ഋഷി സുനക്കും ബിൽ ഗേറ്റ്സും ഹോട്ട് സീറ്റില്‍;  അഭിമുഖം നടത്തിയത് ചാറ്റ് ജിപിടി

ഋഷി സുനക്കും ബിൽ ഗേറ്റ്സും ഹോട്ട് സീറ്റില്‍; അഭിമുഖം നടത്തിയത് ചാറ്റ് ജിപിടി

അഭിമുഖത്തിന്റെ വീഡിയോ ബില്‍ ഗേറ്റ്സാണ് ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചത്
Updated on
2 min read

കഴിഞ്ഞ രണ്ട് മാസങ്ങളായി ടെക് ലോകത്തെ താരം ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയാണ്. കവിത എഴുതാനും കഥയെഴുതാനും ഉപന്യാസ രചനയ്ക്കും പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും അങ്ങനെ എന്ത് കാര്യത്തിനും ധൈര്യമായി ചാറ്റ് ജിപിടിയെ സമീപിക്കാം. എന്നാലിപ്പോള്‍ അഭിമുഖവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അതിനൂതന സാങ്കേതിക വിദ്യ. യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനേയും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനേയുമാണ് ചാറ്റ് ജിപിടി  അഭിമുഖം ചെയ്തത്. ചാറ്റ് ബോട്ടിന്റെ ചോദ്യങ്ങള്‍ക്ക് ഇരുവരും വിശദമായി തന്നെ ഉത്തരം നല്‍കി. അഭിമുഖത്തിന്റെ വീഡിയോ ബില്‍ ഗേറ്റ്സാണ് ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചത്. ഭാവിയെക്കുറിച്ചുളള മികച്ച സംഭാഷണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഗോള സമ്പദ്വ്യവസ്ഥയിലും തൊഴില്‍ വിപണിയിലും ഉണ്ടാകാൻ പോകുന്ന സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഗോള സമ്പദ്വ്യവസ്ഥയിലും തൊഴില്‍ വിപണിയിലും ഉണ്ടാകാൻ പോകുന്ന സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസത്തിലും തൊഴിലാളി ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ബില്‍ ഗേറ്റ്സ് മറുപടി നല്‍കി. ചാറ്റ്‌ബോട്ട് പോലെയുള്ള സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിക്കാൻ തങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഋഷി സുനക്കും ബിൽ ഗേറ്റ്സും ഹോട്ട് സീറ്റില്‍;  അഭിമുഖം നടത്തിയത് ചാറ്റ് ജിപിടി
ചാറ്റ് ജിപിടി പണി കളയുമോ; ഗൂഗിളിന് അടി പതറുമോ?

കരിയറിന്റെ തുടക്ക കാലത്തേക്ക് മടങ്ങാൻ കഴിയുമെങ്കിൽ, യുവാവായ നിങ്ങള്‍ക്ക് എന്ത് ഉപദേശം നൽകുമെന്നായിരുന്നു അടുത്ത ചോദ്യം. കാര്യങ്ങൾ കൂടുതല്‍ ലഘുവായി കാണുമെന്നും ജീവിതം കൂടുതല്‍ ആസ്വദിക്കുമെന്നും ഇരുവരും പറയുന്നു. ജോലിയില്‍ ആവശ്യത്തില്‍ കൂടുതല്‍ ശ്രദ്ധ താൻ കേന്ദ്രീകരിച്ചിരുന്നുവെന്നും അവധിയെടുക്കുന്നതിന് താത്പ്പര്യമുണ്ടായിരുന്നില്ലെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. കമ്പനിയുടെ പ്രവർത്തന രീതിയില്‍ വളരെ ഇടുങ്ങിയ കാഴ്ചപ്പാടായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. മൈക്രോസോഫ്റ്റ് ടീമിന്റെ പ്രാരംഭ ഘട്ടത്തില്‍ അത് പ്രയോജനകരമായി, എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് എല്ലാം മാറേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ വ്യക്തമാക്കി.

ഋഷി സുനക്കും ബിൽ ഗേറ്റ്സും ഹോട്ട് സീറ്റില്‍;  അഭിമുഖം നടത്തിയത് ചാറ്റ് ജിപിടി
ഉപയോക്താക്കളോട് പ്രണയം പറഞ്ഞും ശകാരിച്ചും ചാറ്റ് ബോട്ട് ; മൈക്രോസോഫ്റ്റ് ചാറ്റ് ബോട്ടിന്റെ വിചിത്ര പ്രതികരണം

ഒരു കുടിയേറ്റ കുടുംബത്തിൽ നിന്ന് വന്ന തന്റേതും സമാന അനുഭവമാണെന്നും എപ്പോഴും ജോലി ചെയ്ത് മുന്നോട്ട് പോകാനാണ് ശ്രമിച്ചിരുന്നതെന്നും ഋഷി സുനക് പറഞ്ഞു. ഈ നിമിഷത്തിൽ ജീവിക്കണമെന്ന് കാലക്രമേണ ഞാൻ മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ചോദ്യം അവരുടെ ജോലിയില്‍ സഹായിക്കാൻ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന് കഴിയുമോ എന്നതായിരുന്നു.

മറുപടിയായി ചിലപ്പോഴൊക്കെ കുറിപ്പുകൾ എഴുതുമ്പോൾ കൂടുതല്‍ മെച്ചപ്പെടുത്താനായി ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിക്കാറുണ്ടെന്ന് ബിൽ ഗേറ്റ്സ് പറയുന്നു. പാട്ടുകളും കവിതകളും മറ്റും എഴുതാൻ AI ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം എല്ലാ ആഴ്‌ചയും നടക്കുന്ന പ്രധാനമന്ത്രിയുമായുള്ള ചോദ്യോത്തര വേള ചാറ്റ്ജിപിടിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ നന്നായിരുന്നേനെ എന്നായിരുന്നു ഋഷി സുനകിന്റെ മറുപടി.

logo
The Fourth
www.thefourthnews.in