണ്‍ 16 സീരീസ്: പുതിയ നിറങ്ങളിലും ബാറ്ററിയിലും; വിമർശനങ്ങള്‍ക്ക് പരിഹാരവുമായി ആപ്പിള്‍

വാൾപേപ്പർ മാറുന്നതിനൊപ്പം തന്നെ രാത്രിയിൽ ഫോൺ താനേ ഡാർക്ക് മോഡും ആകും. ഡാർക്ക് മോഡിനെ കുറിച്ച് നിലവിൽ ചില പരാതികൾ ഡെവലപ്പർമാർ ഉയർത്തുന്നുണ്ട്. ഐക്കണുകളുടെ നിറങ്ങൾ കൂടി മാറ്റാൻ സാധിക്കുന്നതുകൊണ്ട് ഡാർക്ക് മോഡിൽ ചില ആപ്പുകളുടെ ഐക്കണുകൾ മനസിലാക്കാൻ സാധിക്കാത്ത തരത്തിൽ മാറുന്നു എന്ന വിമർശനം ഉണ്ട്.

വളരെ കുറച്ച് നിറങ്ങൾ മാത്രം ഉപയോഗിച്ചുള്ള സാധാരണ ഡിസൈനുകളുള്ള ആപ്പുകളുടെ ഐക്കൺ മാറ്റം വരുമ്പോഴും രസകരമായി നിലനിൽക്കുന്നു. എന്നാൽ കൂടുതൽ നിറങ്ങളുള്ള ഡിസൈനുകൾ അങ്ങനെയല്ല എന്നതാണ് ഡെവലപ്പർമാരുടെ മറ്റൊരു പ്രധാന വിമർശനം.

മെസേജ് ആപ്പിൽ ഇമോജികളും മീമോജികളും ഇനി വളരെ എളുപ്പം ഉപയോഗിക്കാം. അതിനു കഴിയാവുന്ന തരത്തിലേക്ക് മെസേജ് ആപ്പിന്റെ ഇന്റർഫേസ് ആപ്പിൾ ഈ അപ്ഡേറ്റിലൂടെ മാറ്റിയിരിക്കുകയാണ്. മറ്റൊരു പ്രധാനമാറ്റം ഫ്ലാഷ് ലൈറ്റിന്റെ ബ്രൈറ്റ്നസും സ്പ്രെഡ്ഡും നിയന്ത്രിക്കാൻ സാധിക്കും എന്നതും ഐഒഎസ് 18 ന്റെ പ്രത്യേകതയാണ്.

രാത്രിയും പകലും സ്ക്രീൻ താനേ മാറും; ഐ ഒഎസ് 18ന്റെ പുതിയ ബീറ്റാ വേർഷൻ
ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷണത്തിന് മുഖ്യപരിഗണന; ആപ്പിൾ എഐ പ്രവർത്തനം ഇങ്ങനെ

രജിസ്റ്റർ ചെയ്ത ഡെവലപ്പർമാർക്ക് മാത്രമാണ് ആപ്പിൾ ബീറ്റ വേർഷനുകൾ നൽകിയിരിക്കുന്നത്. നിലവിലുള്ള ബഗ്ഗുകൾ മുഴുവൻ തിരുത്തുന്നതിനാണ് ഡെവലപ്പർമാർക്ക് അത് നേരത്തേ നൽകുന്നത്. സെപ്റ്റംബറിലേക്ക് അപ്ഡേറ്റ് എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുമെന്നാണ് ആപ്പിൾ അറിയിക്കുന്നത്. ഐ ഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകൾ മുതൽ മുകളിലോട്ടുള്ളവയ്ക്കു മാത്രമേ അപ്ഡേറ്റിൽ വരുന്ന എല്ലാ മാറ്റങ്ങളും ലഭിക്കുകയുള്ളു.

logo
The Fourth
www.thefourthnews.in