ടെസ്‌ല ഫാക്ടറിയില്‍ 'യെന്തിരന്‍' മോഡൽ; സാങ്കേതിക തകരാർ മൂലം  റോബോട്ട് ആക്രമണകാരിയായി, എൻജിനീയർക്ക് പരുക്ക്

ടെസ്‌ല ഫാക്ടറിയില്‍ 'യെന്തിരന്‍' മോഡൽ; സാങ്കേതിക തകരാർ മൂലം റോബോട്ട് ആക്രമണകാരിയായി, എൻജിനീയർക്ക് പരുക്ക്

ജീവനക്കാരനെ കുത്തിപ്പിടിച്ച റോബോട്ട്, മുതുകിലും കയ്യിലും മുറിവുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
Updated on
1 min read

ടെസ്‌ല ഫാക്ടറിയില്‍ രജിനികാന്ത് ചിത്രം യെന്തിരനെ അനുസ്മരിപ്പിക്കുന്ന സംഭവം. സാങ്കേതിക തകരാറിനെ തുടർന്ന് ആക്രമണകാരിയായ റോബോട്ട്, എൻജിനീയറെ ആക്രമിച്ചു. 2021ല്‍ നടന്ന സംഭവം, ഇഞ്ചുറി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് പുറം ലോകമറിഞ്ഞത്.

ടെക്‌സാസിലെ ഓസ്റ്റിനിലുള്ള ഫാക്ടറിയിലാണ് റോബോട്ടിന്റെ ആക്രമണം നടന്നത്. വാഹനം നിര്‍മിക്കാനുള്ള അലുമിനിയം ഭാഗങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന റോബോട്ടാണ് എൻജിനീയറെ ആക്രമിച്ചത്. റോബോട്ടിന്റെ സോഫ്റ്റ് വെയർ എൻജിനീയര്‍ക്കാണ് പരുക്കേറ്റത്. എൻജിനീയറെ കുത്തിപ്പിടിച്ച റോബോട്ട്, മുതുകിലും കയ്യിലും മുറിവുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

റോബോട്ടിന്റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ചെയ്യുന്ന ജോലിയിലാണ് എൻജിനീയര്‍ ഏര്‍പ്പെട്ടിരുന്നത്. മറ്റൊരു സഹപ്രവര്‍ത്തകന്‍ എമര്‍ജന്‍സി സ്റ്റോപ് ബട്ടണ്‍ അമര്‍ത്തിയതുകൊണ്ടാണ്, എൻജിനീയറെ റോബോട്ടിന്റെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ ടെസ്‌ല തയ്യാറായിട്ടില്ല.

ടെസ്‌ല ഫാക്ടറിയില്‍ 'യെന്തിരന്‍' മോഡൽ; സാങ്കേതിക തകരാർ മൂലം  റോബോട്ട് ആക്രമണകാരിയായി, എൻജിനീയർക്ക് പരുക്ക്
വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ വിഷൻ പ്രോ; 2024 ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് സൂചന

ഈ ഫാക്ടറിയില്‍ ജീവനക്കാര്‍ക്ക് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നത് പതിവാണ്. കഴിഞ്ഞവര്‍ഷം 21 ജീവനക്കാര്‍ക്കാണ് വിവിധ അപകടങ്ങളില്‍ പരുക്കേറ്റത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ടെസ്‌ല വീഴ്ചവരുത്തുന്നുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in