ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റില്‍ മാറ്റം വരുന്നു; ഫോണ്‍ പേ, ക്രെഡ് ആപ്പുകള്‍ ഉപയോഗിക്കാനാകില്ല

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റില്‍ മാറ്റം വരുന്നു; ഫോണ്‍ പേ, ക്രെഡ് ആപ്പുകള്‍ ഉപയോഗിക്കാനാകില്ല

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളില്‍ ഭാരത് ബില്ല് പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) പ്രവര്‍ത്തനക്ഷമമായിട്ടില്ല
Updated on
1 min read

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ റിസര്‍വ്ബാങ്കിന്റെ കേന്ദ്രീകൃത ബില്ലിങ് സംവിധാനത്തിലൂടെ നടത്തണമെന്ന നിബന്ധന രാജ്യത്തെ ഫിന്‍ ടെക് കമ്പനികളെ ബാധിക്കും. ഫോണ്‍പേ, ക്രെഡ്, ബില്‍ഡെസ്‌ക്, ഇന്‍ഫിബീം അവന്യൂ തുടങ്ങിയ ഫിന്‍ടെക് കമ്പനികള്‍ക്കാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്. ജൂലൈ ഒന്ന് മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതായിരിക്കും.

ജൂണ്‍ 30ന് മുമ്പ് എല്ലാ ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകളും ബിബിപിഎസ് വഴി നടത്തണമെന്ന് ആര്‍ബിഐ

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളില്‍ ഭാരത് ബില്ല് പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) പ്രവര്‍ത്തനക്ഷമമായിട്ടില്ല. നിലവില്‍ അഞ്ച് കോടിയിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ഈ ബാങ്കുകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍ 30ന് മുമ്പ് എല്ലാ ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകളും ബിബിപിഎസ് വഴി നടത്തണമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

ഫോണ്‍പേയും ക്രെഡും ബിബിപിഎസ് അംഗങ്ങളാണെങ്കിലും ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജൂണ്‍ 30ന് ശേഷം പണമിടപാട് നടത്താന്‍ സാധിക്കില്ല. അതുകൊണ്ട് ഈ കമ്പനികള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ വായ്പ നല്‍കുന്നവര്‍ ആര്‍ബിഐ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ള 34 ബാങ്കുകളില്‍ എട്ട് ബാങ്കുകള്‍ മാത്രമാണ് ഇപ്പോള്‍ ബിബിപിഎസില്‍ ബില്‍ പേയ്‌മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളത്.

logo
The Fourth
www.thefourthnews.in