ഗെയിമര്‍മാരുടെ മനം കവരാന്‍ അസൂസ് റോഗ് ഫോണ്‍ 6
റോഗ് ഫോണ്‍ ശ്രേണിയിലേക്ക് റോഗ് ഫോണ്‍ 6 എന്ന പുതിയ മോഡല്‍ പുറത്തിറക്കി അസൂസ്. മുന്‍ തലമുറ ROG ഫോണുകളിലെ ഗെയിം കേന്ദ്രീകൃത ഫീച്ചറുകളെ മെച്ചപ്പെടുത്തിയാണ് റോഗ് ഫോണ്‍ 6 വിപണിയിലെത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8+ ജന്‍ 1 ചിപ്പ്‌സെറ്റുമായി ഇന്ത്യയില്‍ എത്തുന്ന ആദ്യത്തെ ഹാന്‍ഡ്സെറ്റാണിത്.
Air Triggers, Game Genie, Armory Crate മുതലായ ഗെയിമിങ് ഫീച്ചറുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.അതോടൊപ്പം സുഗമമായ ഗെയിമിംഗ് അനുഭവത്തിനായി 720Hz ടച്ച് സാമ്പിള്‍ റേറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.165Hz റിഫ്രഷ് റേറ്റ് ഉള്ള ചുരുക്കം ചില സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് ROG ഫോണ്‍ 6.
ഗെയിമിനനുസരിച്ച് സ്മാര്‍ട്ട്‌ഫോണിന്റെ പ്രകടനം ട്യൂണ്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ആര്‍മറി ക്രേറ്റ് എന്ന പെര്‍ഫോമന്‍സ് ട്യൂണിംഗ് ആപ്ലിക്കേഷന്‍ ഫോണില്‍ നല്‍കിയിരിക്കുന്നു.സിപിയു/ജിപിയു പ്രകടനം, ടച്ച് സെന്‍സിറ്റിവിറ്റി, ഡിസ്‌പ്ലേ റിഫ്രഷ് നിരക്ക്, എന്നിങ്ങനെ നിരവധി ക്രമീകരണങ്ങള്‍ ഈ ആപ്ലിക്കേഷന്‍ വഴി നടത്താന്‍ സാധിക്കും.
മികച്ച അനുഭവം നല്‍കുന്നതിനായി രണ്ട് മോഡുകള്‍ ഉണ്ട്. അസൂസിന്റെ പ്രീ-ട്യൂണ്‍ ചെയ്ത മോഡാണ് എക്‌സ് മോഡ്. Aero Active Cooler കണക്റ്റ് ചെയ്യുമ്പോള്‍ മാത്രമേ രണ്ടാമത്തെ മോഡായ എക്‌സ് മോഡ് പ്‌ളസിലേക്ക് മാറാന്‍ കഴിയൂ. ഗെയിം പ്രവര്‍ത്തിക്കുമ്പോള്‍ ദൃശ്യമാകുന്ന ഡാഷ്ബോര്‍ഡാണ് ഗെയിം ജീനി. ഗെയിമിംഗ് സമയത്ത് നിരവധി ഓപ്ഷനുകള്‍ വേഗത്തില്‍ നിയന്ത്രിക്കാന്‍ ഗെയിം ജീനി ഉപയോക്താക്കളെ സഹായിക്കുന്നു. റോഗ് ഫോണ്‍ 6-ലും ഗെയിമിംഗ് അനുഭവം ഉയര്‍ത്തുന്ന ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകള്‍ ഉണ്ട്.
6.78 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080 x 2448 പിക്‌സല്‍) സാംസങ് അമോലെഡ് ഡിസ്‌പ്ലേക്ക് 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 720 ഹെര്‍ട്‌സ് ടച്ച് സാംപ്‌സിങ് റേറ്റുമുണ്ട്.
65W ഹൈപ്പര്‍ചാര്‍ജ് സംവിധാനത്തോടുകൂടിയ 6000 mah ബാറ്ററിയാണ് റോഗ് ഫോണ്‍ 6 ന്റേത്. 239ഗ്രാമാണ് റോഗ് ഫോണിന്റെ ഭാരം.ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റോഗ് യുഐ ആണ് ഫോണില്‍. 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080 x 2448 പിക്‌സല്‍) സാംസങ് അമോലെഡ് ഡിസ്‌പ്ലേക്ക് 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 720 ഹെര്‍ട്‌സ് ടച്ച് സാംപ്‌സിങ് റേറ്റുമുണ്ട്. കോര്‍ണിങ് സംരക്ഷണമുള്ള 2.5ഡി കര്‍വ്ഡ് ഗൊറില്ല ഗ്ലാസ് ആണ് നല്‍കിയിരിക്കുന്നത്.
കൂളിങ്ങിന്റെ കാര്യത്തില്‍ ROG ഫോണുകള്‍ എല്ലായ്‌പ്പോഴും വളരെ കാര്യക്ഷമമാണ്. ROG ഫോണ്‍ 6 ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ്. മികച്ച കൂളിംഗ് വാഗ്ദാനം ചെയ്യുന്നതിനായി കൂളിംഗ് മെക്കാനിസം പുനര്‍രൂപകല്‍പ്പന ചെയ്ത് ഗെയിംകൂള്‍ 6 എന്ന സാങ്കേതികവിദ്യയോടെയാണ് റോഗ് ഫോണ്‍6 എത്തുന്നത്.360 ഡിഗ്രി സിപിയു കൂളിങ് സംവിധാനം, എയ്റോ ആക്റ്റീവ് കൂളര്‍ 6 എന്നിവയുടെ പിന്തുണകൂടിയാകുമ്പോള്‍ മികച്ച കൂളിങ്ങാണ് റോഗ് ഫോണ്‍ 6 ന് ലഭിക്കുന്നത്.
12MP യുടെ ക്യാമറ മുന്‍പിലും, 50MP, 13MP അള്‍ട്രാ വൈഡ് ലെന്‍സ്, മാക്രോ ക്യാമറ എന്നിങ്ങനെ മൂന്ന് ക്യാമറകള്‍ പിന്നിലും നല്‍കിയിട്ടുണ്ട്.In-display fingerprint scanner, IPX4 വാട്ടര്‍ പ്രൂഫ് റേറ്റിങ് എന്നിവയാണ് മറ്റു സവിശേഷതകള്‍ .
12ജിബി റാമും 256ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള റോഗ് ഫോണ്‍ 6 ന് 71,999 രൂപയാണ് വില. ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.