ആദ്യ ടാബ്ലറ്റ് പുറത്തിറക്കി വൺപ്ലസ്; 11.6 ഇഞ്ച്- 144 ഹെർട്സ് ഡിസ്പ്ലേയും ഡോൾബി വിഷനുമായി വണ്‍പ്ലസ് പാഡ്

ആദ്യ ടാബ്ലറ്റ് പുറത്തിറക്കി വൺപ്ലസ്; 11.6 ഇഞ്ച്- 144 ഹെർട്സ് ഡിസ്പ്ലേയും ഡോൾബി വിഷനുമായി വണ്‍പ്ലസ് പാഡ്

ക്ലൗഡ് 11 ലോഞ്ച് ഇവന്റിലാണ് വൺപ്ലസിന്റെ ആദ്യ ടാബ്ലറ്റ് പുറത്തിറക്കിയത്
Updated on
2 min read

ടാബ്ലറ്റ് രംഗത്തേക്ക് കൂടി ചുവടുവച്ച് ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ വൺപ്ലസ്. വൺപ്ലസിന്റെ ആദ്യ ടാബ്ലറ്റായ വണ്‍പ്ലസ് പാഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന ക്ലൗഡ് 11 ലോഞ്ച് ഇവന്റിലാണ് വൺപ്ലസ് അതിന്റെ ആദ്യ ടാബ്ലറ്റ് പുറത്തിറക്കിയത്. 3.2 ജിഗാഹെർട്സ് വരെ ക്ലോക്ക് ചെയ്ത കോർട്ടെക്സ്-എക്സ് 3 കോർ ഉൾക്കൊള്ളുന്ന ആദ്യത്തെ മൊബൈൽ ചിപ്പായ മീഡിയടെക് ഡൈമെൻസിറ്റി 9000 എസ്ഒസി ചിപ് സെറ്റാണ് വൺപ്ലസ് ടാബ്ലറ്റിന് കരുത്തേകുന്നത്.

9510 എംഎഎച്ച് ബാറ്ററിയും 14 മണിക്കൂറിലധികം ബാറ്ററി ലൈഫും ഒരു മാസം സ്റ്റാൻഡ്ബൈ ലൈഫുമാണ് പാഡിന്റെ മികച്ച സവിശേഷത

7:5 അസ്പെക്ട് റേഷ്യോയുള്ള പുതിയ ടാബ്ലറ്റിന് 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭിക്കും. വൺപ്ലസ് 11 ന്റെ നിറത്തിന് സമാനമായ ഹാലോ ഗ്രീൻ നിറത്തിൽ പുറത്തിറങ്ങുന്ന പാഡിന് 6.54 മില്ലിമീറ്റർ കനമുണ്ട്. ഡോൾബി വിഷൻ പിന്തുണയുള്ള 11.6 ഇഞ്ച് സ്ക്രീൻ, ഡോൾബി അറ്റ്മോസിനെ പിന്തുണയ്ക്കുന്നു. കൂടാതെ, ഓമ്നി ബെയറിങ് സൗണ്ട് ഫീൽഡ് സാങ്കേതികവിദ്യയും പാഡിന്റെ പ്രധാന സവിശേഷതയാണ്. പാഡിന്റെ മെറ്റൽ, അലുമിനിയം ഫിനിഷ് ബാക്ക്, ബെസലുകളുള്ള ഫുൾ സ്ക്രീൻ ഡിസ്പ്ലേയും എടുത്തുപറയേണ്ടതാണ്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിയിലാണ് വൺപ്ലസ് പാഡ് പ്രവർത്തിക്കുന്നത്. 12 ജിബി റാമാണ് പാഡിന്റെ കപ്പാസിറ്റി. 9510 എംഎഎച്ച് ബാറ്ററിയും 14 മണിക്കൂറിലധികം ബാറ്ററി ലൈഫും ഒരു മാസം സ്റ്റാൻഡ്ബൈ ലൈഫുമാണ് പാഡിന്റെ മികച്ച സവിശേഷത. ഫാസ്റ്റ് ചാർജിങ്ങിനായി 67 വാട്ട് സൂപ്പർവൂക്ക് ചാർജിങ്ങും പാഡിനെ പിന്തുണയ്ക്കുന്നു. എൽഇഡി ഫ്ലാഷിനൊപ്പം പിന്നിൽ 13 എംപി പ്രധാന ക്യാമറയും മുൻവശത്ത്, സെൽഫി, വീഡിയോ കോൾ സവിശേഷതകള്‍ക്കായി 8 എംപി ഷൂട്ടറുമാണ് ടാബ്ലെറ്റിന് ലഭിക്കുക. മിഡ് റേഞ്ച് വിഭാഗത്തിൽ പെടുന്ന ഷവോമി പാഡ് 5, റിയൽമി പാഡ് എക്സ് എന്നിവയുമായാകും വിപണിയിൽ മത്സരിക്കുക.

ആദ്യ ടാബ്ലറ്റ് പുറത്തിറക്കി വൺപ്ലസ്; 11.6 ഇഞ്ച്- 144 ഹെർട്സ് ഡിസ്പ്ലേയും ഡോൾബി വിഷനുമായി വണ്‍പ്ലസ് പാഡ്
അത്യാധുനിക സവിശേഷതകളുമായി വൺപ്ലസ് 11 സീരീസ്

വൺപ്ലസ് സ്റ്റൈലോ, വൺപ്ലസ് മാഗ്നറ്റിക് കീബോർഡ് എന്നിവയും പാഡിനൊപ്പം വിപണിയിലെത്തുമെങ്കിലും ഇവ പ്രത്യേകമാണ് വിൽക്കുക. പുതിയ ടാബ്ലറ്റിന്റെ വില വൺപ്ലസ് വെളിപ്പെടുത്തിയിട്ടില്ല. പ്രീ-ഓർഡർ ഏപ്രിലിൽ ആരംഭിക്കും. ലഭ്യതയെയും വിലനിർണയത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ വെളിപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഏപ്രിലില്‍ പാഡ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in