ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് 2000 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് 2000 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

അനധികൃത വായ്പ ആപ്പുകള്‍ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് പുതിയ നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി
Updated on
1 min read

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് 2000 പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഗൂഗിള്‍ ലോണ്‍ ആപ്പുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. ഉപഭോക്തൃസുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് ഗൂഗിള്‍ അറിയിച്ചു.

ലോണ്‍ ആപ്പുകള്‍ക്കെതിരെ വ്യാപക പരാതിയുയരുന്നതിന്റെ പിന്നാലെയാണ് നടപടി. വായ്പാ കൊള്ളയും ഭീഷണിപ്പെടുത്തലും വർധിക്കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അനധികൃത വായ്പ ആപ്പുകള്‍ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് പുതിയ നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് ഗൂഗിള്‍ ലോണ്‍ ആപ്പുകള്‍ നിരീക്ഷിച്ച് നടപടിയിലേക്ക് കടന്നത്. ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളുടെയും പ്രാദേശിക റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിള്‍ പ്ലേ നയങ്ങള്‍ പുതുക്കുന്നതെന്ന് ഗൂഗിൾ ഏഷ്യ-പസഫിക് ട്രസ്റ്റ് ആൻഡ് സേഫ്റ്റിയുടെ സീനിയർ ഡയറക്ടറും തലവനുമായ സൈകത് മിത്ര പറഞ്ഞു.

ഏതെല്ലാം ആപ്പുകളാണ് നിരോധിച്ചതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. പരാതി ലഭിച്ച മറ്റ് ആപ്പുകള്‍ക്കും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആപ്പുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ അവലോകനം ചെയ്യാറുണ്ടെന്നും എന്നാൽ പ്രശ്നമില്ലെന്ന് കരുതുന്ന ലോണ്‍ ആപ്പുകളെക്കുറിച്ചും ഇന്റർനെറ്റ് ലോകത്തിന് പുറത്ത് വ്യാപക പരാതിയുയരുന്നുണ്ടെന്നും സൈകത് മിത്ര കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in