പ്രതീക്ഷിച്ചതെല്ലാമുണ്ട്, ഐ ഫോണ്‍ 16 പ്രോ വിപണിയിലേക്ക്, ചെന്നൈയിലും ഉത്പാദനം, ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി

പ്രതീക്ഷിച്ചതെല്ലാമുണ്ട്, ഐ ഫോണ്‍ 16 പ്രോ വിപണിയിലേക്ക്, ചെന്നൈയിലും ഉത്പാദനം, ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി

ആകര്‍ഷകമായ നിറങ്ങളും പുതിയ ബട്ടനും ഉള്‍പ്പെടെ സവിശേഷതകൾ 16 പ്രോയെ വ്യത്യസ്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്
Updated on
1 min read

ഐ ഫോണ്‍ ആരാധകര്‍ കാത്തിരുന്ന മോഡല്‍ എത്തുന്നു. ഐ ഫോണ്‍ 16 പ്രോ ഉടന്‍ വിപണിയിലെത്തും. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഉപയോക്താക്കള്‍ ആഗ്രഹിച്ചിരുന്ന സവിശേഷതകൾ എല്ലാം ഉള്‍പ്പെടുത്തിയാണ് 16 പ്രോ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകര്‍ഷകമായ നിറങ്ങളും പുതിയ ബട്ടനും ഉള്‍പ്പെടെയുള്ള സവിശേഷതകൾ 16 പ്രോയെ വ്യത്യസ്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രതീക്ഷിച്ചതെല്ലാമുണ്ട്, ഐ ഫോണ്‍ 16 പ്രോ വിപണിയിലേക്ക്, ചെന്നൈയിലും ഉത്പാദനം, ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി
അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്

നാച്യുറല്‍ ടൈറ്റാനിയം നിറത്തിലായിരുന്നു ഐ ഫോണ്‍ 15 പ്രോ ശ്രദ്ധേയമായത്. ഡീപ്പ് പര്‍പ്പിള്‍ നിറത്തില്‍ ഐ ഫോണ്‍ 14 പ്രോയും വ്യത്യസ്ഥത പുലര്‍ത്തി. ഇത്തവണ 'ഡെസേര്‍ട്ട് ടൈറ്റാനിയം' നിറത്തിലാണ് 16 പ്രോ എത്തുക. രണ്ട് എ18 ചിപ്‌സെറ്റുകളാണ് 16 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എഐ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെറ്റിനെ കൂടുതല്‍ മികവുറ്റതാക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. ചാറ്റ് ജിപിടിയുമായി ചേര്‍ന്നാണ് പുതിയ മോഡലില്‍ എ ഐ സംവിധാനം ഒരുക്കുന്നത്. എ ഐ പിന്തുണയോടെ സിരിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയും 16 പ്രോയില്‍ ഉണ്ടാകും. സ്മാര്‍ട്ട് കാല്‍കുലേറ്റര്‍ ആപ്പാണ് മറ്റൊരു പ്രത്യേകത.

പ്രതീക്ഷിച്ചതെല്ലാമുണ്ട്, ഐ ഫോണ്‍ 16 പ്രോ വിപണിയിലേക്ക്, ചെന്നൈയിലും ഉത്പാദനം, ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി
വിന്‍ഡോസില്‍ വീണ്ടും 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്' മുന്നറിയിപ്പ്; പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാം, ഡേറ്റ നഷ്ടം സംഭവിക്കാം

ഹാന്‍ഡ് സെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സ്വിച്ചിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ക്യാപ്ച്വര്‍ ബട്ടണ്‍ എന്ന വിളിക്കപ്പെടുന്ന ഈ സംവിധാനം ഫോട്ടോയെടുക്കാനും വീഡിയോ പകര്‍ത്തുന്നതും എളുപ്പമാക്കും. ബട്ടണ്‍ പകുതി പ്രസ് ചെയ്യുന്നതിലൂടെ ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് സമാനമായി ഫോക്കസിങിന് സമാനമായ അനുഭവം സാധ്യമാകും.

പുതിയ മോഡല്‍ സെപ്റ്റംബർ പത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയാണ് എത്തുക. തീയതി സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രതീക്ഷിച്ചതെല്ലാമുണ്ട്, ഐ ഫോണ്‍ 16 പ്രോ വിപണിയിലേക്ക്, ചെന്നൈയിലും ഉത്പാദനം, ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി
ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോയും ഗൂഗിളില്‍ നിന്ന് എങ്ങനെ നീക്കം ചെയ്യാം?

അതേസമയം, ആപ്പിളിന്റെ പുതിയ മോഡലുകളുടെ ഉത്പാദനം കമ്പനിയുടെ ഇന്ത്യയിലെ പ്ലാന്റായ ചെന്നൈയില്‍നിന്നും ഉണ്ടാകുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയില്‍ പ്ലാന്റിനെ ജീവനക്കാര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടുന്നു. ഐ ഫോണ്‍ 16 പ്രോ, ഐ ഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ചെന്നൈയില്‍ ഉത്പാദനത്തിന് ഒരുങ്ങുന്നത്.

logo
The Fourth
www.thefourthnews.in