ഉപയോക്താവിനെ വഞ്ചിക്കുന്നു; ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വേഗത്തിലുള്ള ബാറ്ററി ചോര്‍ച്ചയ്ക്കും ഉയര്‍ന്ന ഡാറ്റ ഉപയോഗത്തിനും കാരണമാകുന്ന 16 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ആര്‍സ് ടെക്‌നിക്കയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, മക്കാഫി കണ്ടെത്തിയ ആപ്പുകളാണ് പ്ലേ സ്റ്റോര്‍ നീക്കം ചെയ്തത്. 20 ദശലക്ഷത്തോളം പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ആപ്ലിക്കേഷനുകളാണ് ഇവ.
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നവയായിരുന്നു നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍
പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാതെ ഉപയോക്താവിന്റെ അനുവാദമില്ലാതെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വെബ് പേജുകളിലേക്ക് റീഡയറക്ട് ചെയ്ത് ഈ ആപ്ലിക്കേഷുകള്‍ പരസ്യ തട്ടിപ്പ് നടത്തി എന്നായിരുന്നു മക്കാഫിയുടെ കണ്ടെത്തല്‍. ഉപയോക്താവിന്റെ അറിവോടെയല്ലാതെ പരസ്യങ്ങളുമായും വെബ്‌സൈറ്റുകളുമായും സമ്പര്‍ക്കവുമുണ്ടാകാനും ഈ ബഗുകള്‍ കാരണമാകുന്നു. ഇതിന്റെ ഭാഗമായി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ അധിക ബാറ്ററി ഉപയോഗത്തിനും നെറ്റ്‌വര്‍ക്ക് ഉപയോഗം വര്‍ധിക്കാനും കാരണമാകും. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നവയായിരുന്നു നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍.
ഹൈസ്പീഡ് ക്യാമറ, സ്മാര്‍ട്ട് ടാസ്‌ക് മാനേജര്‍, ഫ്‌ലാഷ്‌ലൈറ്റ് പ്ലസ്, മെമോ കലണ്ടര്‍, 8കെ ഡിക്ഷ്ണറി, ബുസാന്‍ ബസ്, ക്വിക്ക് നോട്ട്, കറന്‍സി കണ്‍വെര്‍ട്ടെര്‍ എന്നിവയാണ് നീക്കം ചെയ്ത ആപ്ലിക്കേഷനില്‍ പ്രധാനപ്പെട്ടവ.
'com.liveposting', 'com.click.cas' എന്നീ ആഡ്വെയര്‍ കോഡുകളാണ് ഉപയോക്താവിന്റെ അനുവാദമില്ലാതെ ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാന്‍ ആപ്ലിക്കേഷനുകളെ സഹായിച്ചിരുന്നത് എന്നും കണ്ടെത്തി. ഗൂഗിളിന്റെ സെക്യൂരിറ്റിയെ മറികടക്കാന്‍ ശ്രമിച്ച ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായും ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ നിന്ന് ആപ്പുകളെ പ്ലേ പ്രൊട്ടക്ട് തടയുമെന്നും ഗൂഗിള്‍ അറിയിച്ചു.