ഷാരൂഖ്, കോലി, യോഗി, രാഹുൽ: ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയക്കാർ വരെ

ഷാരൂഖ്, കോലി, യോഗി, രാഹുൽ: ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയക്കാർ വരെ

ട്വിറ്ററിന്റെ പുതിയ നയം അനുസരിച്ച്, ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സർവീസ് പേയ്‌മെന്റ് സബ്‌സ്‌ക്രൈബ് ചെയ്‌ത ഉപയോക്താക്കൾക്ക് മാത്രമേ ബ്ലൂ ടിക്ക് ഉണ്ടാകൂ
Updated on
1 min read

ട്വിറ്റർ പ്രൊഫൈലുകളിൽ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കായികതാരങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് ഉന്നതർ. ട്വിറ്ററിന്റെ പുതിയ നയമനുസരിച്ച്, ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സർവീസ് പേയ്‌മെന്റ് വന്നതോടെ ബ്ലൂ ടിക്ക് നീക്കം ചെയ്തത്. ഇതോടെ ഇന്ത്യയിൽ, നിരവധി ഉന്നത വ്യക്തികളുടെ അക്കൗണ്ടുകൾ ആൾമാറാട്ടത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിനും സ്ഥിരീകരണ ചെക്ക് മാർക്ക് നഷ്ടപ്പെട്ടു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ എന്നിവയുടെ ഔദ്യോഗിക ക്കൗണ്ടുകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

രാജ്യത്ത് നിരവധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളിൽനിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് നടൻ ഷാരൂഖ് ഖാനും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

അമിതാഭ് ബച്ചൻ , ആലിയ ഭട്ട്, അക്ഷയ് കുമാർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് സെലിബ്രിറ്റികളും മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, അരവിന്ദ് കെജ്‌രിവാൾ, എംകെ സ്റ്റാലിൻ, പിണറായി വിജയൻ, മമത ബാനർജി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഷ്ടീയ പാർട്ടികളായ ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സിപിഐ (എം), ഡിഎംകെ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, മഹേന്ദ്ര സിങ് ധോണി, സ്മൃതി മന്ദാന തുടങ്ങിയവരും ബ്ലൂ ടിക്ക് നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ പട്ടികയിലുണ്ട്.

ഫ്രാൻസിസ് മാർപാപ്പ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ജസ്റ്റിൻ ബീബർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട പൊതു വ്യക്തികൾക്കും അവരുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടു.

ഷാരൂഖ്, കോലി, യോഗി, രാഹുൽ: ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയക്കാർ വരെ
ബ്ലൂ ടിക്ക് നഷ്ടമായി നേതാക്കളും താരങ്ങളും: ട്വിറ്റര്‍ ലെഗസി ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്ത് തുടങ്ങി

ട്വിറ്ററിന്റെ പുതിയ നയം അനുസരിച്ച്, ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സർവീസ് പേയ്‌മെന്റ് സബ്‌സ്‌ക്രൈബ് ചെയ്‌ത ഉപയോക്താക്കൾക്ക് മാത്രമേ ബ്ലൂ ടിക്കുകൾ ഉണ്ടാകൂ. ഇതിനായി പ്രതിമാസം വെബ് വഴി എട്ട് ഡോളറും (644.20 രൂപ) ഐഒഎസിലും ആൻഡ്രോയിഡിലും ഇൻ-ആപ്പ് പേയ്‌മെന്റിലൂടെ പ്രതിമാസം 11 ഡോളറും അടയ്ക്കണം.

എല്ലാ അക്കൗണ്ടുകൾക്കും ഒരേപോലെ ബാധകമാകുന്ന നയങ്ങൾ സജ്ജീകരിക്കുന്നതിനുപകരം മസ്‌കിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമായി ട്വിറ്റർ മാറിയെന്നാണ് വിദഗ്ധരുടെ ആരോപണം. വില്യം ഷാറ്റ്നർ, സ്റ്റീഫൻ കിങ്, ലെബ്രോൺ ജെയിംസ് എന്നീ മൂന്ന് സെലിബ്രിറ്റികൾക്കായി ബ്ലൂ വെരിഫിക്കേഷനായി താൻ വ്യക്തിപരമായി പണം നൽകുന്നുവെന്ന് മസ്‌ക് പറഞ്ഞു.

പുതിയ മാറ്റം ആൾമാറാട്ടം വർധിപ്പിക്കുമെന്നാണ് ചില സെലിബ്രിറ്റികളുടെ പരാതി. ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെടുന്നതിലൂടെ തങ്ങളുടെ ഐഡന്റിറ്റി നഷ്ടപ്പെടുകയാണെന്ന് അവർ പറയുന്നു.

രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, കമ്പനികള്‍, ബ്രാന്‍ഡുകള്‍, വാര്‍ത്താ ഓര്‍ഗനൈസേഷനുകള്‍, പൊതു താൽപ്പര്യമുള്ള മറ്റ് അക്കൗണ്ടുകള്‍ എന്നിവയുടെ ആധികാരികത ഉറപ്പാക്കാനും വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാനും 2009ലാണ് ട്വിറ്റ‍ർ ബ്ലൂ ടിക്ക് സംവിധാനം അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in