കയറ്റുമതിയിലെ യുഎസ് നിയന്ത്രണം മറികടന്ന് ചൈന; സിലിക്കൺ ചിപ്പ് ഉപയോഗിച്ച് പുതിയ 5 ജി സ്മാർട്ട്ഫോൺ പുറത്തിറക്കി ഹവായ്

കയറ്റുമതിയിലെ യുഎസ് നിയന്ത്രണം മറികടന്ന് ചൈന; സിലിക്കൺ ചിപ്പ് ഉപയോഗിച്ച് പുതിയ 5 ജി സ്മാർട്ട്ഫോൺ പുറത്തിറക്കി ഹവായ്

7 നാനോമീറ്റർ (എൻഎം) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ പ്രോസസറോടെ ഹവായിയുടെ മേറ്റ് 60 പ്രോ 5 ജി സ്മാർട്ട്ഫോണാണ് ചൈന നിർമിച്ചത്
Updated on
2 min read

5 ജി ചിപ്പ് കയറ്റുമതിയിലെ യുഎസിന്റെ നിയന്ത്രണങ്ങൾ മറികടന്ന് നൂതന സിലിക്കൺ ചിപ്പ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ നിർമിച്ച് ചൈന. പാശ്ചാത്യ 5 ജി ചിപ്പ് നിരോധനം യുഎസ് ഏർപ്പെടുത്തിയതോടെയാണ് ചൈന സ്വന്തമായി വികസിപ്പിച്ച സിലിക്കൺ ചിപ്പ് ഉപയോഗിച്ച് ഹവായി മേറ്റ് 60 പ്രോ 5 ജി സ്മാർട്ട്ഫോൺ നിർമിച്ചത്. ഭാഗികമായി സർക്കാർ ഉടമസ്ഥതയിലുള്ള സെമികണ്ടക്ടർ മാനുഫാക്ചറിങ് ഇന്റർനാഷണൽ കോർപ്പറേഷൻ (എസ്എംഐസി) ചൈനയിൽ നിർമ്മിച്ച പുതിയ കിരിൻ 9000 എസ് ചിപ്പാണ് ഹവായിയുടെ മേറ്റ് 60 പ്രോയ്ക്ക് കരുത്തേകുന്നതെന്ന് വിശകലന സ്ഥാപനമായ ടെക് ഇൻസൈറ്റ്സ് പറഞ്ഞു. എസ്എംഐസിയുടെ ഏറ്റവും നൂതനമായ 7 നാനോമീറ്റർ (എൻഎം) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ പ്രോസസറാണ് പ്രത്യേകത. ആഭ്യന്തര ചിപ്പ് ഇക്കോസിസ്റ്റം നിർമ്മിക്കാനുള്ള ശ്രമങ്ങളിൽ ചൈനീസ് സർക്കാർ പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഗവേഷണ സ്ഥാപനം പറഞ്ഞു.

2019 മുതൽ ചിപ്പ് നിർമ്മാണ ഉപകരണങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പ്രമുഖ ചൈനീസ് ടെക്ക് കമ്പനിയായ ഹവായിയെ യുഎസ് വിലക്കിയിരുന്നു

2019 മുതൽ നൂതനമായ ഹാൻഡ്സെറ്റ് മോഡലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ചിപ്പ് നിർമ്മാണ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിൽ നിന്ന് പ്രമുഖ ചൈനീസ് ടെക്ക് കമ്പനിയായ ഹവായിയെ യുഎസ് വിലക്കിയിരുന്നു. 5 ജി നെറ്റ് വർക്ക് ഉപകരണങ്ങളുടെ നിർമ്മാതാവായിരുന്നിട്ടും, പരിമിതമായ 5 ജി ഫോണുകള്‍ മാത്രമേ ഹവായിക്ക് വിപണിയില്‍ ഇറക്കാനും സാധിച്ചിരുന്നുള്ളൂ. മാത്രമല്ല, ചൈനീസ് സർക്കാരുമായുള്ള ബന്ധം ഉയർത്തുന്ന ദേശീയ സുരക്ഷാ ആശങ്കകളെത്തുടർന്ന് നിരവധി രാജ്യങ്ങളിൽ ഹവായിയുടെ 5 ജി നെറ്റ്‌വർക്ക് ഉത്പന്നങ്ങൾ നിരോധിച്ചിരുന്നു. 5 ജി മൊബൈൽ നെറ്റ് വർക്കുകളിൽ തങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതിയതിന് എതിരെ ഹവായി ലിസ്ബണ്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ചൈനീസ് സർക്കാരുമായുള്ള ബന്ധം ഉയർത്തുന്ന ദേശീയ സുരക്ഷാ ആശങ്കകളെത്തുടർന്ന് നിരവധി രാജ്യങ്ങളിൽ ഹവായിയുടെ 5 ജി നെറ്റ്‌വർക്ക് ഉത്പന്നങ്ങൾ നിരോധിച്ചിരുന്നു

