ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്

ഒടുവില്‍ ട്വിറ്റര്‍ ഏറ്റെടുത്ത് ഇലോണ്‍ മസ്ക്

ട്വിറ്റര്‍ നിയന്ത്രണങ്ങളില്ലാതെ ആര്‍ക്കും എന്തും ചെയ്യാനാകുന്നൊരു ഇടമായി മാറില്ലെന്ന് മസ്ക്
Updated on
1 min read

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തെന്ന് സ്ഥിരീകരിച്ച് ഇലോണ്‍ മസ്ക്. പരസ്യദാതാക്കളെ സ്വാഗതം ചെയ്താണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതായി സ്ഥിരീകരിച്ചത്. തന്റെ കീഴില്‍ ട്വിറ്റര്‍ നിയന്ത്രണങ്ങളില്ലാതെ ആര്‍ക്കും എന്തും ചെയ്യാനാകുന്നൊരു ഇടമായി മാറില്ലെന്ന് മസ്ക് വ്യക്തമാക്കി. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ പരസ്യദാതാക്കളില്‍ പലരും പിന്മാറുമെന്ന സൂചനകള്‍ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ''ട്വിറ്റര്‍ ഒരിക്കലും എല്ലാ മാല്യന്യങ്ങളും തള്ളാനുള്ള ഇടമാകില്ല. എന്തിനും പ്രത്യാഘാതം നേരിടേണ്ടി വരും. നിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകാം. അസാധാരണമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം. എല്ലാവരേയും സ്വാഗതം ചെയ്യുന്നു'' മസ്‌ക് ട്വീറ്റ് ചെയ്തു.

ബാത്ത്‌റൂം സിങ്കുമായി ട്വിറ്റര്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് മസ്‌ക് ഏറ്റെടുക്കല്‍ സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത് . ട്വിറ്റര്‍ പ്രൊഫൈലില്‍ 'ചീഫ് ട്വിറ്റ്' എന്ന് മാറ്റിയതിന് ശേഷമായിരുന്നു മസ്‌ക് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാനത്ത് എത്തിയത്. 'ട്വിറ്റര്‍ ആസ്ഥാനത്ത് പ്രവേശിക്കുന്നു - എല്ലാം ഒന്നിക്കട്ടെ!' എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് സിങ്കുമായി എത്തുന്ന വീഡിയോ പങ്കുവെച്ചത്.

ഇലോണ്‍ മസ്‌ക്
സിങ്കാകാന്‍ ഇലോണ്‍ മസ്‌ക് ; ബാത്ത്റൂം സിങ്കുമായി ട്വിറ്റര്‍ ആസ്ഥാനത്ത്

ട്വിറ്റര്‍ ഏറ്റെടുക്കന്നതിന് കോടതി അനുവദിച്ച കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മസ്ക് ആസ്ഥാനം സന്ദര്‍ശിച്ചത്. അപ്പോഴും ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനെ പറ്റി അദ്ദേഹം സ്ഥിരീകരണം നല്‍കിയിരുന്നില്ല.

logo
The Fourth
www.thefourthnews.in