''എ ഐ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം പുതിയവ  സൃഷ്ടിക്കുകയും ചെയ്യും'': സാം ആള്‍ട്ട് മാന്‍

''എ ഐ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം പുതിയവ സൃഷ്ടിക്കുകയും ചെയ്യും'': സാം ആള്‍ട്ട് മാന്‍

ഇന്ത്യന്‍ സന്ദര്‍ശനത്തിെനെത്തിയ സാം ആൾട്ട് മാൻ ഇക്കണോമിക്‌ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു
Updated on
1 min read

നിര്‍മിത ബുദ്ധി, തൊഴിലുകളെ വെട്ടിക്കുറക്കുന്നതിനൊപ്പം ധാരാളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഓപ്പണ്‍ എ ഐ യുടെ സിഇഒ സാം ആള്‍ട്ട് മാന്‍. എ ഐ സാങ്കേതിക വിദ്യ പരിഗണിച്ചുകൊണ്ടുള്ള നയം സര്‍ക്കാരുകള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഇക്കണോമിക്‌ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച് ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും മടങ്ങുക.

''ഓരോ സാങ്കേതിക വിപ്ലവവും തൊഴില്‍ മേഖലയില്‍ മാറ്റമുണ്ടാക്കും. ചില ജോലികള്‍ ഇല്ലാതാകും. അതേസമയം പുതിയ ജോലികള്‍ വരും. അതെന്തായിരിക്കുമെന്ന് ഇന്ന് ഊഹിക്കാന്‍ പോലും കഴിയില്ല.'' ആള്‍ട്ട് മാന്‍ പറയുന്നു. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ മനസിലാക്കാനുള്ള ഗവേഷണത്തിലെ തന്റെ പങ്കാളിത്തം ഉറപ്പ് നല്‍കുന്നതിനൊപ്പം സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന എ ഐ പ്രോജക്ടുകളുടെ അനിവാര്യതെയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇനി ലോകത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഒന്നോ രണ്ടോ വിദേശ കമ്പനിയുടെ കൈയില്‍ മാത്രം ഒതുങ്ങുന്നതില്‍ പല രാജ്യങ്ങള്‍ക്കും എതിര്‍പ്പുണ്ടാകാനുള്ള സാധ്യതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന എ ഐ പദ്ധതികള്‍ക്ക് പ്രബലമായ മാറ്റങ്ങളുണ്ടാക്കാന്‍ ഇന്ത്യയില്‍ കഴിയുമെന്നായിരുന്നു ആള്‍ട്ട് മാന്റെ നിരീക്ഷണം.

''എ ഐ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം പുതിയവ  സൃഷ്ടിക്കുകയും ചെയ്യും'': സാം ആള്‍ട്ട് മാന്‍
'മനുഷ്യരാശിയുടെ നാശത്തിന് കാരണമാകും'; നിര്‍മിത ബുദ്ധിക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും വിദഗ്ധര്‍
ഓരോ സാങ്കേതിക വിപ്ലവവും തൊഴില്‍ മേഖലയില്‍ മാറ്റമുണ്ടാക്കും. ചില ജോലികള്‍ ഇല്ലാതാകും അതേ സമയം പുതിയ ജോലികള്‍ വരും അതെന്തായിരിക്കുമെന്ന് ഇന്ന് ഊഹിക്കാന്‍ പോലും കഴിയില്ല

അതേ സമയം എഐ ഉണ്ടാക്കാന്‍ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചും ആള്‍ട്ട് മാന്‍ വിശദീകരിച്ചു. തന്റെ തന്നെ വ്യാജനെ വീഡിയോയില്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. വ്യാജ പ്രചാരണം നടത്താനും വഞ്ചിക്കാനും എഐയുടെ സാധ്യത ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഇത്തരം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ പരിഹരിക്കാനുള്ള സാങ്കേതിക പുരോഗതി നേടേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സാങ്കേതിക വിദ്യാരംഗത്തെ നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവ് മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ വെല്ലുവിളിയായേക്കുമെന്ന മുന്നറിയിപ്പുമായി ആള്‍ട്ട് മാനടക്കമുള്ള വിദഗ്ധര്‍ നേരത്തെ തന്നെ മുന്നോട്ടു വന്നിരുന്നു. ഓപ്പണ്‍ ഐ യുടെ സ്ഥാപകനായ ആള്‍ട്ട് മാനടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മഹാമാരികളും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ കെല്‍പുള്ളതാണ് നിര്‍മ്മിതബുദ്ധി എന്നാണ് സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്‌പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലെ ഉള്ളടക്കം .

''എ ഐ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം പുതിയവ  സൃഷ്ടിക്കുകയും ചെയ്യും'': സാം ആള്‍ട്ട് മാന്‍
അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ നിര്‍മ്മിതബുദ്ധി നിയന്ത്രണം അനിവാര്യം: ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍

എഐയുടെ കടന്നുവരവ് തൊഴിലുകളെ പ്രതികൂലമായി ബാധിക്കുമെന്ന് പലരും വിലയിരുത്തിയിട്ടുണ്ടെങ്കിലും പുതിയ സാധ്യതകള്‍ എഐയിൽക്കൂടി തുറക്കുമെന്ന ആള്‍ട്ട്മാന്റെ പ്രസ്താവന ശ്രദ്ധേയമാണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ഇസ്രയേല്‍ , ജോര്‍ദാന്‍, ഖത്തര്‍, യുഎഇ, ഇന്ത്യ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

logo
The Fourth
www.thefourthnews.in