പിഴയടച്ചു തടിയൂരി എക്‌സ്, വിലക്ക് നീക്കി ബ്രസീലും; നിയമത്തിനുള്ളില്‍ നിന്ന് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രതികരണം

പിഴയടച്ചു തടിയൂരി എക്‌സ്, വിലക്ക് നീക്കി ബ്രസീലും; നിയമത്തിനുള്ളില്‍ നിന്ന് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രതികരണം

2022ലെ ബ്രസീല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്രസീല്‍ എക്സ് നിരോധിക്കുന്നത്
Updated on
1 min read

ബ്രസീലില്‍ സമൂഹ മാധ്യമമായ എക്‌സിന്റെ വിലക്ക് നീക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ബ്രസീല്‍ സുപ്രീംകോടതിയുടെ നടപടി. പ്രവർത്തനങ്ങള്‍ ഉടനടി പുനരാരംഭിക്കുന്നതിന് അനുമതി നല്‍കുന്നതായാണ് ജഡ്ജ് അലക്‌സാണ്ടർ ഡി മൊറേസ് ഉത്തരവിട്ടത്. കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടർന്ന് എക്‌സിന് ദശലക്ഷക്കണക്കിന് യുഎസ് ഡോളർ പിഴയായി അടക്കേണ്ടി വന്നിരുന്നു. പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം പുനസ്ഥാപിക്കുന്നതിന് ബ്രസീലിന്റെ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററിന് 24 മണിക്കൂറാണ് കോടതി അനുവദിച്ചത്.

എക്സിന്റെ ഉടമായ എലോണ്‍ മസ്ക്ക് കോടതി വിധിയോട് പ്രതികരിക്കാൻ തയാറായിട്ടില്ല. ബ്രസീലിലേക്ക് തിരിച്ചെത്താൻ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എക്സിന്റെ ഗ്ലോബല്‍ അഫേഴ്‌സ് അക്കൗണ്ട് വ്യക്തമാക്കി. നിയമത്തിനുള്ളില്‍ നിന്ന് അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

2022ലെ ബ്രസീല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്രസീല്‍ എക്സ് നിരോധിക്കുന്നത്. രാജ്യത്ത് ഒരു അഭിഭാഷക പ്രതിനിധി വേണമെന്ന നിയമം എക്‌സ് പാലിക്കപ്പെട്ടിരുന്നില്ല.

പിഴയടച്ചു തടിയൂരി എക്‌സ്, വിലക്ക് നീക്കി ബ്രസീലും; നിയമത്തിനുള്ളില്‍ നിന്ന് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് പ്രതികരണം
സ്മാർട്ട്ഫോണ്‍ വിപണിയിൽ തരംഗമാകാൻ ഐഫോണ്‍ എസ്ഇ 4; സവിശേഷതകള്‍ ഫ്ലാഗ്ഷിപ്പ് ലെവലില്‍

എക്‌സ് നിരോധിച്ചതിന് പിന്നാലെ ജഡ്‌ജ് മൊറേസിനെതിരെ രൂക്ഷ വിമർശനമായിരുന്നു മസ്ക്ക് ഉർത്തിയത്. എകാധിപതിയെന്നായിരുന്നു മസ്ക്ക് ജഡ്ജിനെ വിശേഷിപ്പിച്ചത്.

തെറ്റായ വിവരങ്ങള്‍ പ്രചരിക്കാൻ അനുവദിച്ചതിലൂടെ എക്‌സ് ജനാധിപത്യത്തിന് തുരംഗം വെച്ചെന്നായിരുന്നു ജഡ്ജിന്റെ വിലയിരുത്തല്‍. സമാന നിലപാടായിരുന്നു പ്രസിഡന്റ് ലൂയിസ് ഇനാഷിയൊ ലുല ഡാ സില്‍വയും സ്വീകരിച്ചത്. നിയമത്തിന് അതീതരാണെന്ന് സ്വയം വിശ്വസിക്കുന്ന വ്യക്തികള്‍, കമ്പനികള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയെ രാജ്യം ഭയപ്പെടുന്നില്ലെന്നായിരുന്നു പ്രസിഡന്റിന്റെ വാക്കുകള്‍.

കഴിഞ്ഞ വാരം 5.2 മില്യണ്‍ യുഎസ് ഡോളർ (43.64 കോടി രൂപ) കമ്പനി പിഴയായി അടച്ചിട്ടുണ്ടെന്നും ജഡ്ജ് അറിയിച്ചു. 2.2 കോടി ഉപയോക്താക്കളാണ് എക്‌സിന് ബ്രസീലില്‍ ഉണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in