ഗൂഗിള്‍ പിക്‌സല്‍ 7
ഗൂഗിള്‍ പിക്‌സല്‍ 7

ഐഫോണ്‍ 14 ന്റെ എതിരാളി; ഗൂഗിള്‍ പിക്‌സല്‍ 7 സീരീസ് എത്തുന്നു

പിക്‌സല്‍ ഫോണുകള്‍ക്കു പുറമേ പിക്‌സല്‍ വാച്ചും പുറത്തിറക്കുമെന്ന് ഗൂഗിള്‍
Updated on
1 min read

ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ശ്രേണിയിലെ പുതിയ മോഡലുകള്‍ ഒക്ടോബറില്‍ വിപണിയിലെത്തും. Pixel 7, Pixel 7 Pro എന്നീ മോഡലുകള്‍ ഒക്ടോബര്‍ 6-ന് അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. മെയ് മാസത്തില്‍ നടന്ന Google I/O വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഈ സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ചുള്ള സൂചനകള്‍ കമ്പനി നല്‍കിയിരുന്നു. പിക്‌സല്‍ ഫോണുകള്‍ക്കു പുറമേ പിക്‌സല്‍ വാച്ചും ഒക്ടോബറില്‍ പുറത്തിറങ്ങും.

ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ച ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസറായ ടെന്‍സറിന്റെ രണ്ടാം തലമുറ 'ടെന്‍സര്‍ G2' പ്രൊസസര്‍ തന്നെയാണ് പിക്‌സല്‍ 7 സീരീസിലും ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നിവയില്‍ കസ്റ്റമൈസ്ഡ് ടെന്‍സര്‍ ചിപ്സെറ്റ് ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറക്കിയ Pixel 6a-യിലും ഇതേ പ്രൊസസറാണുള്ളത്. സാംസങ്ങിന്റെ പങ്കാളിത്തത്തില്‍ 5എന്‍എം പ്രോസസിലൂടെ ഒക്ട-കോര്‍ Mali-G78 MP20 GPU ഇണക്കിച്ചേര്‍ത്തുകൊണ്ടാണ് പ്രൊസസര്‍ വികസിപ്പിച്ചത്.

ഐഫോണ്‍ 14 സീരീസിനുള്ള ആപ്പിളിന്റെ 'ഫാര്‍ ഔട്ട്' ഇവന്റിന് ഒരു ദിവസം മുന്‍പാണ് പിക്‌സല്‍ 7 സീരീസ് പുറത്തിറക്കുന്ന വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്

അതുകൊണ്ടു തന്നെ പെര്‍ഫോമന്‍സില്‍ മറ്റു പ്രീമിയം ഫോണുകളെക്കാള്‍ പിക്‌സല്‍ 7 സീരീസ് മികച്ചു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇമേജ്, വീഡിയോ പ്രോസസിങ് എന്നിവ മെച്ചപ്പെടുന്നതിനൊപ്പം മികച്ച വോയ്‌സ് റെകഗനൈസേഷനും കൂടുതല്‍ സുരക്ഷയും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. മൂന്ന് പിക്‌സല്‍ 7 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഒരേ ചിപ്‌സെറ്റ് തന്നെയാകും കമ്പനി നല്‍കുക.

ഐഫോണ്‍ 14 സീരീസിനുള്ള ആപ്പിളിന്റെ 'ഫാര്‍ ഔട്ട്' ഇവന്റിന് ഒരു ദിവസം മുന്‍പാണ് പിക്‌സല്‍ 7 സീരീസ് പുറത്തിറക്കുന്ന വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

logo
The Fourth
www.thefourthnews.in