'50,000 തൊഴിലവസരങ്ങൾ, പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ'; കർണാടകയിൽ ഫോക്സ്‌കോൺ ഐഫോൺ നിർമാണ യൂണിറ്റ് 2024ൽ

'50,000 തൊഴിലവസരങ്ങൾ, പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ'; കർണാടകയിൽ ഫോക്സ്‌കോൺ ഐഫോൺ നിർമാണ യൂണിറ്റ് 2024ൽ

ബെം​ഗളൂരു ദേവനഹള്ളിയിലെ ഐടിഐആറിലുള്ള 300 ഏക്കർ ഭൂമി ജൂലൈ ഒന്നിന് ഫോക്‌സ്‌കോണിന് കൈമാറും
Updated on
1 min read

ആപ്പിളിന്റെ ഏറ്റവും വലിയ കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോണിന്റെ കർണാടകയിലെ ഐഫോൺ നിർമാണ യൂണിറ്റ് 2024 ഏപ്രിലിൽ പ്രവർത്തനമാരംഭിക്കും. ബെം​ഗളൂരു ദേവനഹള്ളിയിലെ ഐടിഐആറിലുള്ള (ഇൻഫർമേഷൻ ടെക്‌നോളജി ഇൻവെസ്റ്റ്‌മെന്റ് റീജിയൻ) 300 ഏക്കർ ഭൂമി ജൂലൈ ഒന്നിന് ഫോക്‌സ്‌കോണിന് കൈമാറും. 13,600 കോടി രൂപയുടെ പദ്ധതി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

'50,000 തൊഴിലവസരങ്ങൾ, പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ'; കർണാടകയിൽ ഫോക്സ്‌കോൺ ഐഫോൺ നിർമാണ യൂണിറ്റ് 2024ൽ
ആപ്പിൾ എയർപോഡുകൾ നിർമിക്കാൻ ഫോക്‌സ്‌കോൺ; തെലങ്കാനയിൽ 200 മില്യൺ ഡോളറിന്റെ ഫാക്ടറി

കൂടാതെ പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റർ വെള്ളവും വൈദ്യുതിയും റോഡ് കണക്റ്റിവിറ്റിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ പറഞ്ഞു. ഫോക്‌സ്‌കോൺ പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പാട്ടീൽ ഇക്കാര്യം അറിയിച്ചത്. കർണാടക ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ബയോടെക്‌നോളജി മന്ത്രി പ്രിയങ്ക് ഖാർഗെയും ചർച്ചയിൽ പങ്കെടുത്തിരുന്നു.

'50,000 തൊഴിലവസരങ്ങൾ, പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ'; കർണാടകയിൽ ഫോക്സ്‌കോൺ ഐഫോൺ നിർമാണ യൂണിറ്റ് 2024ൽ
ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപം തെലങ്കാനയിൽ; സ്ഥിരീകരിച്ച് കമ്പനി ചെയർമാൻ

ഏതൊക്കെ മേഖലയിൽ വൈദ​ഗ്ദ്ധ്യമുള്ള ജീവനക്കാരെയാണ് കമ്പനിക്ക് ആവശ്യമെന്ന് അറിയിക്കണം. അതനുസരിച്ച് ഉദ്യോഗാർഥികളെ തൊഴിൽ യോഗ്യമാക്കുന്നതിനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും പാട്ടീൽ വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് ആഴ്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.

'50,000 തൊഴിലവസരങ്ങൾ, പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ'; കർണാടകയിൽ ഫോക്സ്‌കോൺ ഐഫോൺ നിർമാണ യൂണിറ്റ് 2024ൽ
ആവശ്യക്കാർ കുറയുന്നു; വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി ഐ ഫോൺ നിർമാണ കമ്പനി ഫോക്സ്കോൺ

മൊത്തം ഭൂമി വിലയുടെ 30 ശതമാനം (90 കോടി രൂപ) കമ്പനി ഇതിനകം തന്നെ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡിന് (കെഐഎഡിബി) നൽകിയിട്ടുണ്ട്. പദ്ധതി വേഗത്തിലാക്കുമെന്നും സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. കഴിഞ്ഞ മാസം, ടെക് ഹബ്ബായ ബെംഗളൂരുവിൽ സ്ഥലം വാങ്ങിയതായി ഫോക്‌സ്‌കോൺ അറിയിച്ചിരുന്നു. ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ പ്രസ്താവനയിൽ, ബെംഗളൂരുവിലെ വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളിയിൽ 1.2 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം ഏറ്റെടുത്തതായി കമ്പനി അറിയിച്ചു.

'50,000 തൊഴിലവസരങ്ങൾ, പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ'; കർണാടകയിൽ ഫോക്സ്‌കോൺ ഐഫോൺ നിർമാണ യൂണിറ്റ് 2024ൽ
കരാറിൽ ഒപ്പുവെച്ചിട്ടില്ല; ഇന്ത്യയിൽ വീണ്ടും ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫോക്സ്കോണ്‍

രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ പുതിയ ഐഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉത്പാദനത്തെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് ആപ്പിൾ ചൈനയിൽ നിന്ന് ഉത്പാദനം മാറ്റാൻ തീരുമാനിച്ചത്. ഐഫോൺ നിർമാണത്തിന് പിന്നാലെ ഇന്ത്യയിൽ വയർലെസ് ഇയർഫോണായ എയർപോഡുകളും ആപ്പിൾ നിർമിക്കാനൊരുങ്ങുകയാണ്. തെലങ്കാനയിൽ പുതുതായി തുടങ്ങുന്ന പ്ലാന്റിലായിരിക്കും വയർലെസ് ഇയർഫോണുകൾ നിർമിക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫാക്ടറിക്കായി 200 മില്യൺ ഡോളറാണ് കമ്പനി ചെലവഴിക്കുക. എന്നാൽ എത്ര രൂപയ്ക്കാണ് എയർപോഡ് നിർമാണത്തിനായുള്ള കരാർ ലഭിച്ചതെന്ന് വ്യക്തമല്ല.

'50,000 തൊഴിലവസരങ്ങൾ, പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ'; കർണാടകയിൽ ഫോക്സ്‌കോൺ ഐഫോൺ നിർമാണ യൂണിറ്റ് 2024ൽ
57,000 കോടിയുടെ ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റ്; ഇന്ത്യയില്‍ രണ്ടാമത്തെ നിക്ഷേപത്തിനൊരുങ്ങി ഫോക്സ്കോണ്‍
logo
The Fourth
www.thefourthnews.in