ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ പവർഫുള്‍; 25,000 രൂപയില്‍ താഴെ വിലവരുന്ന സ്മാർട്ട്‌ഫോണുകള്‍

ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ പവർഫുള്‍; 25,000 രൂപയില്‍ താഴെ വിലവരുന്ന സ്മാർട്ട്‌ഫോണുകള്‍

അത്യാവശ്യം സവിശേഷതകളുള്ള, മികച്ച ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്ന ചില മോഡലുകളും വിപണിയില്‍ ലഭ്യമാണ്
Updated on
1 min read

സ്മാർട്ട്ഫോണ്‍ വാങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് ബാറ്ററി ലൈഫ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നവർ ചുരുക്കമാണ്. വിപണി പരിശോധിച്ചാല്‍ മികച്ച ബാറ്ററി ലൈഫ് നല്‍കുന്ന സ്മാർട്ട്ഫോണുകള്‍ ചുരുക്കമാണ്.

പ്രത്യേകിച്ചും ഒരു ദിവസത്തിലധികം ചാർജ് ചെയ്യാതെ ഉപയോഗിക്കാൻ കഴിയുന്നവ. അതുകൊണ്ട് തന്നെ, എല്ലാ സ്മാർട്ട്ഫോണ്‍ നിർമാതാക്കളും ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇപ്പോള്‍ നല്‍കുന്നുണ്ട്. സവിശേഷതകള്‍ കൂടുന്നതനുസരിച്ച് ബാറ്ററിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് ചുരുക്കം. എന്നാല്‍, അത്യാവശ്യം സവിശേഷതകളുള്ള, മികച്ച ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്ന ചില മോഡലുകളും വിപണിയില്‍ ലഭ്യമാണ്. 25,000 രൂപയില്‍ താഴെവിലയുള്ള ഈ വിഭാഗത്തില്‍ വരുന്ന സ്മാർട്ട്ഫോണുകള്‍ പരിശോധിക്കാം.

സാംസങ് ഗ്യാലക്‌സി എഫ് 54

6,000 എംഎഎച്ച് ബാറ്ററിയിലെത്തുന്ന സ്മാർട്ട്ഫോണാണ് ഗ്യാലക്‌സി എഫ് 54. ജിയോമാർട്ടില്‍ 22,990 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. ഒരുദിവസത്തിലധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് ചാർജെത്താൻ രണ്ട് മണിക്കൂറെങ്കിലും ആവശ്യമായി വന്നേക്കാം. മറ്റെല്ലാ സവിശേഷതകള്‍ക്കും മുകളില്‍ ബാറ്ററി ലൈഫ് പരിഗണിക്കുന്നവർക്ക് തിരഞ്ഞെടുക്കാനാകുന്ന മോഡലാണ് എഫ് 54.

ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ പവർഫുള്‍; 25,000 രൂപയില്‍ താഴെ വിലവരുന്ന സ്മാർട്ട്‌ഫോണുകള്‍
എല്ലാം ഒന്നിച്ച്, വരുന്നു റെയില്‍വേയുടെ 'സൂപ്പര്‍ ആപ്പ്'

വണ്‍പ്ലസ് നോർഡ് സിഇ 4

5,500 എംഎഎച്ച് ബാറ്ററിയാണ് നോർഡ് സിഇ 4ല്‍ വരുന്നത്. ആമസോണില്‍ 24,999 രൂപയാണ് വില. 100 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. 30 മിനുറ്റിനുള്ളില്‍ ഫുള്‍ ചാർജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാംസങ്ങില്‍ നിന്ന് വ്യത്യസ്തമായി ചാർജറും കമ്പനി നല്‍കും.

റെഡ്മി നോട്ട് 13 പ്രൊ+ 5ജി

5,000 എംഎഎച്ച് ബാറ്ററിയും 120വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുള്ള മോഡലാണ് റെഡ്മി നോട്ട് 13 പ്രൊ+ 5ജി. 19 മിനുറ്റിനുള്ളില്‍ ഫുള്‍ ചാർജാകുമെന്നാണ് കമ്പനി പറയുന്നത്. ഫ്ലിപ്‌കാർട്ടില്‍ 23,345 രൂപയ്ക്ക് ഫോണ്‍ ലഭിക്കും. ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവർക്ക് ഉചിതമാണ് റെഡ്മി നോട്ട് 13 പ്രൊ+ 5ജി.

ഐക്യുഒഒ സെഡ്9എസ് പ്രൊ 5ജി

ഐക്യുഒഒ സെഡ്9എസ് പ്രൊ 5ജിയുടെ ബേസ് വേരിയന്റിന് ആമസോണില്‍ 24,999 രൂപ മാത്രമാണ് വില. 5,500 എംഎഎച്ചാണ് ബാറ്ററി. 80 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. സ്നാപ്‌ഡ്രാഗണ്‍ 7 ജെൻ 3യാണ് ഫോണില്‍ വരുന്നത്. ഒരുദിവസത്തിലധികം ചാർജ് നില്‍ക്കുമെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in