പരസ്യദാതാക്കളുടെ ബഹിഷ്കരണം മൂലം കടുത്ത പ്രതിസന്ധി; പാപ്പരാകുമോ എക്‌സ്?

പരസ്യദാതാക്കളുടെ ബഹിഷ്കരണം മൂലം കടുത്ത പ്രതിസന്ധി; പാപ്പരാകുമോ എക്‌സ്?

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം എക്സിന്റെ വരുമാനം 90 ശതമാനവും പരസ്യത്തിൽനിന്നായിരുന്നു
Updated on
2 min read

പരസ്യദാതാക്കളുടെ ബഹിഷ്കരണത്തോടെ കടുത്ത പ്രതിസന്ധിയി നേരിടുകയാണ് സമൂഹമാധ്യമമായ എക്സ്. ട്വിറ്റർ ഏറ്റെടുത്ത് എക്‌സ് എന്ന് പേര് മാറ്റിയതിനുപിന്നാലെ പരസ്യ ദാതാക്കൾക്ക് നേരെ കമ്പനി മേധാവി നടത്തിയ എലോൺ മസ്കിന്റെ അപകീർത്തികരമായ പരാമർശങ്ങളാണ് ബഹിഷ്കരണത്തിലേക്ക് വഴിവച്ചത്.

എക്സിന്റെ സുപ്രധാന വരുമാന മാർഗം പരസ്യമായാതിനാൽ ഈ ബഹിഷ്‌കരണം കടുത്ത പ്രതിസന്ധിയിലേക്കാണ് കമ്പനിയെ നയിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം എക്സിന്റെ വരുമാനം 90 ശതമാനവും പരസ്യത്തിൽനിന്നായിരുന്നു.

പരസ്യദാതാക്കളുടെ ബഹിഷ്കരണം മൂലം കടുത്ത പ്രതിസന്ധി; പാപ്പരാകുമോ എക്‌സ്?
സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; പിന്നാലെ ഗാസയില്‍ കനത്ത ആക്രമണം

വെള്ളക്കാർക്കെതിരെ ജൂതർ വിദ്വേഷം പരത്തുവെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്, 'സത്യമാണ്' എന്ന തലക്കെട്ടോടെ അടുത്തിടെ മസ്ക് റീട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ആപ്പിൾ, ഐബിഎം, ഡിസ്നി, വാർണർ ബ്രോസ്, പാരമൗണ്ട് തുടങ്ങിടെ ടെക്-എന്റർടെയ്ൻമെന്റ് ഭീമന്മാർ എക്‌സിൽ പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിച്ചത്. റീട്ടെയിൽ ഭീമനായ വാൾമാർട്ടും എക്‌സിൽ ഇനി പരസ്യം ചെയ്യില്ലെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

വിവാദ പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച മസ്ക് എക്സിൽ പരസ്യം നൽകുന്നതിൽനിന്ന് പിന്മാറിയ വൻകിട കമ്പനികൾക്കെതിരെ കഴിഞ്ഞദിവസം കടുത്ത ഭാഷയിൽ വിമർശമുയർത്തിയിരുന്നു. പരസ്യം കൊണ്ടോ പണം കൊണ്ടോ തന്നെ വിരട്ടാൻ നോക്കേണ്ടെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്ക് സമ്മിറ്റിൽ സംസാരിക്കവെ അദ്ദേഹത്തിന്റെ പരാമർശം.ഇത്തരം നടപടികൾ മസ്‌ക് തുടരുന്നതിനാൽ കമ്പനികൾ എക്സുമായി ഇടപെടാൻ കൂടുതൽ മടി കാണിക്കുന്നുവെന്ന് ഈ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നു.

അതേസമയം, കമ്പനി പരാജയപ്പെടുകയാണെങ്കിൽ അത് പരസ്യദാതാക്കളുടെ ബഹിഷ്കരണം മൂലമാകുമെന്ന് മസ്‌ക് അഭിമുഖത്തിൽ പറഞ്ഞിരുന്നു. കമ്പനിയെ പാപ്പരാക്കാൻ വരെ അതിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "കമ്പനി പരാജയപ്പെടുകയാണെങ്കിൽ, പരസ്യദാതാവിന്റെ ബഹിഷ്കരണം കാരണം അത് പരാജയപ്പെടും. അത് കമ്പനിയെ പാപ്പരാക്കും," മസ്‌ക് വ്യക്തമാക്കി.

നേരത്തെ എക്‌സിൽ പ്രത്യേക തരം സേവനങ്ങൾക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പരസ്യപണത്തിന് പകരമാവില്ലെന്ന് മസ്‌ക് തന്നെ നേരത്തെ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

"എക്‌സിന് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടെന്ന് വെക്കാം. പ്രതിവർഷം 100 ഡോളർ പണം അവർ അടയ്ക്കുന്നുണ്ടെങ്കിൽ, 100 മില്യൺ ഡോളർ ആകെ തുക ലഭിക്കും. ഇത് പരസ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറിയ വരുമാനമാണ്," മസ്‌ക് വ്യക്തമാക്കി. 2022ൽ ട്വിറ്ററിന്റെ പരസ്യ വരുമാനം ഏകദേശം 400 കോടി ഡോളറായിരുന്നു. ഈ വർഷം ഇത് 190 കോടി ഡോളറായി കുറയുമെന്ന് ഇൻസൈഡർ ഇന്റലിജൻസ് കണക്കാക്കുന്നു.

പരസ്യദാതാക്കളുടെ ബഹിഷ്കരണം മൂലം കടുത്ത പ്രതിസന്ധി; പാപ്പരാകുമോ എക്‌സ്?
ആഗോളതാപനത്തെ നേരിടാൻ 'ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്'; എന്താണ് പ്രധാനമന്ത്രി കോപ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി?

പ്രധാനമായും രണ്ട് തരത്തിലുള്ള ചെലവുകളാണ് നിലവിൽ എക്‌സിനുള്ളത്. കമ്പനിയിലെ ജീവനക്കാരുടെ വേതനവും ട്വിറ്റർ വാങ്ങാൻ മസ്‌ക് എടുത്ത വായ്പയുമാണത്. ആകെ 1300 കോടി ഡോളർ. കമ്പനി ഇപ്പോൾ ഓരോ വർഷവും 120 കോടി ഡോളറോ അതിൽ കൂടുതലോ പലിശ നൽകേണ്ടിവരുമെന്ന് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കമ്പനിക്ക് വായ്പയുടെ പലിശ നൽകാനോ ജീവനക്കാർക്ക് പണം നൽകാനോ കഴിയുന്നില്ലെങ്കിൽ കഴിയാത്ത അവസ്ഥ വന്നാൽ എക്സ് തീർച്ചയായും പാപ്പരാകും. എന്നാൽ ഈ സാഹചര്യം എന്ത് വില കൊടുത്തു ഒഴിവാക്കാനാണ് ഇലോൺ മസ്‌ക് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി എക്‌സിൽ കൂടുതൽ ഫീച്ചറുകൾ ചേർത്തും മറ്റും വിപണിയിൽ കമ്പനിയെ പിടിച്ചു നിർത്താൻ ശ്രമം നടത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in