ഹവായിയുടെ നേട്ടം യുഎസിന്റെ മുഖത്തേറ്റ അടിയാണെന്ന് ടെക് ഇൻസൈറ്റ്സിലെ അനലിസ്റ്റ് ഡാൻ ഹച്ചെസൺ അഭിപ്രായപ്പെട്ടു. 2020 ൽ വാഷിങ്ടണിൽ ചിപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ, 14 നാനോമീറ്റർ സാങ്കേതിക വിദ്യ ഉപയോഗിച്ച് എസ്എംഐസി പ്രോസസിങ് ചിപ്പുകള്‍ നിർമിച്ചിരുന്നു. എന്നാല്‍, 2022 ആയപ്പോഴേക്കും ലളിതമായ മിഷീനുകള്‍ ഉപയോഗിച്ച് 7 നാനോമീറ്റർ ചിപ്പുകള്‍ വരെ നിർമിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ചൈനയ്ക്ക് പുറത്ത്, എക്സ്ട്രീം അൾട്രാവയലറ്റ് ലിത്തോഗ്രാഫി (ഇയുവി) എന്ന പ്രക്രിയ ഉപയോഗിച്ചാണ് ഏറ്റവും മികച്ച 7എൻഎം ചിപ്പുകൾ നിർമിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, യുഎസിനെയും മറ്റ് എതിരാളികളെയും നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ചൈന ചിപ്പ് മേഖലയ്ക്കായി 40 ബില്യൺ ഡോളർ നിക്ഷേപം നല്‍കിയതായും റിപ്പോർട്ടുകളുണ്ട്.

കയറ്റുമതിയിലെ യുഎസ് നിയന്ത്രണം മറികടന്ന് ചൈന; സിലിക്കൺ ചിപ്പ് ഉപയോഗിച്ച് പുതിയ 5 ജി സ്മാർട്ട്ഫോൺ പുറത്തിറക്കി ഹവായ്
ട്വിറ്റർ വാങ്ങാൻ സ്‌പേസ് എക്‌സില്‍നിന്ന് മസ്ക് വായ്പയെടുത്തത് 100 കോടി ഡോളർ; വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്

കഴിഞ്ഞ ആഴ്ചയാണ് ഹവായ് മേറ്റ് 60 പ്രോ ഫോണിന്റെ വിൽപ്പന ആരംഭിച്ചത്. സാറ്റലൈറ്റ് കോളുകൾക്കുള്ള സാധ്യതയാണ് സ്പെസിഫിക്കേഷനുകളില്‍ എടുത്തുപറയുന്നത്. ചൈനയിൽ ഫോൺ വാങ്ങുന്നവർ ടിയർഡൗൺ വീഡിയോകൾ പോസ്റ്റുചെയ്യുകയും സോഷ്യൽ മീഡിയയിൽ സ്പീഡ് ടെസ്റ്റുകൾ പങ്കിടുകയും ചെയ്യുന്നുണ്ട്. മേറ്റ് 60 പ്രോയ്ക്ക് ടോപ്പ് ലൈൻ 5 ജി ഫോണുകളേക്കാൾ ഡൗൺലോഡിങ് വേഗത കൂടുതലാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

logo
The Fourth
www.thefourthnews.in