ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ച് ഗൂഗിള്‍; ആദ്യം പുറത്ത് പോകേണ്ടിവരുന്നത് 453 ജീവനക്കാര്‍ക്ക്

ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ച് ഗൂഗിള്‍; ആദ്യം പുറത്ത് പോകേണ്ടിവരുന്നത് 453 ജീവനക്കാര്‍ക്ക്

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ചെലവ് ചുരുക്കലിന്റെ ഭാഗമായി 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു
Updated on
1 min read

ലോകമെമ്പാടുമുള്ള ടെക് കമ്പനികള്‍ നടത്തുന്ന കൂട്ട പിരിച്ചു വിടല്‍ ഒടുവില്‍ ഇന്ത്യയിലേക്കും. ടെക് ഭീമനായ ഗൂഗിള്‍ ഇന്ത്യ വിവിധ വകുപ്പുകളിലായി 453 ജീവനക്കാരെ പിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഗൂഗിൾ ഇന്ത്യയുടെ മേധാവി വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത പിരിച്ചുവിടല്‍ സംബന്ധിച്ച വിവരം അറിയിച്ചുകൊണ്ട് ജീവനക്കാർക്ക് മെയിൽ അയച്ചത്. 

കഴിഞ്ഞ മാസം, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ചെലവ് ചുരുക്കലിന്റെ ഭാഗമായി 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് ആകെ ജീവനക്കാരുടെ 6 ശതമാനം. ഇത് സംബന്ധിച്ച മെയിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും ജീവനക്കാർക്ക് അയച്ചിരുന്നു. 

ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ച് ഗൂഗിള്‍; ആദ്യം പുറത്ത് പോകേണ്ടിവരുന്നത് 453 ജീവനക്കാര്‍ക്ക്
പിരിച്ചുവിടൽ ഭീതി: ഇന്ത്യയിൽ സുരക്ഷിത സ്ഥാപനങ്ങൾ തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു

യുഎസിലെ ജീവനക്കാർക്ക് പിരിച്ചു വിടലിനെ കുറിച്ചുള്ള ഇമെയിൽ അയച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ, പ്രാദേശിക നിയമങ്ങളും രീതികളും കാരണം ഈ പ്രക്രിയയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞിരുന്നു. കമ്പനിയുടെ വളർച്ച മന്ദഗതിയിലായതിനാൽ നിർണ്ണായകമായി പ്രവർത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തസ്തികകള്‍ വെട്ടിക്കുറച്ചതെന്ന് ആൽഫബെറ്റ് ഇങ്കിന്റെ സിഇഒ ആയ സുന്ദർ പിച്ചൈ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ 453 പിരിച്ചുവിടലുകളിൽ മാതൃകമ്പനിയായ ആൽഫബെറ്റ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച 12,000 തൊഴിൽ വെട്ടിക്കുറവുകളില്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും വ്യക്തമല്ല.

ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ച് ഗൂഗിള്‍; ആദ്യം പുറത്ത് പോകേണ്ടിവരുന്നത് 453 ജീവനക്കാര്‍ക്ക്
മൂന്നില്‍ രണ്ട് ഓഫീസുകളും പൂട്ടി; ട്വിറ്റര്‍ ഇന്ത്യവിടുമോ?

ലോകമെമ്പാടുമുളള 91 ടെക് കമ്പനികള്‍ 2023 ജനുവരിയില്‍ മാത്രം 24,151 ജീവനക്കാരെയാണ് പിരിച്ചുവിട്ടത് . ടെക് മേഖലയില്‍ നിന്നും 2023ല്‍ പ്രതിദിനം 1600 പേർ പുറത്താക്കപെടുന്നു എന്നാണ് ഇപ്പോഴത്തെ കണക്കുകള്‍. ജനുവരിയിൽ, മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു, അതായത് ആകെ ജീവനക്കാരുടെ 5 ശതമാനം. ആഗോളതലത്തിൽ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും പ്രഖ്യാപിച്ചിരുന്നു.

ആഗോളതലത്തില്‍ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണും പ്രഖ്യാപിച്ചിട്ടുണ്ട്. ട്വിറ്റർ സിഇഒ ഇലോൺ മസ്‌കും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏകദേശം 3700  ജീവനക്കാരാണ് ട്വിറ്ററിൽ നിന്നും പുറത്തായത്. വന്‍കിട കമ്പനികള്‍ ദിനം പ്രതി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ ടെക് മേഖലയില്‍ സുരക്ഷിത സ്ഥാപനങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ച് ഗൂഗിള്‍; ആദ്യം പുറത്ത് പോകേണ്ടിവരുന്നത് 453 ജീവനക്കാര്‍ക്ക്
കൂട്ടപിരിച്ചുവിടൽ; ടെക് ഭീമൻമാർക്ക് എന്താണ് സംഭവിക്കുന്നത്?

ചെലവ് ചുരുക്കലാണ് എല്ലാ കമ്പനികളും പിരിച്ചുവിടലിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കെട്ടിടം, ഓഫീസ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് അധിക തുക ചെലവാക്കേണ്ടിവരുന്നുവെന്നാണ് വിലയിരുത്തല്‍. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും അതിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in