സബ്സ്ക്രൈബർമാരുടെ എണ്ണം ഇടിഞ്ഞു; ജീവനക്കാരെ പിരിച്ചുവിടാൻ ഡിസ്നിയും

സബ്സ്ക്രൈബർമാരുടെ എണ്ണം ഇടിഞ്ഞു; ജീവനക്കാരെ പിരിച്ചുവിടാൻ ഡിസ്നിയും

ചെലവ് ചുരുക്കലിന്റെ ഭാഗമായി എഴായിരം പേർക്ക് ജോലി നഷ്ടമാകും
Updated on
1 min read

ട്വിറ്റർ, മെറ്റ, ആമസോൺ തുടങ്ങിയ ടെക് കമ്പനികൾക്ക് പിന്നാലെ വിനോദമേഖലയിലെ ഭീമന്മാരായ ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍. കമ്പനിയുടെ സിഇഒ ആയി വീണ്ടും ചുമതലയേറ്റ ബോബ് ഇഗറിന്റെ ആദ്യത്തെ സുപ്രധാന തീരുമാനമാണിത്. 7,000 ജീവനക്കാരെ പിരിച്ചു വിടുമെന്നാണ് ഡിസ്‌നി അറിയിച്ചിരിക്കുന്നത്.

2021 ഒക്ടോബര്‍ 2 വരെ 1,90,000 പേര്‍ക്കാണ് ഡിസ്‌നി സ്ഥാപനത്തില്‍ ജോലി നല്‍കിയത്

'ഈ തീരുമാനത്തെ ഞാന്‍ നിസ്സാരമായി കാണുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവിനെയും അര്‍പ്പണബോധത്തെയും കുറിച്ച് വളരെയധികം ബഹുമാനമുണ്ട്.''പിരിച്ചുവിടൽ പ്രഖ്യാപിച്ച് ബോബ് ഇഗറിന്റെ പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഡിസ്സനി ഹോട്സ്റ്റാർ സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് പിരിച്ചുവിടൽ തീരുമാനത്തിന് പിന്നിൽ. 2022 ഡിസംബർ 31 ആകുമ്പോഴേക്ക് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഒരു ശതമാനം കുറഞ്ഞ്, 1.681 കോടിയായി. ഇതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. 2021 ഒക്ടോബര്‍ രണ്ട് വരെ 1,90,000 പേരാണ് ഡിസ്‌നിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത്. ‍ഇതിൽ 80 ശതമാനം പേരും സ്ഥിര ജോലിക്കാരാണ്.

സബ്സ്ക്രൈബർമാരുടെ എണ്ണം ഇടിഞ്ഞു; ജീവനക്കാരെ പിരിച്ചുവിടാൻ ഡിസ്നിയും
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ; 10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു

രണ്ട് പതിറ്റാണ്ടോളം കമ്പനിയെ നയിച്ച ബോബ് ഇഗറര്‍ 2020 ല്‍ സിഇഒ സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ ബോബ് ചാപെക്ക് കമ്പനിയുടെ തലപ്പത്തെത്തി. ചാപെക്കിനെ പുറത്താക്കിയ ഡയറക്ടര്‍ ബോര്‍ഡ് ബോബ് ഇഗററെ കഴിഞ്ഞ വർഷം വീണ്ടും സിഇഒയാക്കി നിയമിക്കുകയായിരുന്നു.

സബ്സ്ക്രൈബർമാരുടെ എണ്ണം ഇടിഞ്ഞു; ജീവനക്കാരെ പിരിച്ചുവിടാൻ ഡിസ്നിയും
നെറ്റ്ഫ്ലിക്സ് ഉപയോക്താക്കള്‍ ജാഗ്രതൈ! പാസ്‍വേർഡ് പങ്കിടൽ ഉടൻ തീരും; സ്വന്തം അക്കൗണ്ടിനായി പണമടയ്ക്കണം

ചെലവ് ചുരുക്കല്‍ നടത്തണമെന്ന ഉടമകളുടെ ആവശ്യമാണ് ഡിസ്‌നിയില്‍ പിരിച്ചു വിടലിന് വഴിവച്ചത്. '20ത് സെഞ്ചുറി ഫോക്‌സ് മൂവി സ്റ്റുഡിയോ' വന്‍ തുകയ്ക്ക് വാങ്ങിയത് തിരിച്ചടിയായി. ഇതോടെ ചെലവ് ചുരുക്കല്‍ ആരംഭിക്കണമെന്ന് പ്രധാന നിക്ഷേപകരിലൊരാളായ നെല്‍സണ്‍ പെറ്റസ് ആവശ്യപ്പെട്ടു. വാള്‍ട് ഡിസ്‌നി വേള്‍ഡുമായി ബന്ധപ്പെട്ട് ഫ്‌ളോറിഡ ഗവര്‍ണറുമായി സ്ഥാപനത്തിന് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കാനായെന്ന എതിരാളികളായ നെറ്റഫ്‌ളിക്‌സ്‌ന്‌റെ പ്രഖ്യാപനവും ഡിസ്‌നിക്ക് സമര്‍ദമായി. പാസ്വേർഡ് ഷെയറിങ് അടക്കം അവസാനിപ്പിച്ചാണ് നെറ്റഫ്‌ലിക്‌സിന്‌റെ നീക്കം. കാനഡ, ന്യുസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നെറ്റഫ്‌ളിക്‌സ് നയം നടപ്പാക്കി തുടങ്ങി.

logo
The Fourth
www.thefourthnews.in