ആപ്പിളില്‍നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; ഡിസൈന്‍ എക്സിക്യൂട്ടീവ് ടാങ് ടാന്‍ പടിയിറങ്ങുന്നു

ആപ്പിളില്‍നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; ഡിസൈന്‍ എക്സിക്യൂട്ടീവ് ടാങ് ടാന്‍ പടിയിറങ്ങുന്നു

ടാന്‍ കമ്പനി വിടാനൊരുങ്ങുന്ന എന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാന്‍ ആപ്പിള്‍ അധികൃതർ തയാറായിട്ടില്ല
Updated on
1 min read

ആപ്പിളിന്റെ ഐഫോണ്‍, ഐവാച്ച് എന്നിവയുടെ ഡിസൈന്‍ വിഭാഗം എക്സിക്യൂട്ടീവ് ടാങ് ടാന്‍ കമ്പനി ഫെബ്രുവരിയോടെ കമ്പനി വിടാന്‍ ഒരുങ്ങുന്നു. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഐഫോണ്‍ സ്ക്രീനിന്റെയും ടച്ച് ഐഡിയുടെയും സാങ്കേതിവിദ്യക്ക് മേല്‍നോട്ടം വഹിക്കുന്ന സ്റ്റീവ് ഹോട്ടെലിങ്ങും കമ്പനിയില്‍നിന്ന് വിരമിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

ആപ്പിള്‍ ഡിസൈന്‍ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ടാനിന് പകരക്കാരായ അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ടാന്‍ കമ്പനി വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാന്‍ ആപ്പിള്‍ അധികൃതർ തയാറായിട്ടില്ല.

മാക് ടീമുകളുടെ ചുമതലയുള്ള ഹാർഡ്‌വെയർ എൻജിനീയറിങ് എക്‌സിക്യൂട്ടീവായ കേറ്റ് ബെർഗെറോൺ ആപ്പിൾ വാച്ചിന്റെ ഡിസൈൻ ഏറ്റെടുക്കുന്നതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

ആപ്പിളില്‍നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; ഡിസൈന്‍ എക്സിക്യൂട്ടീവ് ടാങ് ടാന്‍ പടിയിറങ്ങുന്നു
ഓഡിയോ സന്ദേശങ്ങള്‍ ഇനി വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം; പ്രഖ്യാപിച്ച് വാട്സ്ആപ്പ്

ടാനിന്റെ പടിയിറക്കം ആപ്പിളിന് വലിയ തിരിച്ചടിയാണെന്നാണ് ആപ്പിള്‍ നിരീക്ഷകർ വിലയിരുത്തുന്നത്. ആപ്പിളിന്റെ പ്രധാന ഉത്പന്നങ്ങളുടെയെല്ലാം നിർണായക തീരുമാനങ്ങളെടുത്തത് ടാനായിരുന്നു. ആപ്പിള്‍ വാച്ചിന്റെയും എയർപോഡ്‌സിന്റെയും വളർച്ചയുടെ പിന്നിലും ടാനായിരുന്നു.

logo
The Fourth
www.thefourthnews.in