ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡീലീറ്റായ ചിത്രങ്ങള്‍ വീണ്ടെടുക്കാം; മാർഗങ്ങള്‍

ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡീലീറ്റായ ചിത്രങ്ങള്‍ വീണ്ടെടുക്കാം; മാർഗങ്ങള്‍

ചിത്രങ്ങള്‍ നഷ്ടമാകില്ലെന്ന് ഭാവിയില്‍ ഉറപ്പാക്കാനും വഴികളുണ്ട്
Updated on
1 min read

ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് പ്രിയപ്പെട്ട ഫോട്ടോകള്‍ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തുപോയവരാകും പലരും. ഇത്തരം അമളികള്‍ പറ്റിയവർ ഇനി വിഷമിക്കേണ്ടതില്ല. നഷ്ടപ്പെട്ട ചിത്രങ്ങള്‍ വീണ്ടെടുക്കാനും വഴിയുണ്ട്. ഡിലീറ്റായ ചിത്രങ്ങള്‍ തിരിച്ചെടുക്കാനായി ആദ്യം ട്രാഷ് ബിന്‍ പരിശോധിക്കുക. ഡിലീറ്റായവ തിരിച്ചെടുക്കാന്‍ 60 ദിവസത്തെ കാലവധിയുണ്ട്.

ഇതിനായി നിങ്ങളുടെ ഫോണിലൊ ടാബ്‌ലെറ്റിലോ ഗൂഗിള്‍ ഫോട്ടോസിന്റെ ആപ്ലിക്കേഷന്‍ തുറക്കുക. സ്ക്രീനിന്റെ താഴെയായുള്ള ലൈബ്രറി (Library) എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ശേഷം ട്രാഷ് (Trash) തുറക്കുക. ഡിലീറ്റ് ചെയ്തവയില്‍ നിങ്ങള്‍ക്ക് തിരിച്ചെടുക്കേണ്ട ചിത്രം തിരഞ്ഞെടുത്തതിന് ശേഷം റിസ്റ്റോർ (Restore) ചെയ്യുക.

ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡീലീറ്റായ ചിത്രങ്ങള്‍ വീണ്ടെടുക്കാം; മാർഗങ്ങള്‍
ആരും കാണില്ല! വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ സുരക്ഷിതമാക്കാം, അഞ്ച് ടിപ്പുകള്‍

ചിത്രം ട്രാഷിലില്ലെങ്കില്‍ എന്ത് ചെയ്യണം?

ട്രാഷ് ബിന്‍ ക്ലിയർ ചെയ്യുകയോ 60 ദിവസത്തെ സമയപരിധി അവസാനിക്കുയോ ചെയ്താല്‍ ചിത്രം വീണ്ടെടുക്കുക കൂടുതല്‍ പ്രയാസമാകും.

ഇത്തരം സാഹചര്യങ്ങളില്‍ ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് നഷ്ടപ്പെട്ട ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ കാണാനുള്ള സാധ്യതയുണ്ട്. ചിത്രത്തിന്റെ ഫയല്‍ നെയിം ഉപയോഗിച്ച് സെർച്ച് ചെയ്ത് കണ്ടെത്താന്‍ ശ്രമിക്കുക.

ഫോണ്‍ ഗ്യാലറി പരിശോധിക്കുക എന്നതാണ് അടുത്ത മാർഗം. ബാക്കപ്പ് ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഗ്യാലറിയില്‍ തന്നെ ചിത്രം കാണാനുള്ള സാധ്യതയുണ്ട്.

തേഡ് പാർട്ടി ഡാറ്റ റിക്കവറി ടൂളുകള്‍ ഉപയോഗിക്കുക. നഷ്ടപ്പെട്ട ചിത്രങ്ങള്‍ സ്കാന്‍ ചെയ്തെടുക്കാന്‍ സാധിക്കുന്ന ചില തേഡ് പാർട്ടി ഡാറ്റ റിക്കവറി ടൂളുകളുണ്ട്. വിശ്വസനീയമായ സ്റ്റോറുകളില്‍ നിന്ന് മാത്രം ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡീലീറ്റായ ചിത്രങ്ങള്‍ വീണ്ടെടുക്കാം; മാർഗങ്ങള്‍
മണിക്കൂറുകളോളം നിശ്ചലം; തകരാർ പരിഹരിച്ച് വീണ്ടും സജീവമായി എക്‌സ്

ചിത്രങ്ങള്‍ നഷ്ടമാകില്ലെന്ന് ഭാവിയില്‍ ഉറപ്പാക്കും

ഓട്ടോമാറ്റിക്ക് ബാക്കപ്പ് പ്രവർത്തനക്ഷമമാക്കുക.

ഗൂഗിള്‍ ഫോട്ടോസിലെ ആർക്കൈവ്, ലോക്ക് ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ സുരക്ഷിതമാക്കുക.

logo
The Fourth
www.thefourthnews.in