4.8 കോടി രൂപയുടെ ഫെരാരി കാർ മോഷണം പോയി; കണ്ടെത്താൻ സഹായിച്ചത് ആപ്പിള്‍ എയർപോഡ്

4.8 കോടി രൂപയുടെ ഫെരാരി കാർ മോഷണം പോയി; കണ്ടെത്താൻ സഹായിച്ചത് ആപ്പിള്‍ എയർപോഡ്

മോഷണം പോയ കാറിനുള്ളില്‍ ഉടമയുടെ എയർപോഡ്‌സ് അകപ്പെട്ടിരുന്നു
Updated on
1 min read

ആപ്പിളിന്റെ ഉത്പന്നങ്ങള്‍ നിസാരക്കാരല്ലെന്ന് പലരും പറയാറുണ്ട്, എന്നാല്‍ അതിപ്പോള്‍ യാഥാർത്ഥ്യമായിരിക്കുകയാണ്. അമേരിക്കയിലെ കണക്റ്റിക്കട്ടിലാണ് മോഷണം പോയ 4.8 കോടി രൂപ വിലമതിക്കുന്ന ഫെരാരി കാർ വീണ്ടെടുക്കാൻ ആപ്പിള്‍ എയർപോഡ്‌സ് സഹായകരമായത്. പ്രാദേശിക പ്രസാദകരായ ഐവിറ്റ്നസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മോഷണം പോയ കാറിനുള്ളില്‍ ഉടമയുടെ എയർപോഡ്‌സ് അകപ്പെട്ടിരുന്നു. കണക്റ്റിക്കട്ടിലെ നഗരമായ വാട്ടർബറിയിലെ ഓട്ടോ തെഫ്റ്റ് ടാസ്ക്ക് ഫോഴ്‌സ് എയർപോഡ് ട്രാക്ക് ചെയ്താണ് കാറിലേക്ക് എത്തിയത്. സൗത്ത് മെയിൻ സ്ട്രീറ്റിന് സമീപമുള്ള ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് കാർ കണ്ടെത്തിയത്. സെപ്റ്റംബർ 16ന് ഗ്രീൻവിച്ചില്‍ നിന്നായിരുന്നു കാർ മോഷണം പോയത്.

4.8 കോടി രൂപയുടെ ഫെരാരി കാർ മോഷണം പോയി; കണ്ടെത്താൻ സഹായിച്ചത് ആപ്പിള്‍ എയർപോഡ്
ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഫൈൻഡ് മൈ (Find My) എന്ന ആപ്പിളിന്റെ സവിശേഷതയാണ് ഇതിനായി ഉപയോഗിച്ചത്. ഐക്ലൗഡ് അക്കൗണ്ട് ഉപയോഗിച്ച് ആപ്പിള്‍ ഉപകരണത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചു. വാട്ടർബറി സ്വദേശിയായ ഡിയോണ്‍ ഷൊന്റണായിരുന്നു മോഷണത്തിന് പിന്നില്‍. ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫൈൻഡ് മൈ ഉപയോഗിച്ച് എയർപോഡ്‌സ് എങ്ങനെ ട്രാക്ക് ചെയ്യാം?

ഫൈൻഡ് മൈ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക. ആപ്ലിക്കേഷൻ തുറക്കുമ്പോള്‍ താഴെയുള്ള പാനലില്‍ നാല് ഓഫ്ഷനുകള്‍ കാണാം, പീപ്പിള്‍ (People), ഡിവൈസെസ് (Devices), ഐറ്റംസ് (Items), മി (Me). ഇതില്‍ ഡിവൈസെസ് എന്ന ഓപ്ഷൻ തുറക്കുക. അതില്‍ എയർപോഡ്‌സ് തിരഞ്ഞെടുക്കുക.

അടുത്തതായി മാപ്പ് ഉപയോഗിച്ച് ലൊക്കേറ്റ് ചെയ്യുക. നിങ്ങളുടെ അടുത്തല്ല എയർപോഡെങ്കില്‍ Get Directions എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അടുത്താണെങ്കില്‍ Play Sound ക്ലിക്ക് ചെയ്യുക.

logo
The Fourth
www.thefourthnews.in