വിപണിയിലെത്താൻ ഒരു മാസം ബാക്കി; പിക്സൽ 9 വിവരങ്ങൾ ചോർന്നു?

വിപണിയിലെത്താൻ ഒരു മാസം ബാക്കി; പിക്സൽ 9 വിവരങ്ങൾ ചോർന്നു?

ഗൂഗിള്‍ പിക്‌സല്‍ 9 സീരീസിന്റെ പുതിയ നിറങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വീഡിയോയും ചോര്‍ന്നിരിക്കുന്നത്.
Updated on
1 min read

ഗൂഗിള്‍ പിക്‌സല്‍ 9 ഈ വര്‍ഷം തന്നെ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. പിക്‌സല്‍ 9 അടുത്ത മാസം 13ന് പുറത്തിറക്കും. എന്നാല്‍ കമ്പനി ഔദ്യോഗികമായി ഇതുവരെ പിക്‌സല്‍ 9മായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം പിക്‌സല്‍ 9ന്റെ പല വിവരങ്ങളും ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്.

പിക്‌സല്‍ 9ന്റെതെന്ന് ആരോപിക്കപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഡിസ്‌പ്ലേ, ബാക്ക് പാനല്‍ എന്നിവയും ഫോണിന്റെ മറ്റ് പ്രവര്‍ത്തനങ്ങളും കാണിക്കുന്നു. ഗൂഗിള്‍ പിക്‌സല്‍ 9 സീരീസിന്റെ പുതിയ നിറങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വീഡിയോയും ചോര്‍ന്നിരിക്കുന്നത്. പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ പ്രോ വാരിയന്റ്, പിക്‌സല്‍ 9 ഫോള്‍ഡ് എന്നിവയാണ് ഗൂഗിള്‍ അവതരിപ്പിക്കാനിരിക്കുന്നതെന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

 വിപണിയിലെത്താൻ ഒരു മാസം ബാക്കി; പിക്സൽ 9 വിവരങ്ങൾ ചോർന്നു?
മൊബൈൽ ഫോൺ റീചാർജ് നിരക്ക് വർധന ബുദ്ധിപൂർവം ഒഴിവാക്കാം; അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം

ടിക്ടോക്കില്‍ പ്രചരിക്കപ്പെട്ട വീഡിയോയില്‍ പിങ്ക് നിറമുള്ള പിക്‌സല്‍ 9ന്റെ ഡിസ്‌പ്ലേയും വശങ്ങളും മുന്‍ഭാഗങ്ങളുമാണ് കാണിച്ചിരിക്കുന്നത്. ഈ പ്രചരിക്കപ്പെട്ട വീഡിയോ പിക്‌സല്‍ 9ന്റേതാണെങ്കില്‍ പിക്‌സല്‍ 8ന് സമാനമായ ഫോണായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ക്യാമറ ബാറുകളോട് കൂടിയ ഗ്ലാസ് പാനലാണ് പിക്‌സല്‍ 9നുള്ളത്. എല്ലാ വശങ്ങളും ചതുരത്തിന്റെ ആകൃതിയിലുള്ള പിക്‌സലില്‍ താഴെയുള്ള ഭാഗവും വശങ്ങളിലെ ഭാഗവും സമാനരീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പിക്‌സല്‍ എട്ടിന് സമാനമായ രീതിയില്‍ ഗോളാകൃതിയുടെ ആകൃതിയിലാണ് പിക്‌സല്‍ 9ന്റെ ക്യാമറും നിര്‍മിച്ചിരിക്കുന്നത്.

 വിപണിയിലെത്താൻ ഒരു മാസം ബാക്കി; പിക്സൽ 9 വിവരങ്ങൾ ചോർന്നു?
ബജറ്റ് ഫ്രണ്ട്‌ലി മുതല്‍ പ്രീമിയം വരെ; ജൂലൈയില്‍ എത്തുന്നത് കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഡിസൈനിലും പ്രവര്‍ത്തനത്തിലും പുത്തന്‍ രീതികളുമായാണ് പിക്‌സല്‍ 9 വിപണിയിലെത്തുകയെന്നാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. 6.1ഇഞ്ചോ, 6.7 ഇഞ്ചോ ആയിരിക്കും പിക്‌സല്‍ 9ന്റെ വലുപ്പം. പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം ഫോണിന്റെ എക്‌സ് എല്‍ മോഡലിന്റെ വലുപ്പം 6.7 ഇഞ്ച് ആയിരിക്കും.

ചുറ്റുപാടുമുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് സ്‌ക്രീനില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന അഡാപ്റ്റീവ് ടച്ച് സൗകര്യവും ഗൂഗിള്‍ അവതരിപ്പിക്കും. പിങ്കിനെ കൂടാതെ കറുപ്പ്, വെളുപ്പ്, പച്ച എന്നീ നിറങ്ങളിലാണ് പിക്‌സല്‍ 9 പ്രോ വിപണയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ വെളിച്ചത്തില്‍ ഫോട്ടോയെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഫോണിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്. എഐ ഫീച്ചറുകളില്‍ മാജിക് എഡിറ്റര്‍, ജെമിനി നാനോ എഐയും പിക്‌സല്‍ 9ലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in