ഗൂഗിള്‍ മാപ്‌സിനെ വെല്ലും; അഞ്ച് നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍

ഗൂഗിള്‍ മാപ്‌സിനെ വെല്ലും; അഞ്ച് നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍

സ്വകാര്യത പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലും ഫീച്ചറുകളുടെ അഭാവവും പലരും ഗൂഗിള്‍ മാപ്‍സ് ഉപയോഗിക്കാന്‍ തയാറാകാറില്ല
Updated on
2 min read

ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രി ഇൻസ്റ്റാള്‍ഡായി വരുന്ന ഗൂഗിള്‍ മാപ്‍സാണ് ലോകത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള നാവിഗേഷന്‍ ആപ്ലിക്കേന്‍. പക്ഷേ, സ്വകാര്യത പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലും ഫീച്ചറുകളുടെ അഭാവവും പലരും ഗൂഗിള്‍ മാപ്‍സ് ഉപയോഗിക്കാന്‍ തയാറാകാറില്ല. ഗൂഗിള്‍ മാപ്‍സ് അല്ലാതെ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള മറ്റ് നാവിഗേഷന്‍ ആപ്പുകള്‍ പരിശോധിക്കാം.

വേസ് (Waze)

കാർ, ബൈക്ക് ഉപയോക്താക്കള്‍ക്കായി മാത്രം നിർമിച്ചിട്ടുള്ള കമ്മ്യൂണിറ്റി ഡ്രിവന്‍ നാവിഗേഷന്‍ ആപ്പാണ് വേസ്. പോലീസ് മുന്നറിയുപ്പുകള്‍, അപകടം, ട്രാഫിക് തുടങ്ങിയ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് പങ്കുവെക്കാനാകും. ട്രാഫിക് സാഹചര്യങ്ങള്‍ അനുസരിച്ച് ഓട്ടോമാറ്റിക്കായിത്തന്നെ പുതിയ റൂട്ടുകള്‍ വേസ് നിർദേശിക്കും.

സിജിക് (Sygic)

ഫീച്ചറുകളാല്‍ സമ്പന്നമായ നാവിഗേഷന്‍ ആപ്പാണ് സിജിക്. ദൂരം കൂറഞ്ഞ റൂട്ടുകള്‍ നിർദേശിക്കുക മാത്രമല്ല, എല്ലാവിധ ഗതാഗതപ്രശ്നങ്ങളുടേയും മുന്നറിയിപ്പുകള്‍ സിജിക്കിലൂടെ ലഭിക്കും. ഓഫ്‌ലൈന്‍ നാവിഗേഷന് പ്രത്യകമായി മാപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട കാര്യമില്ല. എല്ലാ രാജ്യങ്ങളുടേയും ഓഫ്‌ലൈന്‍ ത്രി ഡി മാപ്പുകള്‍ സിജിക്ക് നല്‍കുന്നുണ്ട്. ഇതിനോടൊപ്പം ഓഗ്മെന്റല്‍ റിയാലിറ്റി (എആർ) ഫീച്ചറുകളുടെ സഹായത്താല്‍ സഞ്ചരിക്കുന്ന റോഡിന്റെ കൃത്യമായ രൂപവും കാണാനാകും.

ഗൂഗിള്‍ മാപ്‌സിനെ വെല്ലും; അഞ്ച് നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍
ട്രൂകോളറിൽ എഐ അസിസ്റ്റന്റ്; കോളുകൾക്ക് ഉപഭോക്താവിന്റെ ശബ്ദം മറുപടി നൽകും

മാപ്പിള്‍സ് മാപ്മൈഇന്ത്യ (Mappls MapmyIndia)

ഗൂഗിളിന് സമാനമായതും അല്ലാത്തതുമായി ഫീച്ചറുകള്‍ മാപ്പിള്‍സില്‍ ലഭ്യമാണ്. ട്രാഫിക് അപ്ഡേറ്റുകള്‍, ശബ്ദ നിർദേശങ്ങള്‍, സ്പീഡ് ബ്രേക്കറുകളെക്കുറിച്ച് മുന്നറിയിപ്പ്, വെള്ളക്കെട്ട്, റോഡിലെ കുഴികള്‍, പ്രവർത്തിക്കാത്ത വഴിവിളക്ക് എന്നിവ സംബന്ധിച്ചെല്ലാം മാപ്പിള്‍സ് വിവരം കൈമാറുന്നു. ഉപയോക്താക്കള്‍ക്ക് മാപ്പിള്‍സ് ഐഡിയും പങ്കുവെക്കാനാകും.

ഓസംആൻഡ് (OsmAnd)

ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ പ്രവർത്തിക്കുന്ന ഒരു ഓഫ്‌ലൈന്‍ ആപ്ലിക്കേഷനാണ് ഓസംആന്‍ഡ്. ഇന്റർഫേസ് മിനിമലാണെങ്കിലും ആശയക്കുഴപ്പത്തിനുള്ള സാധ്യതകളുണ്ട്. ശബ്ദനിർദേശങ്ങളുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഓസംആന്‍ഡ് വാഗ്ദാനം ചെയ്യുന്നു. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്നവർക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാം ഓസംആന്‍ഡ്.

ഹിയർവിഗോ (HereWeGo)

ഐഫോണിലും ആന്‍ഡ്രോയിഡിലും ലഭ്യമായിട്ടുള്ള ആപ്ലിക്കേഷനാണ് ഹിയർവിഗോ. ഫീച്ചറുകളെല്ലാം ഗൂഗിള്‍ മാപ്‌സിന് സമാനമാണ്. ഓഫ്‌ലൈന്‍ നാവിഗേഷനായി രാജ്യങ്ങളുടെ മുഴുവന്‍ മാപും ഡൗണ്‍ലോഡ് ചെയ്യാനാകും.

logo
The Fourth
www.thefourthnews.in