എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും; ആപ്പിള്‍ ഐഒഎസ് 17.1 അപ്‌ഡേറ്റ് വരുന്നു

എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും; ആപ്പിള്‍ ഐഒഎസ് 17.1 അപ്‌ഡേറ്റ് വരുന്നു

ഐഒഎസ് 17 അപ്‌ഡേറ്റ് അമിത റേഡിയേഷനും സോഫ്റ്റ്‌വെയറിലെ ബഗിനും കാരണമാകുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെയാണ് ഐഒഎസ് 17.1 അപ്‌ഡേറ്റ് ആപ്പിള്‍ അവതരിപ്പിക്കുന്നത്
Updated on
2 min read

ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി, ആപ്പിള്‍ ഐഒഎസ് 17.1 അപ്ഡേറ്റ് വരുന്നു. ഐഒഎസ് 17 അപ്‌ഡേറ്റ് അമിത റേഡിയേഷനും സോഫ്റ്റ്‌വെയറിലെ ബഗിനും കാരണമാകുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെയാണ് ഐഒഎസ് 17.1 അപ്‌ഡേറ്റ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റ് ഒക്ടോബര്‍ 25 ന് അവതരിപ്പിച്ചേയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആന്റിന പവർ വർധിപ്പിക്കാതെ തന്നെ ഐഒഎസ് 17.1 അപ്‌ഡേറ്റ് ഐഫോൺ 12ലെ റേഡിയേഷന്‍ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് സൂചന.

എന്നാല്‍ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഫ്രാൻസിന്റെ ദേശീയ ഫ്രീക്വൻസി ഏജൻസിയായ 'ഏജൻസി നാഷനൽ ഡെസ് ഫ്രീക്വൻസസി'ന്റെ (എഎൻഎഫ്ആർ) പുറത്തിറക്കിയ പ്രസ്താവയനുസരിച്ച് ഒക്‌ടോബർ 24ന് പുതിയ അപ്ഡേറ്റ് പുറത്തിറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.

കഴിഞ്ഞ മാസം, റേഡിയേഷന്‍ നിരക്ക് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കാണിച്ച് ഐഫോണ്‍ 12 സീരിസ് ഫോണുകളുടെ വില്‍പന ഫ്രാൻ‌സിൽ വിലക്കിയിരുന്നു. പുതിയ അപ്‌ഡേറ്റിന് ശേഷം വില്പന നിരോധിച്ച ഐഫോൺ 12 വീണ്ടും ഫ്രാൻ‌സിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചന.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും; ആപ്പിള്‍ ഐഒഎസ് 17.1 അപ്‌ഡേറ്റ് വരുന്നു
ഐഫോണ്‍ 12, ഫ്രാന്‍സ് നിരോധിച്ചത് എന്തിന്?

ഐഒഎസ് 17.1 അപ്‌ഡേറ്റിലെ പ്രധാന മാറ്റങ്ങൾ;

ആക്ഷൻ ബട്ടണിലെ മാറ്റങ്ങൾ

ഫോൺ ക്രമീകരണങ്ങളിൽ മാറ്റം വരുത്താതെ പുതിയ അപ്ഡേറ്റിലൂടെ ഇനി ക്യാമറ, ഫ്ലാഷ്‌ലൈറ്റ്, ഫോക്കസ്, മാഗ്നിഫയർ, വോയ്‌സ് മെമ്മോ എന്നിവ പ്രവർത്തനക്ഷമമാക്കില്ല.

ഡൈനാമിക് ഐലൻഡ് ഫ്ലാഷ്ലൈറ്റ് നോട്ടിഫിക്കേഷൻ

ഐഫോൺ 14 മുതലുള്ള മോഡലുകളിൽ ഇനിമുതൽ ഫ്ലാഷ്‌ലൈറ്റ് ഓണാക്കുമ്പോൾ, ഫ്ലാഷ് ഓണാണെന്ന് സൂചിപ്പിക്കുന്ന നോട്ടിഫിക്കേഷൻ ഡൈനാമിക് ഐലൻഡിൽ ചേർത്തിട്ടുണ്ട്.

