'പണമടയ്ക്കാതെ പരമ്പരാഗത ബ്ലൂ ടിക് നിലനിര്‍ത്തുന്നവര്‍ അഴിമതിക്കാര്‍'; വെരിഫിക്കേഷന്‍ നീക്കം ചെയ്യുമെന്ന് മസ്‌ക്

'പണമടയ്ക്കാതെ പരമ്പരാഗത ബ്ലൂ ടിക് നിലനിര്‍ത്തുന്നവര്‍ അഴിമതിക്കാര്‍'; വെരിഫിക്കേഷന്‍ നീക്കം ചെയ്യുമെന്ന് മസ്‌ക്

പണം നല്‍കി സബ്സ്ക്രൈബ് ചെയ്യാതെ ആധികാരികത മാത്രം നിലനിര്‍ത്താനാകില്ലെന്ന് മസ്ക്
Updated on
2 min read

പരമ്പരാഗത ബ്ലൂ ടിക് അക്കൗണ്ടുകള്‍ക്ക് മുന്നറിയിപ്പുമായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്. പണമടച്ച് ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രൈബ് ചെയ്യാത്ത അക്കൗണ്ടുകളിലെ ബ്ലൂ വെരിഫിക്കേഷന്‍ എടുത്തുകളയുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. പണം നല്‍കി സബ്സ്ക്രൈബ് ചെയ്യാതെ ആധികാരികത മാത്രം നിലനിര്‍ത്താനാകില്ലെന്ന് മസ്ക് വ്യക്തമാക്കുന്നു.

ട്വിറ്റര്‍ ബ്ലൂ ടിക്കിന് പണം ഈടാക്കുന്നതിനേയും ആധികാരകതയേയും ചോദ്യം ചെയ്ത് ഇന്ത്യയില്‍ നിന്നുള്ള ബ്ലൂ ടിക് അക്കൗണ്ട് ഉടമയുടെ ചോദ്യത്തിനാണ് മസ്ക് മറുപടി നല്‍കിയത്. '' പരമ്പരാഗത ബ്ലൂ വെരിഫിക്കേഷനുകള്‍ ഉടന്‍ നീക്കം ചെയ്യും. അവരാണ് യഥാര്‍ഥത്തില്‍ അഴിമതിക്കാര്‍'' - എന്നായിരുന്നു മസ്കിന്റെ മറുപടി.

സമൂഹത്തിലെ സ്വീകാര്യത, പ്രവര്‍ത്തനമേഖല തുടങ്ങിയവയെല്ലാം പരിഗണിച്ചായിരുന്നു ട്വിറ്റര്‍ ബ്ലൂ ടിക്കുകള്‍ നല്‍കിയിരുന്നു. അത്തരത്തിലുള്ള പരിഗണനയില്‍ മാത്രം ഇനി മുന്നോട്ട് പോകില്ലെന്ന് ഒരിക്കല്‍ കൂടി മസ്ക് വ്യക്തമാക്കിയിരിക്കുകയാണ്.

'പണമടയ്ക്കാതെ പരമ്പരാഗത ബ്ലൂ ടിക് നിലനിര്‍ത്തുന്നവര്‍ അഴിമതിക്കാര്‍'; വെരിഫിക്കേഷന്‍ നീക്കം ചെയ്യുമെന്ന് മസ്‌ക്
സ്വര്‍ണ ബാഡ്ജുകള്‍ക്ക് ഇനി പൊന്നുംവില; നിലനിര്‍ത്താന്‍ 1000 ഡോളറുകള്‍ ഈടാക്കാനൊരുങ്ങി ട്വിറ്റര്‍

ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ തന്നെ ബ്ലൂ ടിക്കിന് 8 ഡോളർ വരിസംഖ്യ ഈടാക്കുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന അക്കൗണ്ടുകൾക്ക് ചില മുൻഗണനകൾ നല്‍കുമെന്നും മസ്ക് അറിയിച്ചിരുന്നു. ട്വിറ്ററിന്റെ വരുമാനം വർധിപ്പിക്കാനും പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് നടപടിയെന്നായിരുന്നു വിശദീകരണം." നീല ചെക്മാര്‍ക്ക് ഉള്ളവരും ഇല്ലാത്തവരും എന്ന രീതിയിൽ ട്വിറ്ററിൽ വേര്‍തിരിവ് നിലനിൽക്കുന്ന സമ്പ്രദായം വെറും അസംബന്ധമാണ്. ഉപയോക്താക്കള്‍ക്കെല്ലാം ഒരേ അധികാരം ! 8 ഡോളറിന് ബ്ലൂടിക്ക് " ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു. ഇതുപ്രകാരം പ്രമുഖരുടെ അക്കൗണ്ടുകൾക്ക് പുറമെ വരിസംഖ്യ അടയ്ക്കുന്നവര്‍ക്കെല്ലാം ബ്ലൂടിക് ലഭ്യമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി.

