പിഴയ്ക്ക് പിന്നാലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

പിഴയ്ക്ക് പിന്നാലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്ന് ഗൂഗിള്‍
Updated on
1 min read

കോമ്പിറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയതിന് പിന്നാലെ ഇന്ത്യയിൽ ആൻഡ്രോയ്ഡ് സിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ആന്‍ഡ്രോയ്ഡില്‍ സെർച്ച് എഞ്ചിൻ സെറ്റ് ചെയ്യാന്‍ ഉപയോക്താക്കൾക്കുള്ള സ്വാതന്ത്ര്യമാണ് പ്രധാന മാറ്റങ്ങളിലൊന്ന്. വിവിധ ആപ്പുകള്‍ക്ക് പ്രീ ഇന്‍സ്റ്റാളേഷന്‍ ലൈസന്‍സ് നല്‍കാനും തീരുമാനമുണ്ട്. ഇതോടെ പുതിയ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ആപ്പുകൾ നിർബന്ധപൂർവം ഇൻസ്റ്റാൾ ചെയ്യുന്നത് അവസാനിക്കും. പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. നിര്‍മാതാക്കളും ഡെവലപ്പര്‍മാരും കമ്പനിയുടെ പങ്കാളികളുമെല്ലാം മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിനായി സുപ്രധാന ഇടപെടല്‍ നടത്തുകയാണെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.

പിഴയ്ക്ക് പിന്നാലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍
ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി

നേരത്തെ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സിസ്റ്റം ഉയര്‍ന്ന ഡാറ്റ ഉപയോഗത്തിനും ബാറ്ററി ചോര്‍ച്ചയ്ക്കും കാരണമാകുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതോടെ വിവിധ ആപ്പുകള്‍ പ്ലേ സ്റ്റോര്‍ നീക്കം ചെയ്തു. 20 ദശലക്ഷത്തോളം പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ആപ്ലിക്കേഷനുകളായിരുന്നു ഇവ. ഇതു കൂടാതെ, നിരവധി പരസ്യങ്ങള്‍ക്ക് ഗൂഗിള്‍ തുടര്‍ച്ചയായി പ്രവേശനം നല്‍കുന്നുണ്ടെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.

പിഴയ്ക്ക് പിന്നാലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍
'ഗൂഗിളിനെതിരായ കണ്ടെത്തലുകളില്‍ തെറ്റില്ല'; പിഴ ചുമത്തിയ നടപടി ശരിവെച്ച് സുപ്രീംകോടതി

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 1,337.76 കോടി രൂപയാണ് കോമ്പിറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ടെക് ഭീമന് ചുമത്തിയിരുന്നത്. ഇതിനെതിരെ ​ഗൂ​ഗിൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഗൂഗിൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല. മാര്‍ച്ച് 31-നകം ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി)യോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിഴയ്ക്ക് പിന്നാലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1337 കോടി രൂപ പിഴ
പിഴയ്ക്ക് പിന്നാലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍
ഉപയോക്താവിനെ വഞ്ചിക്കുന്നു; ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

എന്നാല്‍ സിസിഐ ആവശ്യപ്പെട്ടതുപോലെയുള്ള മാറ്റങ്ങള്‍ ബുദ്ധിമുട്ടാകുമെന്നായിരുന്നു ഗൂഗിള്‍ നിലപാട്. ആയിരത്തിലേറെ വരുന്ന ഉപകരണ നിർമ്മാതാക്കളും ഡെവലപ്പര്‍മാരുമായി സഹകരിച്ചുള്ള പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വിശദീകരണം.

logo
The Fourth
www.thefourthnews.in