'സക്ക് v/s മസ്‌ക്'; കേജ് ഫൈറ്റ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്, എക്‌സിൽ തത്സമയ സംപ്രേഷണം

'സക്ക് v/s മസ്‌ക്'; കേജ് ഫൈറ്റ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്, എക്‌സിൽ തത്സമയ സംപ്രേഷണം

ജൂണ്‍ 20ന് മാര്‍ക്ക് സക്കര്‍ബര്‍ഗുമായി കേജ് ഫൈറ്റിന് തയ്യാറാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു
Updated on
1 min read

ഇടിക്കൂട്ടില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഇലോണ്‍ മസ്‌കും എറ്റുമുട്ടുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെതിരായ കേജ് ഫൈറ്റ് സ്ഥിരീകരിച്ച് ഇലോൺ മസ്‌ക് രംഗത്തെത്തി. സ്വന്തം സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇലോണ്‍ മസ്ക് കേജ് ഫൈറ്റിനെ പരാമര്‍ശിക്കുന്നത്.

മത്സരം എക്സിലൂടെ സംപ്രേഷണം ചെയ്യുമെന്നും ഇലോണ്‍ മസ്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനം മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ചാരിറ്റി ഫണ്ടിലേയ്ക്ക് നീക്കിവയ്ക്കുമെന്നും മസ്‌ക് അറിയിച്ചു.

'സക്ക് v/s മസ്‌ക്'; കേജ് ഫൈറ്റ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്, എക്‌സിൽ തത്സമയ സംപ്രേഷണം
ട്വിറ്ററിന് ഭീഷണിയായി ത്രെഡ്സ് എത്തി

എന്നാല്‍, മത്സരത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല. കേജ് ഫൈറ്റ് കൊണ്ടെന്താണ് മസ്ക് ഉദ്ദേശിക്കുന്നത് എന്ന കാര്യവും ഇതുവരെ വ്യക്തമല്ല. അതേസമയം, പോരാട്ടത്തിനായി ശക്തമായ തയ്യാറെടുപ്പിലാണ് താനെന്നും എക്സിലെ മറ്റൊരു കുറിപ്പില്‍ മസ്ക് ചൂണ്ടിക്കാട്ടി.

ജൂണ്‍ 20ന് മാര്‍ക്ക് സക്കര്‍ബര്‍ഗുമായി കേജ് ഫൈറ്റിന് തയ്യാറാണെന്ന മസ്‌കിന്റെ ട്വീറ്റില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. കേജ് പോരാട്ടത്തിനായുള്ള കാരണം എന്താണെന്ന ഒരു എക്‌സ് ഉപയോക്താവിന്റെ ചോദ്യത്തിന് 'ഇത് യുദ്ധത്തിന്റെ ഒരു പരിഷ്‌കൃത രൂപമാണെന്നും, മനുഷ്യന്‍ യുദ്ധങ്ങള്‍ ഇഷ്ടപ്പെടുന്നു'വെന്നുമായിരുന്നു മസ്കിന്റെ മറുപടി. പക്ഷേ മസ്‌കിന്റെ പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാന്‍ മെറ്റ ഇതുവരെ തയ്യാറായിട്ടില്ല.

'സക്ക് v/s മസ്‌ക്'; കേജ് ഫൈറ്റ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്, എക്‌സിൽ തത്സമയ സംപ്രേഷണം
ത്രെഡ്സ് ഹിറ്റ്; ഏഴ് മണിക്കൂറിൽ ഒരു കോടി ഉപയോക്താക്കൾ

ജൂലൈയില്‍ എക്‌സിന് സമാനമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് മെറ്റ അവതരിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ രംഗത്ത് ഇരു കമ്പനികളും ഏറ്റുമുട്ടല്‍ ശക്തമായിരുന്നു. ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് കോടിയിലേറെ ഉപയോക്താക്കളെന്ന നേട്ടം ത്രെഡ്‌സ് സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാലെ നിയമനടപടിയുമായി മസ്കും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in