'കുട്ടികളിലെ ലൈംഗിക ചൂഷണം കണ്ടെത്താനാകില്ല' : ഫെയ്‌സ്ബുക്കിലെ പുതിയ ഫീച്ചറിൽ ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ സംഘടനകൾ

'കുട്ടികളിലെ ലൈംഗിക ചൂഷണം കണ്ടെത്താനാകില്ല' : ഫെയ്‌സ്ബുക്കിലെ പുതിയ ഫീച്ചറിൽ ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ സംഘടനകൾ

രണ്ട് ദിവസം മുൻപാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പുതിയ ഫീച്ചർ അവതരിപ്പിച്ചതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്
Updated on
1 min read

ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ മെറ്റ പുതുതായി അവതരിപ്പിച്ച ഡിഫോൾട്ട് എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ ഫീച്ചറിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പ്രോസിക്യൂട്ടർമാരും കുട്ടികളുടെ സുരക്ഷാ സംഘടനകളും. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ട്രാഫിക്കുകളിൽ നിന്നുള്ള ഇരകളെ രക്ഷിക്കുന്നതും കുറ്റവാളികളെ നിയമത്തിന് മുൻപിൽ എത്തിക്കുന്നതും അടക്കമുള്ള നടപടി ക്രമങ്ങളെ പുതിയ ഫീച്ചർ പ്രതികൂലമായി ബാധിക്കും എന്നാണ് ആക്ഷേപം. രണ്ട് ദിവസം മുൻപാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പുതിയ ഫീച്ചർ അവതരിപ്പിച്ചതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

'കുട്ടികളിലെ ലൈംഗിക ചൂഷണം കണ്ടെത്താനാകില്ല' : ഫെയ്‌സ്ബുക്കിലെ പുതിയ ഫീച്ചറിൽ ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ സംഘടനകൾ
'ഇനി കൂടുതൽ സ്വകാര്യം' ; ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഡിഫോൾട്ട് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ ഒരു വ്യക്തിയുടെ മെസഞ്ചര്‍ ചാറ്റിലെ ഉള്ളടക്കങ്ങൾ അവർക്കും മെസഞ്ചറിൽ സന്ദേശം അയക്കുന്ന വ്യക്തിക്കും മാത്രമേ കാണാൻ സാധിക്കൂ. പുതിയ മാറ്റങ്ങൾ പ്രകാരം ഉപയോക്താക്കൾ പരസ്പരം അയക്കുന്നതോ സ്വീകരിക്കുന്നതു ആയ സന്ദേശങ്ങളുടെ ഉള്ളടക്കത്തിലേക്ക് മെറ്റക്ക് ഇനി ആക്‌സസ് ഉണ്ടായിരിക്കില്ല. തൽഫലമായി ഏതെങ്കിലും ഒരാൾ ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വരെ ദുരുപയോഗവും ക്രിമിനൽ പ്രവർത്തനങ്ങളും കണ്ടെത്താനും സന്ദേശങ്ങൾ ഉള്ളടക്ക മോഡറേഷന് വിധേയമാക്കാനും മെറ്റക്ക് സാധിക്കില്ല.

നിലവിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഏതെങ്കിലും തെളിവുകൾ യുഎസിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രന് (NCMEC) ലേക്ക് അയയ്ക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ നിയമപരമായി ബാധ്യസ്ഥരാണ്. തുടർന്ന് അത് പ്രസക്തമായ ആഭ്യന്തര, അന്തർദേശീയ നിയമ നിർവ്വഹണ ഏജൻസികൾക്ക് കൈമാറുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയാണ് എൻസിഎംഇസിക്ക് 2022-ൽ ടെക് കമ്പനികളിൽ നിന്ന് ലഭിച്ച 29 ദശലക്ഷം റിപ്പോർട്ടുകളിൽ ഏകദേശം 95 ശതമാനവും സമർപ്പിച്ചത്.

ഈ റിപ്പോർട്ടുകളിൽ ഭൂരിഭാഗവും കുട്ടികളെ വിവിധ തരത്തിൽ ചൂഷണത്തിന് വിധേയമാക്കിയതുമായി ബന്ധപ്പെട്ടാണ്. ബലാത്സംഗം, ലൈംഗിക ചൂഷണം, ലൈംഗികമായി മറ്റ് തരത്തിലുള്ള ആക്രമണങ്ങൾ എന്നിവ ഇതിൽ പെടുന്നു. എന്നാൽ പുതിയ ഫീച്ചറിന് കീഴിൽ ഇത് സാധ്യമാവില്ല.

'കുട്ടികളിലെ ലൈംഗിക ചൂഷണം കണ്ടെത്താനാകില്ല' : ഫെയ്‌സ്ബുക്കിലെ പുതിയ ഫീച്ചറിൽ ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ സംഘടനകൾ
ആപ്പിളില്‍നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; ഡിസൈന്‍ എക്സിക്യൂട്ടീവ് ടാങ് ടാന്‍ പടിയിറങ്ങുന്നു

ചൂഷണത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്നതും രക്ഷപ്പെടുത്തുന്നതും ഈ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ ഫീച്ചർ കൂടുതൽ ദുഷ്കരമാക്കും. സംശയിക്കുന്നയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലേക്കും സ്വകാര്യ സന്ദേശങ്ങളിലേക്കും പ്രവേശനം നേടുന്നതിലൂടെ മാത്രമേ ഇരകളെ തിരിച്ചറിയാനും തുടർ നടപടികൾ സ്വീകരിക്കാനും സാധിക്കുകയുള്ളൂ.

എന്നിരുന്നാലും, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വ്യക്തികളുടെ സ്വകാര്യ ഡാറ്റയും സ്വതന്ത്രമായ ആവിഷ്കാരവും സംരക്ഷിക്കുമെന്ന് പൗരാവകാശ ഗ്രൂപ്പുകൾ പറയുന്നു.

logo
The Fourth
www.thefourthnews.in