'പണമടയ്ക്കാതെ പരമ്പരാഗത ബ്ലൂ ടിക് നിലനിര്‍ത്തുന്നവര്‍ അഴിമതിക്കാര്‍'; വെരിഫിക്കേഷന്‍ നീക്കം ചെയ്യുമെന്ന് മസ്‌ക്
ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ നവീകരിച്ച പതിപ്പ് തിങ്കളാഴ്ച മുതൽ ; ആപ്പിൾ ഉപയോക്താക്കൾക്ക് അധിക നിരക്ക്

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ വരിസംഖ്യയടച്ചുള്ള ബ്ലൂ ടിക്കിന് തുടക്കമായത്. ഇന്ത്യയിലും ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഫോണില്‍ പ്രതിമാസം 900 രൂപ നിരക്കിലാണ് ബ്ലൂ ടിക് വാങ്ങാനാകുക. വെബ് വഴിയുള്ള ഉപയോഗത്തിന് 650 രൂപയുമാണ് പ്രതിമാസം ഈടാക്കുന്നത്.

'പണമടയ്ക്കാതെ പരമ്പരാഗത ബ്ലൂ ടിക് നിലനിര്‍ത്തുന്നവര്‍ അഴിമതിക്കാര്‍'; വെരിഫിക്കേഷന്‍ നീക്കം ചെയ്യുമെന്ന് മസ്‌ക്
ട്വിറ്റർ ബ്ലൂ ടിക്കിന് ഇനി മുതൽ എട്ട് ഡോളർ വരിസംഖ്യ; തുക അടച്ചാല്‍ വെരിഫിക്കേഷന്‍

കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലെ സ്വര്‍ണ ബാഡ്ജുകള്‍ നിലനിര്‍ത്താന്‍ 1000 ഡോളര്‍ ഈടാക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. പണം നല്‍കാത്ത ബ്രാന്‍ഡുകള്‍ക്കും സംഘടനകള്‍ക്കും അവരുടെ ഗോള്‍ഡന്‍ ടിക് നഷ്ടമാകുമെന്നുമാണ് വിലയിരുത്തല്‍ . ബ്രാന്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാം അക്കൗണ്ടും ബാഡ്ജുകള്‍ ചേര്‍ക്കുന്നതിന് പ്രതിമാസം 50 ഡോളര്‍ അധികം ഈടാക്കാനാണ് പുതിയ തീരുമാനം.

'പണമടയ്ക്കാതെ പരമ്പരാഗത ബ്ലൂ ടിക് നിലനിര്‍ത്തുന്നവര്‍ അഴിമതിക്കാര്‍'; വെരിഫിക്കേഷന്‍ നീക്കം ചെയ്യുമെന്ന് മസ്‌ക്
'16 വര്‍ഷമായി ബ്ലൂ ടിക്കിന് പണം നല്‍കിയിട്ടില്ല, ഇപ്പോള്‍ എന്തിന്'; മസ്കിന്റെ പരിഷ്കാരങ്ങളെ തള്ളി ഇന്ത്യയിലെ ആദ്യ യൂസര്‍

ഏറെ നാടകീയ സംഭവങ്ങള്‍ക്കു ശേഷമായിരുന്നു ടെസ്ലയുടേയും സ്‌പേസ് എക്‌സിന്റെയും സി ഇ ഒ ആയ ഇലോണ്‍ മസ്‌ക് കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ ഏറ്റെടുത്തത് . ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായ സ്വാതന്ത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അതിനുള്ള വേദിയായി ട്വിറ്ററിനെ മാറ്റുമെന്നുമായിരുന്നു മസ്‌ക്കിന്റെ പ്രഖ്യാപനം . ഏറ്റെടുക്കലിന് തൊട്ടു പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചു വിടുകയും ട്വിറ്റര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മസ്ക് പ്രഖ്യാപിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in