മനുഷ്യനിൽ 'ബ്രെയിന്‍ ചിപ്പ്' പ്രവര്‍ത്തിച്ചു തുടങ്ങി; മസ്‌കിൻ്റെ ന്യൂറാലിങ്ക് ഇംപ്ലാൻ്റിൻ്റെ പ്രാരംഭ ഫലം വിജയകരം

മനുഷ്യനിൽ 'ബ്രെയിന്‍ ചിപ്പ്' പ്രവര്‍ത്തിച്ചു തുടങ്ങി; മസ്‌കിൻ്റെ ന്യൂറാലിങ്ക് ഇംപ്ലാൻ്റിൻ്റെ പ്രാരംഭ ഫലം വിജയകരം

2016ല്‍ മസ്‌ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്‌നോളജി കമ്പനിയുടെ പദ്ധതിയായിരുന്നു ബ്രെയിന്‍ ചിപ്പ്.
Updated on
1 min read

തന്റെ ന്യൂറാലിങ്ക് സ്റ്റാര്‍ട് അപ്പിലൂടെ ആദ്യമായി ഒരു മനുഷ്യനില്‍ ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ചതായി ഇലോണ്‍ മസ്‌ക്. ചിപ്പ് ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ആദ്യമായി മനുഷ്യനില്‍ ന്യൂറോലിങ്കില്‍ നിന്നും ഇംപ്ലാന്റ് നടത്തിയതെന്നും തലച്ചോറില്‍ നിന്നുള്ള തരംഗങ്ങള്‍ പ്രാരംഭ റിസള്‍ട്ടായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിലൂടെ കുറിച്ചു.

2016ല്‍ മസ്‌ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്‌നോളജി കമ്പനിയുടെ പദ്ധതിയായിരുന്നു ബ്രെയിന്‍ ചിപ്പ്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

മനുഷ്യന്റെ കഴിവുകള്‍ക്ക് സൂപ്പര്‍ചാര്‍ജ് നല്‍കുക, എഎല്‍സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ചികിത്സിക്കുക തുടങ്ങിയവയാണ് ചിപ്പിലൂടെ ഉദ്ദേശിക്കുന്നത്. ഒരു പക്ഷേ ഭാവിയില്‍ മനുഷ്യരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തമ്മില്‍ സഹജീവി ബന്ധം സ്ഥാപിക്കാനും ഇത് സഹായിച്ചേക്കാം.

മനുഷ്യനിൽ 'ബ്രെയിന്‍ ചിപ്പ്' പ്രവര്‍ത്തിച്ചു തുടങ്ങി; മസ്‌കിൻ്റെ ന്യൂറാലിങ്ക് ഇംപ്ലാൻ്റിൻ്റെ പ്രാരംഭ ഫലം വിജയകരം
ക്ലാസ് മുറികള്‍ കീഴടക്കി എഐ; ഇന്ത്യയില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പഠിപ്പിക്കുന്നത് 63.61 ശതമാനം അധ്യാപകര്‍

മനുഷ്യരില്‍ ഇംപ്ലാന്റ്‌സ് നടത്താനുള്ള അംഗീകാരം കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ റെഗുലേറ്റേര്‍സില്‍ നിന്നും ന്യൂറാലിങ്കിന് ലഭിച്ചത്. ന്യൂറാലിങ്കിന്റെ സാങ്കേതിക വിദ്യ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന ഇംപ്ലാന്റിലൂടെയാണ്. മനുഷ്യ മസ്തിഷ്‌കത്തില്‍ സ്ഥാപിക്കുന്ന അടുക്കിവെച്ച അഞ്ച് നാണയങ്ങളുടെ വലുപ്പമുള്ള ഉപകരണമാണിത്.

ഡാറ്റാ കമ്പനിയായ പിച്ച് ബുക്ക് പ്രകാരം കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറാലിങ്കില്‍ 400ല്‍പരം തൊഴിലാളികളുണ്ട്. 36.3 കോടി ഡോളര്‍ രൂപ കമ്പനി കഴിഞ്ഞ വര്‍ഷം സമാഹരിച്ചിട്ടുണ്ട്.

മനുഷ്യനിൽ 'ബ്രെയിന്‍ ചിപ്പ്' പ്രവര്‍ത്തിച്ചു തുടങ്ങി; മസ്‌കിൻ്റെ ന്യൂറാലിങ്ക് ഇംപ്ലാൻ്റിൻ്റെ പ്രാരംഭ ഫലം വിജയകരം
മെസേജ് കാണാതെ കാണാം; ഇൻസ്റ്റഗ്രാമിൽ റീഡ് റെസീപ്റ്റ് എങ്ങനെ ഓഫാക്കാം?

അതേസമയം, ന്യൂറാലിങ്കിന്റെ സുരക്ഷാപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളും നിരവധിയാണ്. അപകടകരമായ വസ്തുക്കളുടെ കടത്തലുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ അമേരിക്കയിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റെഗുലേഷന്‍സ് പിഴ ചുമത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in