ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ ഇനി നിര്‍മിത ബുദ്ധിയുടെ പിന്തുണ; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചെ

ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ ഇനി നിര്‍മിത ബുദ്ധിയുടെ പിന്തുണ; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചെ

മൈക്രോ സോഫ്റ്റ്, സെര്‍ച്ച് എഞ്ചിനായ ബിംഗിലേക്ക് ചാറ്റ് ജിപിടിയുടെ സേവനം സംയോജിപ്പിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്റെയും നീക്കം
Updated on
1 min read

ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ ഇനി മുതല്‍ നിര്‍മിത ബുദ്ധിയുടെ പിന്തുണ ഉറപ്പാക്കുമെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചെ. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ എ ഐ ചിപ്പ് ഘടിപ്പിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെക് ലോകത്തെ പുതിയ താരം ചാറ്റ് ജിപിടി ഗൂഗിളിന് വെല്ലുവിളിയാകുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഗൂഗിള്‍ നിര്‍മിത ബുദ്ധിയെ കൂടെ കൂട്ടാനൊരുങ്ങുന്നത്. മൈക്രോ സോഫ്റ്റ്, സെര്‍ച്ച് എഞ്ചിനായ ബിംഗിലേക്ക് ചാറ്റ് ജിപിടിയുടെ സേവനം സംയോജിപ്പിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്റെയും നീക്കം.

ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ ഇനി നിര്‍മിത ബുദ്ധിയുടെ പിന്തുണ; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചെ
ചെലവ് ചുരുക്കല്‍ ശക്തമാക്കാന്‍ ഗൂഗിള്‍; ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

മൈക്രോ സോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനിലൂടെ മനുഷ്യ സംഭാഷണങ്ങളോട് പ്രതികരിക്കാനും ചിത്രങ്ങള്‍ വരച്ചെടുക്കാനും നിര്‍മിതി ബുദ്ധിയുടെ സേവനങ്ങള്‍ വഴി സാധ്യമായിട്ടുണ്ട്. ചാറ്റ് ജിപിടിക്ക് ബദലായി ഗൂഗിള്‍ ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് നിര്‍മിച്ചുവെങ്കിലും ചാറ്റ് ജിപിടിയെ വെല്ലു വിളിക്കാന്‍ തക്ക സാങ്കേതിക മികവ് പുലര്‍ത്താന്‍ ബാര്‍ഡിനു സാധിച്ചിട്ടില്ല.

ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ ഇനി നിര്‍മിത ബുദ്ധിയുടെ പിന്തുണ; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്

ചാറ്റ് ജിപിടിയുടെ പ്രകടന മികവ് തന്നെയാണ് നിര്‍മിത ബുദ്ധിയുടെ പിന്തുണ ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനിലെത്തിക്കാനുള്ള നീക്കത്തിനും പിറകിലെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നിര്‍മിത ബുദ്ധിക്കാകുമെന്ന വിശ്വാസത്തിലാണ് പിച്ചെ.

ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ ഇനി നിര്‍മിത ബുദ്ധിയുടെ പിന്തുണ; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചെ
ചാറ്റ് ജിപിടിക്ക് ഗൂഗിളിൻ്റെ ചെക്ക്; ചാറ്റ് ബോട്ട് ബാര്‍ഡ്

ഉപയോക്താക്കള്‍ക്ക് ഗൂഗിളുമായി നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും അതിനു കൃത്യമായ ഉത്തരം നല്‍കാന്‍ ഗൂഗിളിനെ പ്രാപ്തമാക്കാനും എഐയ്ക്ക് സഹായിക്കാൻ കഴിയും. നിലവില്‍ ഗൂഗിളില്‍ ഇങ്ങനെയാെരു സംവിധാനമില്ല. ഗൂഗിളില്‍ ഉപയോക്താവ് ചോദിക്കുന്ന ചോദ്യവുമായി ബന്ധപ്പെട്ട് നിരവധി ലിങ്കുകളിലേക്കാണ് (ഹൈപ്പര്‍ ലിങ്കുകള്‍)ഗൂഗിള്‍ നയിക്കുക . എന്നാല്‍ നിര്‍മിത ബുദ്ധി വരുന്നതോടുകൂടി ഇക്കാര്യത്തിലെ അനിശ്ചിതത്വം അവസാനിക്കും. ചോദ്യത്തിനനുസൃതായി ഉത്തരം നല്‍കാന്‍ എഐയ്ക്ക് സാധിക്കും.

മനുഷ്യന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന ഭാഷാ മോഡലുകളും (LLMS) ഇതില്‍ ഒരുക്കിയിട്ടുണ്ട്. മൈക്രോ സോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിംഗിനോട് നടത്തുന്ന ശ്കതമായ പോരാട്ടത്തിനിടയില്‍ ചെലവു ചുരുക്കാനുള്ള നിക്ഷേപകരുടെ സമ്മര്‍ദം ഗൂഗിളിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ ഇനി നിര്‍മിത ബുദ്ധിയുടെ പിന്തുണ; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചെ
ജീവനക്കാര്‍ക്ക് പിന്നാലെ റോബോട്ടുകളെയും പിരിച്ചു വിടാനൊരുങ്ങി ഗൂഗിള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെയും ഗൂഗിള്‍ പിരിച്ചു വിട്ടിട്ടുണ്ട്. ഗൂഗിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, ജീവനക്കാര്‍, മുന്‍ഗണനകള്‍ എന്നിവ അവലോകനം ചെയ്തിട്ടുണ്ടെന്നും ഇത് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന് കാരണമായെന്നുമാണ് സിഇഒ സുന്ദര്‍ പിച്ചൈ മുൻപ് വ്യക്തമാക്കിയത്. ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫെബ്രുവരിയില്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫ റോബോട്ടുകളെ വികസിപ്പിക്കുന്ന 'എവരിഡേ റോബോട്ട്' പദ്ധതി അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു. സാമ്പത്തിക രംഗത്ത് തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കം.

logo
The Fourth
www.thefourthnews.in