മൂന്നില്‍ രണ്ട് ഓഫീസുകളും പൂട്ടി; ട്വിറ്റര്‍ ഇന്ത്യവിടുമോ?

മൂന്നില്‍ രണ്ട് ഓഫീസുകളും പൂട്ടി; ട്വിറ്റര്‍ ഇന്ത്യവിടുമോ?

അടച്ചു പൂട്ടുന്ന ഓഫീസിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനാണ് സിഇഒ ഇലോണ്‍ മസ്‌കിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍
Updated on
1 min read

ഇന്ത്യയിലെ ഓഫീസുകള്‍ ട്വിറ്റര്‍ അടച്ചുപൂട്ടുന്നു. രാജ്യത്തെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലും മുംബൈയിലും ബാഗ്ലൂരിലുമാണ് ഇന്ത്യയില്‍ ട്വിറ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് . ഇതില്‍ ഡല്‍ഹി മുംബൈ ഓഫീസുകളാണ് അടച്ചു പൂട്ടുന്നത്. അടച്ചു പൂട്ടുന്ന ഓഫീസിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനാണ് സിഇഒ ഇലോണ്‍ മസ്‌കിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നില്‍ രണ്ട് ഓഫീസുകളും പൂട്ടി; ട്വിറ്റര്‍ ഇന്ത്യവിടുമോ?
ട്വിറ്റർ കിളിയുടെ പ്രതിമ മുതൽ കോഫി മെഷീന്‍ വരെ ലേലത്തിന്

ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ സി ഇ ഒ ആയി ചുമതലയേറ്റതിനു ശേഷം ഇന്ത്യയിലെയടക്കം നിരവധി ജീവനക്കാരെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത് . 200 ലധികം ജീവനക്കാരായിരുന്നു ഇന്ത്യില്‍ ജോലി ചെയ്തിരുന്നത് അതില്‍ 90 ശതമാനത്തോളം പേരെയാണ് പിരിച്ചു വിട്ടത്. സാമ്പത്തിക പരാധീനതകൾ പരിഹരിക്കുന്നതിനായാണ് പിരിച്ചുവിടലും ചെലവ് ചുരുക്കലുമെന്നാണ് മസ്കിന്റെ നിലപാട്.

മൂന്നില്‍ രണ്ട് ഓഫീസുകളും പൂട്ടി; ട്വിറ്റര്‍ ഇന്ത്യവിടുമോ?
ഇലോൺ മസ്ക് വാക്ക് പാലിച്ചില്ല; ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകത്തെ പല ഭാഗങ്ങളിലുമുള്ള ട്വിറ്റര്‍ ഓഫീസുകള്‍ അടച്ചു പൂട്ടിയിരിക്കുകയാണ് മസ്‌ക്ക്. ടെക് ഭീമന്‍മാരായ മെറ്റയും ഗൂഗിളും മറ്റും ഇന്ത്യയില്‍ വളര്‍ച്ച ഉറപ്പാക്കാക്കുന്ന ഘട്ടത്തിലാണ് ട്വിറ്ററിന്റെ ഈ തീരുമാനം. നിരന്തരം വളരുന്ന ഇന്റര്‍നെറ്റ് ലോകത്തെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ട്വിറ്റര്‍ തയ്യാറാകുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. നിലവില്‍ ട്വിറ്റര്‍ അതിന്റെ വിപണന സാധ്യത മനസിലാക്കുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ആഗോള തലത്തില്‍ പ്രമുഖരായ രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പെടെ ഉപയോഗിക്കുന്ന പ്രധാന സമൂഹ്യ മാധ്യമമാണ് ട്വിറ്റര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം 8.65 കോടി ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്. ഇത്തരത്തിലാണ് ഓരോ രാഷ്ട്രീയ നേതാക്കളുടെയും ഫോളോവേഴ്സിന്റെ എണ്ണം. ഈ ഒരു സാഹചര്യത്തിലും ട്വിറ്റിന് വരുമാനം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് മസ്‌ക്കിന്റെ വാദം .

മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ നിരവധി ജീവനക്കാര്‍ ട്വിറ്റര്‍ വിട്ടിരുന്നു . ട്വിറ്ററിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് നിയന്ത്രണം നടപ്പാക്കാന്‍ സാധിക്കുമോ എന്ന ചോദ്യങ്ങളും അവശേഷിക്കുന്നുണ്ട് . ഈ വര്‍ഷത്തോടെ സാമ്പത്തിക പ്രതിസ്ന്ധിയില്‍ നിന്നും ട്വിറ്ററിനെ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് ട്വിറ്റര്‍ സി ഇ ഒയുടെ പ്രതീക്ഷ .

ദശലക്ഷകണക്കിനു രൂപയുടെ കടബാധ്യത കാരണം ട്വിറ്റര്‍ കിളിയേയും എസ്പ്രസോ മിഷനുകളും വില്‍ക്കാനും മസ്‌ക്ക് പദ്ധതിയിട്ടിരുന്നു . മസ്‌ക്ക് ഏറ്റെടുത്തതിനു ശേഷം പരസ്യ ദാതാക്കളുടെ പിന്മാറ്റവും ഉദ്യോഗസ്ഥരുടെ രാജി , ഓഹരി ഉടമകളുടെ പിന്മാറ്റം തുടങ്ങിയ തിരിച്ചടികള്‍ നേരിടുകയാണ് ട്വിറ്റര്‍ .

logo
The Fourth
www.thefourthnews.in