ജി-മെയിൽ@20; ആശയ വിനിമയ സംവിധാനത്തെ സുഗമമാക്കിയ 'ഏപ്രിൽ ഫൂൾ പ്രാങ്ക്'

ജി-മെയിൽ@20; ആശയ വിനിമയ സംവിധാനത്തെ സുഗമമാക്കിയ 'ഏപ്രിൽ ഫൂൾ പ്രാങ്ക്'

ഇന്ന് ടെക് ലോകത്തിന് ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയ ജി മെയിൽ അന്ന് ഗൂഗിൾ അവതരിപ്പിക്കുമ്പോൾ വിഡ്ഢി ദിനത്തിലെ പുതിയൊരു തമാശയാകും എന്നാണ് ആളുകൾ കരുതിയത്
Updated on
2 min read

ഇരുപത് വർഷങ്ങൾക്ക് മുൻപ് 'ഏപ്രിൽ ഫൂൾ' അഥവാ ഒരു വിഡ്ഢി ദിനത്തിലാണ് ഗൂഗിൾ ജിമെയിലുമായി എത്തുന്നത്. ഇന്ന് ടെക് ലോകത്തിന് ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയ ജിമെയിൽ അന്ന് ഗൂഗിൾ അവതരിപ്പിക്കുമ്പോൾ വിഡ്ഢി ദിനത്തിലെ പുതിയൊരു തമാശയാകും ഇതും എന്നാണ് ആളുകൾ കരുതിയത്. മിക്കവാറുമുള്ള എല്ലാ വിഡ്ഢി ദിനത്തിലും രസകരമായ പ്രാങ്കുകളും തമാശകളും ഉപയോക്താക്കൾക്കിടയിൽ പയറ്റി നോക്കാറുള്ളവരാണ് ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജറി ബ്രിന്നും. എന്നാൽ, ലോകം തമാശയെന്ന് കരുതിയ ഈ അപ്ലിക്കേഷനാണ് പിന്നീട് ആധുനിക യുഗത്തിൽ ആശയവിനിമയത്തെ സുഗമമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. 2004ൽ തുടങ്ങിയ 'ജി- മെയിൽ' യുഗത്തിന് ഇന്ന് 20 വയസ്.

20 വയസ് തികഞ്ഞ ജി-മെയിലിന് ആശംസകളുമായി ഗൂഗിൾ ഇന്ത്യ പങ്കുവെച്ച വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമാണ് നേടുന്നത്.

ജി-മെയിൽ@20; ആശയ വിനിമയ സംവിധാനത്തെ സുഗമമാക്കിയ 'ഏപ്രിൽ ഫൂൾ പ്രാങ്ക്'
'നിയമം ലംഘിച്ചു'; ആപ്പിളിനും മെറ്റയ്ക്കും ഗൂഗിളിനുമെതിരെ അന്വേഷണവുമായി യൂറോപ്യന്‍ യൂണിയന്‍

20 വർഷത്തെ ജി-മെയിൽ പാരമ്പര്യം

പ്രധാനപ്പെട്ട ആശയവിനിമയ സംവിധാനത്തിന്റെ അടിത്തറയാണ് ജിമെയിൽ. 2004 ഏപ്രിൽ ഒന്നിനാണ് ജി-മെയിൽ ഗൂഗിൾ അവതരിപ്പിക്കുന്നത്. ഗൂഗിളിലെ പോള്‍ ബഷെയ്റ്റ് ആയിരുന്നു ജി-മെയിലിന്റെ ഉപജ്ഞാതാവ്. ഏകദേശം മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനും പരീക്ഷണങ്ങള്‍ക്കും ഒടുവിലായിരുന്നു ജി-മെയിലിന്റെ സേവനം പൊതുജനങ്ങളിലേക്ക് എത്തിയത്. മൈക്രോസോഫ്റ്റിന്റെ ഹോട് മെയിലിനേയും യാഹു മെയിലിനേയും കടത്തിവെട്ടി വളരെ പെട്ടെന്നായിരുന്നു മുനിരയിലേക്കുള്ള ജി മെയിലിന്റെ വളര്‍ച്ച. ജി-മയിൽ അവതരിപ്പിക്കുമ്പോൾ ഒരു ജി.ബി മാത്രമായിരുന്നു ഈ അപ്ലിക്കേഷൻ വാഗ്‌ദാനം നൽകിയ സൗജന്യ സ്‌പേസ്. അക്കാലത്ത് മൈക്രോസോഫ്റ്റ് ഹോട്‌മെയിലിനേക്കാള്‍ 500 മടങ്ങായിരുന്നു ഒരു ജി.ബി എന്ന കണക്ക്.

തുടക്കകാലത്തെ ഒരു ജി.ബിയിൽ അന്നത്തെ ഭീമന്മായിരുന്ന യാഹൂ, മൈക്രോസോഫ്ട് എന്നിവയെ താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 13,500 ഇമെയിലുകൾ സംഭരിക്കാനാകുമായിരുന്നു. മൈക്രോസോഫ്റ്റിന്റെ ഹോട്ട്മെയിലിൽ സ്‌റ്റോറേജ് സ്പേസ് രണ്ട് മുതല്‍ നാല് എം.ബി വരെയായിരുന്നു ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. ഇന്ന് ജിമെയിൽ ഉള്‍പ്പെടെയുള്ള ഗൂഗിള്‍ ഉത്പന്നങ്ങള്‍ക്ക് 15 ജി.ബി സൗജന്യ സ്‌റ്റോറേജ് ആണ് ഗൂഗിള്‍ നല്‍കുന്നത്.