പുതിയ ഫോട്ടോ ഷഫിൾ ഫീച്ചർ

വാൾപേപ്പറായി ഗാലറിയിൽ നിന്ന് ഫോട്ടോകൾ സജ്ജീകരിക്കാൻ അനുവദിക്കുന്ന ഫോട്ടോ ഷഫിൾ ലോക്ക് സ്‌ക്രീൻ ഫീച്ചറിന് ചില പുതിയ ഓപ്ഷനുകൾ ഐഒഎസ് 17.1ലൂടെ ലഭ്യമാകും.

'ഔട്ട് ഓഫ് റേഞ്ച്' ഫീച്ചർ

എയർഡ്രോപ്പ് ഫീച്ചറിലേക്ക് 'ഔട്ട് ഓഫ് റേഞ്ച്' എന്ന പുതിയ ഓപ്ഷനും ലഭ്യമാകും. രണ്ട് ഐഫോണുകൾ അടുത്തല്ലെങ്കിലും ഫയലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്.

ബാറ്ററി ഹെൽത്ത് കൂട്ടാൻ ചാർജിംഗ് 80 ശതമാനമായി പരിമിതപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്റെ ബഗ്ഗും പ്രശ്‍നങ്ങളും പുതിയ അപ്ഡേറ്റിലൂടെ പരിഹരിക്കും.

ഇവകൂടാതെ, മ്യൂസിക് ആപ്പിലും പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്നുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ആപ്പിൾ വാലറ്റിലേക്ക് ചേർക്കാൻ അനുവദിക്കുന്ന ഫീച്ചറും പുതിയ അപ്ഡേറ്റിലുണ്ട്. യുകെയിലെ ഐഫോൺ ഉപയോക്താക്കൾക്കായിരിക്കും ഈ സൌകര്യം ലഭ്യമാവുക.

ഓൺ ഡിസ്‌പ്ലേയുള്ള ഐഫോൺ മോഡലുകളിൽ ഐഒഎസ് 17ന്റെ ലോഞ്ച് സമയത്ത് പ്രഖ്യാപിച്ച സ്റ്റാൻഡ്‌ബൈ മോഡിലെ മാറ്റങ്ങൾ പുതിയ അപ്ഡേറ്റിലൂടെ പ്രയോജനപ്പെടുത്താൻ സാധിക്കും. ലാൻഡ്‌സ്‌കേപ്പ് മോഡിൽ ഫോൺ ചാർജ് ചെയ്യുമ്പോൾ സ്മാർട്ട് ഡിസ്‌പ്ലേ ആക്കിമാറ്റാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

17.1 അപ്ഡേറ്റ് ലഭ്യമാകുന്ന മോഡലുകൾ

ഐഫോൺ എക്സ് ആറിന് ശേഷം ഇറങ്ങിയ (ഐഒഎസ് 17 അപ്ഡേറ്റ് ലഭ്യമായ) എല്ലാ ഐഫോൺ മോഡുകളിലും ഐഒഎസ് 17.1 അപ്ഡേറ്റ് ലഭ്യമാകും.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും; ആപ്പിള്‍ ഐഒഎസ് 17.1 അപ്‌ഡേറ്റ് വരുന്നു
ഐ ഫോണ്‍ 15 ചൂടാകുന്നതിന്റെ കാരണം കണ്ടെത്തി; പ്രശ്‌ന പരിഹാരമുണ്ടെന്ന് ആപ്പിള്‍

ഐഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 15 ചൂടാകുന്നുവെന്ന പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിൽ ഐഒഎസ് 17.1ന്റെ കടന്നുവരവ് ഏറെ പ്രതീക്ഷയോടെയാണ് ഉപയോക്താക്കള്‍ നോക്കിക്കാണുന്നത്. സോഫ്റ്റ്‌വെയറിലെ ബഗ്ഗിന് ഇടയാക്കുന്ന ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായും ആപ്പിളിന്റേതല്ലാത്ത അസ്ഫല്‍ട് 9 എന്ന ഗെയിം, ഇന്‍സ്റ്റാഗ്രാം, ഊബര്‍ തുടങ്ങിയ നിരവധി ആപ്പുകളിലെ സമീപകാല അപ്‌ഡേറ്റുകള്‍ ഓവര്‍ലോഡിന് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ അപ്‌ഡേറ്റില്‍ ഇവയെല്ലാം പൂർണ്ണമായി പരിഹരിക്കുമെന്ന് വിശദീകരണം നൽകി കഴിഞ്ഞ മാസം തന്നെ ആപ്പിൾ രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in