ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 15 നിർമാണം ഉടൻ ആരംഭിക്കും

ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 15 നിർമാണം ഉടൻ ആരംഭിക്കും

ഇന്ത്യയിൽ ഐഫോൺ വിൽപ്പന വർധിപ്പിക്കാൻ കമ്പനി
Updated on
1 min read

ആപ്പിൾ ശ്രേണിയിലെ ഏറ്റവും പുതിയ വേര്‍ഷനായ ഐഫോൺ 15ന്റെ നിര്‍മാണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. രാജ്യത്ത് ഐഫോൺ നിർമാണകരാർ ഏറ്റെടുത്ത ഫോക്സ്കോണിന്റെ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലായിരിക്കും ഐഫോണ്‍15 നിർമാണം ആദ്യം ആരംഭിക്കുക. എല്ലാ തയ്യാറെടുപ്പുകളും ഫോക്സ്കോൺ പൂർത്തിയാക്കി കഴിഞ്ഞതാണ് റിപ്പോർട്ടുകൾ.

സെപ്തംബർ 12നാണ് ഇന്ത്യയിൽ ഐഫോൺ 15 ലോഞ്ച് ചെയ്യാൻ ആപ്പിൾ ലക്ഷ്യമിടുന്നത്. ഫോക്‌സ്‌കോണിനെ കൂടാതെ, പെഗാട്രോണ്‍, വിസ്‌ട്രോണ്‍ എന്നിവയും അധികം വൈകാതെ തന്നെ ഇന്ത്യയില്‍ ഐഫോണ്‍ 15ന്റെ നിര്‍മാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

2017 മുതല്‍ ഇന്ത്യയിൽ ആപ്പിള്‍ അസംബ്ലിംഗ് യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ അസംബിൾ ചെയ്യാനുള്ള ഘടകങ്ങൾ ചൈനയിൽ നിന്നാണ് എത്തിച്ചിരുന്നത്. ആപ്പിൾ ഉത്പന്നങ്ങൾ കൂടുതലായും ഉത്പാദനം ചൈനയിലായിരുന്നു. എന്നാൽ യുഎസും ചൈനയും തമ്മിലുണ്ടായ അകൽച്ചയും ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളും ആപ്പിളിന് തിരിച്ചടിയായി. തുടർന്നാണ് ചൈനയ്ക്ക് പകരം ഇന്ത്യയിൽ ഐഫോൺ കൂടുതലായി ഉത്പാദിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. ഫോക്സ്കോണും പിന്നാലെ പെഗാട്രോണും വിസ്‌ട്രോണും ആപ്പിൾ ഫോൺ നിർമാണം ആരംഭിക്കുന്നതോടെ ലോഞ്ച് ചെയ്ത് ഉടൻ തന്നെ ഐഫോൺ ഇന്ത്യയിൽ ലഭ്യമാകും.

ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 15 നിർമാണം ഉടൻ ആരംഭിക്കും
'ഭൈര, ഫ്രം ദ വേള്‍ഡ് ഓഫ് ദേവര', സെയ്ഫ് അലി ഖാന് പിറന്നാള്‍; ആശംസകളുമായി ജൂനിയർ എൻടിആർ

ആപ്പിള്‍ ഐഫോണുകളുടെ അടിസ്ഥാന വേരിയന്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. പ്രോ ഐഫോണ്‍ മോഡലുകള്‍ ഇപ്പോഴും ചൈനയിലാണ് നിര്‍മാണം. ഇന്ത്യയിൽ ഹൈദരാബാദിലെ ഫാക്ടറിയില്‍ ആപ്പിള്‍ എയര്‍പോഡുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതായി അടുത്തിടെ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍മാണത്തിൽ മാത്രമല്ല കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിൽ കൂടുതൽ ഐഫോണുകള്‍ വിൽപ്പന നടത്താനുള്ള ശ്രമത്തിലാണ് കമ്പനി.

logo
The Fourth
www.thefourthnews.in