ഒരു നിക്ഷേപ കരാറിലും ഒപ്പുവെച്ചിട്ടില്ല; തമിഴ്‌നാടുമായി 1600 കോടി രൂപയുടെ കരാർ ഒപ്പുവച്ചത് നിഷേധിച്ച് ഫോക്‌സ്‌കോൺ

ഒരു നിക്ഷേപ കരാറിലും ഒപ്പുവെച്ചിട്ടില്ല; തമിഴ്‌നാടുമായി 1600 കോടി രൂപയുടെ കരാർ ഒപ്പുവച്ചത് നിഷേധിച്ച് ഫോക്‌സ്‌കോൺ

സമാനമായ കിംവദന്തികള്‍ നിരസിച്ചുകൊണ്ട് കമ്പനി ജൂലൈയിലും പ്രസ്താവന ഇറക്കിയിരുന്നു.
Updated on
1 min read

പുതിയ ഇലക്‌ട്രോണിക് ഘടകങ്ങളുടെ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഫോക്‌സ്‌കോണുമായി കരാർ ഒപ്പിട്ടതായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അവകാശവാദങ്ങൾ നിഷേധിച്ച് ഫോക്‌സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ്. ടെക് ഭീമനായ ഫോക്‌സ്‌കോണിന്റെ അനുബന്ധ സ്ഥാപനം തമിഴ്നാടുമായി 16,000 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിട്ടില്ലെന്ന് ചൈനയുടെ സെക്യൂരിറ്റീസ് ടൈംസ് റിപ്പോർട്ട് ചെയ്തു. 6,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു പുതിയ ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമാണ കേന്ദ്രത്തിനായി ഫോക്‌സ്‌കോണുമായി കരാർ ഒപ്പിട്ടതായി തമിഴ്‌നാട് സർക്കാർ തിങ്കളാഴ്ച അറിയിച്ചിരുന്നു.

''ഞങ്ങള്‍ ഒരു നിക്ഷേപ കരാറിലും ഒപ്പുവച്ചിട്ടില്ല'' ഫോക്‌സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റിനെ ഉദ്ധരിച്ച് സെക്യൂരിറ്റി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവത്തില്‍ ഫോക്‌സ്‌കോണ്‍ പ്രതികരിച്ചിട്ടില്ല. സമാനമായ കിംവദന്തികള്‍ നിരസിച്ചുകൊണ്ട് കമ്പനി ജൂലൈയിലും പ്രസ്താവന ഇറക്കിയിരുന്നു.

ഒരു നിക്ഷേപ കരാറിലും ഒപ്പുവെച്ചിട്ടില്ല; തമിഴ്‌നാടുമായി 1600 കോടി രൂപയുടെ കരാർ ഒപ്പുവച്ചത് നിഷേധിച്ച് ഫോക്‌സ്‌കോൺ
'50,000 തൊഴിലവസരങ്ങൾ, പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ'; കർണാടകയിൽ ഫോക്സ്‌കോൺ ഐഫോൺ നിർമാണ യൂണിറ്റ് 2024ൽ

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനമായി ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യങ് ലിയു തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലായിരുന്നു നിഷേപത്തിന് ധാരണയായത്. 6000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതായിരുന്നു സംരംഭം. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഏറ്റവും വലിയ സഹസ്ഥാപനമായ എഫ്‌ഐഐ ഫാക്ടറിയില്‍ മുതല്‍മുടക്കുമെന്നാണ് അറിയിച്ചിരുന്നത്. തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയ്ക്ക് സമീപമുള്ള കാഞ്ചീപുരത്ത് മൊബൈല്‍ ഘടകഫാക്ടറി നിര്‍മിക്കുമെന്നായിരുന്നു സൂചന.

logo
The Fourth
www.thefourthnews.in