70 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കാര്‍ റിപ്പയര്‍ സ്റ്റാര്‍ട്ടപ്പ് ഗോ മെക്കാനിക്ക്

70 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കാര്‍ റിപ്പയര്‍ സ്റ്റാര്‍ട്ടപ്പ് ഗോ മെക്കാനിക്ക്

സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്
Updated on
1 min read

70 ശതമാനം തൊഴിലാളികളേയും പിരിച്ചുവിടാനൊരുങ്ങി കാര്‍ റിപ്പയര്‍ സ്റ്റാര്‍ട്ടപ്പായ ഗോ മെക്കാനിക്ക്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. സഹസ്ഥാപകൻ അമിത് ഭാസിൻ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണം നേതൃതലത്തില്‍ എടുത്ത തെറ്റായ തീരുമാനങ്ങളാണെന്നും അമിത് പറയുന്നു.

അംഗീകൃത സേവന കേന്ദ്രങ്ങളും പ്രാദേശിക വര്‍ക് ഷോപ്പുകളും തമ്മിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ ഗുഡ്ഗാവ് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഗോ മെക്കാനിക്ക് സ്ഥാപിതമായത്.

logo
The Fourth
www.thefourthnews.in