ജീവനക്കാര്‍ക്ക് പിന്നാലെ റോബോട്ടുകളെയും പിരിച്ചു വിടാനൊരുങ്ങി ഗൂഗിള്‍

ജീവനക്കാര്‍ക്ക് പിന്നാലെ റോബോട്ടുകളെയും പിരിച്ചു വിടാനൊരുങ്ങി ഗൂഗിള്‍

ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആല്‍ഫയാണ് റോബോട്ടുകളെ വികസിപ്പിക്കുന്ന 'എവരിഡേ റോബോട്ട് ' പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്
Updated on
1 min read

ജീവനക്കാര്‍ക്ക് പിന്നാലെ റോബോട്ടിനേയും പിരിച്ചു വിടാനൊരുങ്ങി ഗൂഗിള്‍ . ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആല്‍ഫയാണ് റോബോട്ടുകളെ വികസിപ്പിക്കുന്ന 'എവരിഡേ റോബോട്ട്' പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് . ടെക് ഭീമനായ ആല്‍ഫ സാമ്പത്തിക രംഗത്ത് തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം .

ആല്‍ഫയുടെ എവരിഡേ പരീക്ഷണശാലയാണ് റോബോട്ട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് . നിലവില്‍ 200 ലധികം ജീവനക്കാരാണ് റോബോട്ട് നിര്‍മാണത്തിനും തുടര്‍ന്നുള്ള പരിശീലനത്തിനുമായി ജോലി ചെയ്യുന്നത് . കഫേ വൃത്തിയാക്കുക , മാലിന്യത്തില്‍ നിന്നും പുനര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി അതിനെ വേര്‍തിരിക്കുക , വാതിലുകള്‍ തുറന്നു കൊടുക്കുക എന്നീ ജോലികളായിരുന്നു ഈ റോബോട്ടുകള്‍ പ്രധാനമായും ചെയ്ത് പോന്നത് . എന്നാല്‍ കോവിഡ് കാലഘട്ടത്തില്‍ ഓഫീസിലെ കോണ്‍ഫറന്‍സ് മുറികളുടെ ശുചീകരണവും റോബോട്ടുകളാണ് ഏറ്റെടുത്തത് .

ജീവനക്കാര്‍ക്ക് പിന്നാലെ റോബോട്ടുകളെയും പിരിച്ചു വിടാനൊരുങ്ങി ഗൂഗിള്‍
ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ച് ഗൂഗിള്‍; ആദ്യം പുറത്ത് പോകേണ്ടിവരുന്നത് 453 ജീവനക്കാര്‍ക്ക്

സ്ഥാപനങ്ങളില്‍ മനുഷ്യൻ്റെ അധ്വാനം കുറയ്ക്കാന്‍ സാധിക്കുമെങ്കിലും റോബോട്ടിനെ പരിപാലിക്കാന്‍ വന്‍ സാമ്പത്തിക ചെലവാണ് വേണ്ടി വരുന്നത് . ഈ കാരണത്താലാണ് റോബോട്ടുകളെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ഗൂഗിള്‍ എത്തി ചേര്‍ന്നത് . ഒരു റോബോട്ടിൻ്റെ പരിപാലനത്തിനായി ഏകദേശം പത്തു മുതല്‍ ആയിരം ഡോളര്‍ വരെ ചെലവാകുമെന്നാണ് റോബോട്ടിക് വിദഗ്ധരുടെ വിലയിരുത്തല്‍ .നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന ആല്‍ഫയ്ക്ക് ഈ ചെലവ് വഹിക്കാന്‍ കഴിയത്തതിൻ്റെ പശ്ചാത്തലത്തിലാണ് എവരി ഡേ പ്രൊജക്ട് നിര്‍ത്തലാക്കുന്നത് . എന്നാല്‍ സാങ്കേതിക സഹായത്തോടെ ചില റോബട്ടുകളെ നിലനിര്‍ത്താനുമാണ് ഗൂഗിളിൻ്റെ തീരുമാനം .

സ്ഥാപനങ്ങളില്‍ മനുഷ്യൻ്റെ അധ്വാനം കുറയ്ക്കാന്‍ സാധിക്കുമെങ്കിലും റോബോട്ടിനെ പരിപാലിക്കാന്‍ വന്‍ സാമ്പത്തിക ചെലവാണ് വേണ്ടിവരുന്നത്

ലോകത്താകമാനം തുടരുന്ന സാമ്പത്തിക പ്രതിസന്ധി റോബോട്ടിക് വ്യവസായത്തിനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . നിര്‍മിതി ബുദ്ധിയുടെ വളര്‍ച്ചയും അതിൻ്റെ സാധ്യതകളും ഏറി വരുന്ന കാലഘട്ടത്തിലെ ഈ പ്രതിസന്ധി റോബോട്ടിക് വ്യവസായത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ് . ടെക് ഭീമന്‍ കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളും മറ്റൊരു കടമ്പയാണ്. കോവിഡ് കാലഘട്ടത്തിനു ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൻ്റെ ഭാഗമായി ഗൂഗിളടക്കം നിരവധി ടെക് ഭീമന്‍മാര്‍ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു .

logo
The Fourth
www.thefourthnews.in