ചാറ്റ് ജിപിടിയില്‍ പുതിയ ടൂള്‍; മനുഷ്യനോ നിർമിത ബുദ്ധിയോ എന്നറിയാം

ചാറ്റ് ജിപിടിയില്‍ പുതിയ ടൂള്‍; മനുഷ്യനോ നിർമിത ബുദ്ധിയോ എന്നറിയാം

എല്ലാ ടെക്‌സ്റ്റുകളിലും ഈ പ്രോഗ്രാം പ്രവര്‍ത്തന സജ്ജമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഗവേഷകര്‍, അക്കാദമിക് വിഷയങ്ങളില്‍ ഫലപ്രദമാകുമെന്നാണ് കണ്ടെത്തല്‍
Updated on
1 min read

ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ടില്‍ പുതിയ ടൂള്‍ പരിചയപ്പെടുത്തി നിർമാതാക്കളായ ഓപ്പണ്‍ എ ഐ. ഉപയോക്താവിന് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ വിവരങ്ങള്‍ നല്‍കുന്നു എന്ന സവിശേഷതയുമായെത്തിയ ചാറ്റ് ജിപിടിയില്‍ ഇന്‍പുട്ടിലെത്തുന്ന ഡാറ്റകള്‍ മനുഷ്യ നിര്‍മിതമാണോ അതോ നിര്‍മിത ബുദ്ധിയാണോ എന്ന് പരിശോധിക്കുന്ന ടൂളാണ് പുതിയതായി പരിചയപ്പെടുത്തിയത്. ലോകത്താകമാനം പല സർവകലാശാലകളിലും ചാറ്റ് ജിപിടി വഴി വിദ്യാർഥികള്‍ പരീക്ഷയെഴുതിയതിനെതിരെ വിമർശനമുയർന്ന ഘട്ടത്തിലാണ് പുതിയ നീക്കം. ചാറ്റ് ജിപിടി ഉപയോഗിച്ചാണോ മനുഷ്യന്റെ തന്നെ ടെക്സ്റ്റാണോ എന്ന് കണ്ടെത്താം എന്നതാണ് പുതിയ ടൂളിന്റെ ഗുണം. പക്ഷേ, ഇത് പൂര്‍ണമായും ഫലപ്രദമാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

ഇംഗ്ലീഷ് വാചകങ്ങളില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാകാറുള്ളൂ എന്നും മനുഷ്യരെഴുതിയ വാചകങ്ങളെ വര്‍ഗീകരിക്കുന്നതില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും ഓപ്പണ്‍ എ ഐ വ്യക്തമാക്കിയിട്ടുണ്ട്

കഴിഞ്ഞ ദിവസമാണ് ഓപ്പണ്‍ എ ഐ ഒരു പുതിയ ലിങ്ക് പരിചയപ്പെടുത്തിയത്. ഈ ലിങ്ക് വഴി നിര്‍മിത ബുദ്ധി വഴി വരുന്നതാണോ അതോ മനുഷ്യ നിർമിതമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് . അതേസമയം എല്ലാ ടെക്‌സ്റ്റുകളിലും ഈ പ്രോഗ്രാം പ്രവര്‍ത്തന സജ്ജമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍ അക്കാദമിക് വിഷയങ്ങളില്‍ ഇത് ഫലപ്രദമാകുമെന്നാണ് കണ്ടെത്തല്‍.

എ ഐ എഴുതിയ ഇംഗ്ലീഷ് ഗ്രന്ഥങ്ങളില്‍ 26 ശതമാനം മാത്രമേ പുതിയ ടൂളിന് മനസിലാക്കിയെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. അതേസമയം ഒൻപത് ശതമാനം മാത്രമാണ് മനുഷ്യരുടെ വാചകങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചത്. പല വിവരങ്ങളും കോഡ് ചെയ്തപ്പോള്‍ തെറ്റ് സംഭവിച്ചതായും ഗവേഷകർ സാക്ഷ്യപ്പെടുത്തി. എന്നാല്‍ തൊട്ടുമുൻപത്തേക്കാളും ഈ കാര്യങ്ങള്‍ വര്‍ഗീകരിക്കാന്‍ പുതിയ ടൂളിന് സാധിക്കുന്നുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ചാറ്റ് ജിപിടിയില്‍ പുതിയ ടൂള്‍; മനുഷ്യനോ നിർമിത ബുദ്ധിയോ എന്നറിയാം
ചാറ്റ് ജിപിടി പണി കളയുമോ; ഗൂഗിളിന് അടി പതറുമോ?

മനുഷ്യനെപോലെ സംവദിക്കാന്‍ ശേഷിയുള്ള ചാറ്റ് ജിപിടി പല ജോലികളിലും മനുഷ്യന് പകരക്കാരനായേക്കാമെന്ന ആശങ്കങ്ങളും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യ വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പല സര്‍വകലാശാലകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യുകെയിലെ അധ്യാപകരോട് അവരുടെ കോഴ്‌സുകള്‍ വിലയിരുത്തി പുതിയ സാങ്കേതിക വിദ്യയെ അവലോകനം ചെയ്യാനും എഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതിനോടകം തന്നെ പല സര്‍വകലാശാലകളും സാങ്കേതിക വിദ്യ പൂര്‍ണമായി നിരോധിച്ചിട്ടുമുണ്ട്.

മൈക്രോസോഫ്റ്റിന്‍റെ ബിസിനസ് പങ്കാളിയാണ് ചാറ്റ് ജിടിപി വികസിപ്പിച്ചെടുത്ത ഗവേഷണ ലബോറട്ടറിയായ ഓപ്പണ്‍ എ ഐ

വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി പരീക്ഷ എഴുതിയെന്ന് മൂല്യനിര്‍ണയത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചെന്ന് ഓസ്‌ട്രേലിയയിലെ ഡീക്കന്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനോടകം നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങളും ചാറ്റ് ജിപിടിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില സര്‍വകലാശാലകളില്‍ നിന്ന് വമ്പന്‍ സ്വീകാര്യതയും ചാറ്റ് ജിപിടിക്ക് ലഭിച്ചു. ലോകത്തിലെ ടെക് ഭീമനായ മൈക്രോസോഫ്റ്റിന്‍റെ ബിസിനസ് പങ്കാളിയാണ് ചാറ്റ് ജിടിപി വികസിപ്പിച്ചെടുത്ത ഗവേഷണ ലബോറട്ടറിയായ ഓപ്പണ്‍ എ ഐ.

logo
The Fourth
www.thefourthnews.in