ശബ്ദാനുഭവം 'പ്രീമിയം' ലെവലിലാക്കാം; അഞ്ച് മികച്ച ഇയർബഡ്‌സ്

ശബ്ദാനുഭവം 'പ്രീമിയം' ലെവലിലാക്കാം; അഞ്ച് മികച്ച ഇയർബഡ്‌സ്

ഇപ്പോള്‍ സ്വന്തമാക്കാൻ കഴിയുന്ന അഞ്ച് പ്രീമിയം ഇയർബഡ്‌സ് പരിശോധിക്കാം
Updated on
1 min read

വയർലെസ് ഇയർഫോണുകളുടെ (ഇയർബഡ്‌സ്) ഉപയോഗം ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ചെറിയ തുക മുടക്കിയാല്‍ അത്യാവശ്യം സവിശേഷതകളുള്ള ഇയർബഡ്‌സ് സ്വന്തമാക്കാം. എന്നാല്‍, അല്‍പ്പം തുക കൂടുതല്‍ മുടക്കാൻ തയാറാകുകയാണെങ്കില്‍ മികച്ച ശബ്ദാനുഭവവും ലഭിക്കും.

പ്രീമിയം ലെവലിലുള്ള ഇയർബഡ്‌സ് സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഉത്സവസീസണായതുകൊണ്ട് തന്നെ മികച്ച ഓഫറുകളുമുണ്ട്. ഇപ്പോള്‍ സ്വന്തമാക്കാൻ കഴിയുന്ന അഞ്ച് പ്രീമിയം ഇയർബഡ്‌സ് പരിശോധിക്കാം.

നത്തിങ് ഇയർ (എ)

ആകർഷകമായ നിറങ്ങളും വ്യത്യസ്തമായ ഡിസൈനാലും അതിവേഗം ജനപ്രീതി നേടിയ മോഡലാണ് നത്തിങ് ഇയർ (എ). വില 5,000 രൂപയില്‍ താഴയുമാണ്. ട്രാൻസ്‌പെരന്റ് കേസ്, ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാൻ സാധിക്കും, 42 മണിക്കൂർ ബാറ്ററി ലൈഫ്, ആക്ടീവ് നോയിസ് ക്യാൻസലേഷൻ (എഎൻസി) എന്നിവയാണ് സവിശേഷതകള്‍.

ജെബിഎല്‍ ലൈവ് ബീം 3

സാധാരണ ഇയർബഡ്‌സല്ല നിങ്ങള്‍ നോക്കുന്നതെങ്കില്‍ പരിഗണിക്കാനാകുന്ന ഒന്നാണ് ജെബിഎല്‍ ലൈവ് ബീം 3. 1.4 ഇഞ്ച് വരുന്ന ടച്ച് സ്ക്രീൻ ഡിസ്പ്ലെ, 48 മണിക്കൂർ പ്ലേ ബാക്ക്, നോയിസ് ക്യാൻസലേഷൻ തുടങ്ങി അടിമുടി സ്മാർട്ടാണ് ജെബില്‍ ലൈവ് ബീം 3. 13,998 രൂപയാണ് എയർപോഡ്‌സിന്റെ വിപണി വില.

ശബ്ദാനുഭവം 'പ്രീമിയം' ലെവലിലാക്കാം; അഞ്ച് മികച്ച ഇയർബഡ്‌സ്
'ജസ്റ്റിസ് ഡിപ്പാർട്മെന്റ് നടപടിക്കെതിരെ അപ്പീൽ നൽകും'; ഗൂഗിളിനെതിരെയുള്ള നിയമനടപടിയിൽ ആദ്യമായി പ്രതികരിച്ച് സുന്ദർ പിച്ചൈ

ആപ്പിള്‍ എയർപോഡ്‌സ് പ്രൊ

13,999 രൂപമാത്രമാണ് നിലവില്‍ ആപ്പിള്‍ എയർപോഡ്‌സ് പ്രൊയുടെ ഓണ്‍ലൈൻ വില. പ്രീമിയം ലുക്ക്, മികച്ച ഓഡിയോ നിലവാരവും നോയിസ് ക്യാൻസലേഷനുമൊക്കെയാണ് പ്രധാന സവിശേഷതകള്‍. ഐഫോണ്‍ ഉപയോക്താക്കളുടെ കൂടുതള്‍ തിരഞ്ഞെടുക്കുന്ന മോഡലും എയർപോഡ്‌സ് പ്രൊ തന്നെയാണെന്നാണ് വിലയിരുത്തല്‍.

സാംസങ് ഗ്യാലക്സി ബഡ്‌സ് 2 പ്രൊ

പ്രീമിയം ഡിസൈനും മികച്ച ഓഡിയോ അനുഭവവും സമ്മാനിക്കുന്ന സാംസങ് ഗ്യാലക്സി ബഡ്‌സ് 2 പ്രൊയ്ക്ക് നിലവില്‍ 7,999 രൂപയാണ് വില. ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാനും കഴിയും. പ്രീമിയം ഇയർബഡ്‌സില്‍ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഈ മോഡലില്‍ ലഭിക്കും.

വണ്‍ പ്ലസ് ബഡ്‌സ് പ്രൊ 2

നിലവില്‍ 6,599 രൂപയാണ് വണ്‍പ്ലസ് ബഡ്‌സ് പ്രോയുടെ വില. ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാനും കഴിയും. വണ്‍ പ്ലസ് ഫോണുമായി പെയർ ചെയ്യുമ്പോഴായിരിക്കും ഏറ്റവും മികച്ച അനുഭവം ലഭിക്കുക. 48 ഡെസിബല്‍ ആക്ടീവ് നോയിസ് ക്യാൻസലേഷൻ, സ്പേഷ്യല്‍ ഓഡിയോ പിന്തുണ തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. ഗൂഗിള്‍ ഫാസ്റ്റ് പെയറിന്റെ പിന്തുണയുമുണ്ട്.

logo
The Fourth
www.thefourthnews.in