എളുപ്പത്തിൽ കമ്പോസ് ചെയ്യാം, സ്വീകരിക്കാം; 
എഐ ഫീച്ചറുകളുമായി ജിമെയിൽ

എളുപ്പത്തിൽ കമ്പോസ് ചെയ്യാം, സ്വീകരിക്കാം; എഐ ഫീച്ചറുകളുമായി ജിമെയിൽ

ഇന്‍ബോക്സിൽ വലിയ മാറ്റങ്ങളോടെ പരീക്ഷണം
Updated on
1 min read

ഐടി രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരികയാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ. ഇപ്പോഴിതാ ഗൂഗിൾ മെയില്‍ മൊബൈല്‍ ആപ്പില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള അത്യുഗ്രന്‍ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇന്‍ബോക്സിൽ വലിയ മാറ്റങ്ങളോടെയാണ് പരീക്ഷണം. മെയിലുകള്‍ വളരെ എളുപ്പത്തില്‍ കമ്പോസ് ചെയ്യുവാനും, മെയിലുകള്‍ സ്വീകരിക്കുന്നത് അതിലേറെ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. ഇവ കൂടാതെ രണ്ട് പുതിയ ഫീച്ചറുകളും അവതരിപ്പിക്കുന്നുണ്ട്.

സ്മാര്‍ട്ട് കമ്പോസ്

ഹൈബ്രിഡ് ലാംഗ്വേജുകൾ ഉപയോഗിച്ചാണ് സ്മാര്‍ട്ട് കമ്പോസ് അതിന്റെ ടെന്‍സര്‍ പ്രോസസിങ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. റ്റാബ് ബട്ടണില്‍ പ്രസ് ചെയ്യുന്നതോടെ നിർദേശം സ്വീകരിക്കും. വാക്കുകള്‍ പൂര്‍ണ്ണമായും ടൈപ്പ് ചെയ്യും മുൻപ് തന്നെ നിങ്ങളുടെ ഇ-മെയില്‍ ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്താനാകും

റ്റാബ്ഡ് ഇന്‍ ബോക്സ്

ജി-മെയിലിന് സാധാരണയായി വ്യത്യസ്ത മെയിലുകള്‍ക്കായി വ്യത്യസ്ത ഇന്‍ ബോക്സുകളാണ് ഉള്ളത് എന്നത് ജി മെയില്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാം. പ്രൈമറി, പ്രൊമോഷന്‍, സോഷ്യല്‍ എന്നിങ്ങനെയാണ് ഇന്‍ബോക്സുകള്‍ തരം തിരിച്ചിരിക്കുന്നത്. ഒരു ക്ലാസിഫിക്കേഷന്‍ സിസ്റ്റത്തില്‍ മെഷിന്‍ ലേണിംഗ് ഉപയോഗിച്ചാണ് ഏത് മെയില്‍ ഏത് ഇന്‍ബോക്സിലേക്കാണ് പോവേണ്ടത് എന്ന് നിശ്ചയിക്കുന്നത്. അവിടെ നിന്ന് നിര്‍ദേശം ലഭിക്കുന്നതോടെ മെയിലുകള്‍ അഞ്ച് വ്യത്യസ്ത ഇന്‍ ബോക്സുകളിലേക്ക് പോകുന്നു. പ്രൈമറി, പ്രൊമോഷന്‍,സോഷ്യല്‍, അപ്ഡേറ്റ്സ്, ഫോറം. ഇത്തരത്തില്‍ മെയിലുകള്‍ അതത് ഫോള്‍ഡറുകളിലേക്ക് ഓട്ടോമറ്റിക്കായി കൈമാറുന്നത് മെഷിന്‍ ലേണിങ്ങിന്റേയും എഐ ജനറേറ്റഡ് അല്‍ഗോരിതത്തിന്റേയും സഹായത്തോടെയാകും

സമ്മറി കാര്‍ഡ്

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ജി മെയില്‍ പുറത്തിറക്കിയ പുതിയ ഫീച്ചറാണ് സമ്മറി കാര്‍ഡ്. ട്രെയിന്‍ അല്ലെങ്കില്‍ ഫ്ളൈറ്റ് ടിക്കറ്റെടുക്കുന്ന സമയത്ത് തന്നെ നമ്മുടെ മെയിലിലേക്കെത്തുന്ന മെസേജുകളാണ് സമ്മറി കാര്‍ഡ്. ടിക്കറ്റിന്റെ മുഴുവന്‍ വിവരങ്ങളും സമ്മറി കാര്‍ഡില്‍ അടങ്ങിയിരിക്കും. നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്.

നഡ്ജ്

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഗൂഗിള്‍ പുറത്തിറക്കിയ ആദ്യ ഫീച്ചറാണ് നഡ്ജ്. മറുപടി അയക്കാന്‍ വിട്ടുപോയ മെയിലുകളെ നമുക്ക് ഓര്‍മപ്പെടുത്തി നല്‍കുന്നതാണ് ഈ ഫീച്ചര്‍

logo
The Fourth
www.thefourthnews.in