ജി-മെയിൽ@20; ആശയ വിനിമയ സംവിധാനത്തെ സുഗമമാക്കിയ 'ഏപ്രിൽ ഫൂൾ പ്രാങ്ക്'
തൊണ്ണൂറുകളിൽ തരംഗമായി മാറിയ 'വേഡ്പാഡ്' ഇനിയില്ല; വിൻഡോസ് 12ൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

അക്കാലത്തെ ഭീമമായ സ്റ്റോറേജ് സവിശേഷതയോടൊപ്പം സെന്റ്, റിസീവ്ഡ് മെയിലുകള്‍ സെര്‍ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനമുൾപ്പടെയാണ് ജി മെയിൽ രംഗത്തെത്തിയത്. ഇതിലൂടെ പഴയ ഇമെയിൽ, ഫോട്ടോകൾ അല്ലെങ്കിൽ ജി മെയിലിലുള്ള മറ്റുള്ള വ്യക്തിഗത വിവരങ്ങൾ എല്ലാം ഞൊടിയിടയിൽ ഉപയോക്താക്കൾക്ക് കണ്ടെത്താനാകുമായിരുന്നു. ചെറിയ ശതമാനം ആളുകളുമായി തുടങ്ങിയ ഓഫീസിൽ ഇന്ന് രണ്ട് ലക്ഷത്തിന് അടുപ്പിച്ച് തൊഴിലാളികളാണുള്ളത്. 2024ലെ കണക്കനുസരിച്ച് 100 കോടിയിലധികം സജീവ ജി-മെയിൽ ഉപയോക്താക്കളാണ് ലോകത്തുള്ളത്.

സ്റ്റോറേജിനും സെർച്ച് ഓപ്‌ഷനും പുറമെ അയച്ച മെയില്‍ തിരിച്ചെടുക്കാനുള്ള സംവിധാനവും ജി മെയിലിലുണ്ട്. ഒരു മെയില്‍ അയച്ച് 30 സെക്കന്റിനുള്ളില്‍ ആണ് ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ സാധിക്കുക. അതുപോലെ ഇന്ററനെറ്റ് കണക്ഷന്‍ ഇല്ലാതെതന്നെ ഇ-മെയിലുകള്‍ വായിക്കാനും കംപോസ്‌ചെയ്യാനുമെല്ലാം സാധിക്കുന്ന ഓഫ്‌ലൈന്‍ വേര്‍ഷനും ജി മെയിലുണ്ട്. ഓണ്‍ലൈനില്‍ ഇല്ലാത്ത വ്യക്തിക്ക് വോയ്‌സ് മെയില്‍ അയയ്ക്കാനും ജി-മെയിലിളൂടെ സാധിക്കും. ജി മെയിലില്‍ ഗൂഗിള്‍ പുതിയതായി കൊണ്ടുവരാനുദ്ദേശിക്കുന്ന ഫീച്ചറുകളെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന സംവിധാനമായ ഗൂഗിൾ ലാബ്‌സും ജി-മെയിലിൽ ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജി-മെയിൽ@20; ആശയ വിനിമയ സംവിധാനത്തെ സുഗമമാക്കിയ 'ഏപ്രിൽ ഫൂൾ പ്രാങ്ക്'
സുരക്ഷാ വീഴ്ച, വിവരങ്ങൾ ചോർന്നേക്കാം; ഐ ഫോൺ, ഐ പാഡ് ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ഇമെയിൽ, ഫോട്ടോകൾ, തുടങ്ങി ഒരു ഡിജിറ്റൽ ഉപകരണത്തിലെ ഉള്ളടക്കങ്ങൾ ഉപയോഗിച്ചാണ് ഗൂഗിൾ, ആപ്പിൾ തുടങ്ങി ടെക് ഭീമന്മാർ സ്റ്റോറേജ് ഓപ്ഷൻ ഒരു നിശ്ചിത തുക നൽകി ആവശ്യത്തിന് സ്റ്റോറേജ് സ്വന്തമാക്കാനുള്ള രീതിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഗൂഗിൾ 200 ജി.ബിക്കായി പ്രതിവർഷം 2,000 രൂപയാണ് ഈടാക്കുന്നത്. അതേസമയം, അഞ്ച് ടി.ബിയ്ക്ക് പ്രതിവർഷം 20,000 രൂപ വരെയാണ് തുക. ഗൂഗിൾ മാപ്‌സ്, ഗൂഗിൾ ഡോക്‌സ്, ഗൂഗിൾ ക്രോം എന്നിവയിലൂടെ ബിസിനസ് വിപുലീകരിക്കാൻ ഗൂഗിളിനെ സാഹായിച്ചതും ജി-മെയിലായിരുന്നു.

രസകരമായ മറ്റൊരു വസ്തുത, ജിമെയിൽ പുറത്തിറക്കി കുറച്ച് വർഷങ്ങൾക്ക് ശേഷം മറ്റൊരു വിഡ്ഢി ദിനത്തിൽ മറ്റൊരു വാഗ്ദാനവുമായി ഗൂഗിൾ എത്തിയിരുന്നു. 'ജി-മെയിൽ പേപ്പർ', ഉപഭോക്താക്കൾക്ക് അവരുടെ ഇമെയിൽ ആർക്കൈവ് '94 ശതമാനം പോസ്റ്റ്-കൺസ്യൂമർ ഓർഗാനിക് സോയാബീനിൽ' പ്രിൻ്റ് ചെയ്ത്, തപാൽ വഴി അയച്ചു കൊടുക്കാമെന്നായിരുന്നു ഗൂഗിളിന്റെ വാഗ്ദാനം. പക്ഷെ, ആ വർഷം ഗൂഗിൾ ശരിക്കും ഉപയോകതാക്കളെ പറ്റിച്ചതായിരുന്നു, റിയൽ പ്രാങ്ക്.

logo
The Fourth
www.thefourthnews.in