'ഇനി എല്ലാം ഗൂഗിൾ ചെയ്യും'; കംപ്യൂട്ടറുകളെ വെല്ലുന്ന എഐ വരുന്നു

'ഇനി എല്ലാം ഗൂഗിൾ ചെയ്യും'; കംപ്യൂട്ടറുകളെ വെല്ലുന്ന എഐ വരുന്നു

ഡിസംബറിൽ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ജെമിനിക്കൊപ്പം പുതിയ എഐ അവതരിപ്പിക്കും
Updated on
1 min read

കംപ്യൂട്ടറുകളെ വെല്ലുന്ന എഐ അവതരിപ്പിക്കാൻ ഗൂഗിൾ. വെബ് ബ്രൗസറുകളെ പോലും മറികടന്ന് ഒരു വിഷയത്തിൽ ഗവേഷണം നടത്താനും ഓൺലൈൻ വഴി എളുപ്പം സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന തരത്തിലാണ് പുതിയ എഐ സംവിധാനത്തെ ഗൂഗിൾ രൂപകൽപ്പന ചെയ്യുന്നത്.

പ്രൊജക്റ്റ് ജാർവിസ് എന്ന് പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ പുതിയ എഐ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ശനിയാഴ്ചയാണ് പുറത്തു വന്നത്. വരുന്ന ഡിസംബറിൽ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ജെമിനിക്കൊപ്പം പുതിയ എഐ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ള ആളുകളെ ഉദ്ധരിച്ചുകൊണ്ടാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

'ഇനി എല്ലാം ഗൂഗിൾ ചെയ്യും'; കംപ്യൂട്ടറുകളെ വെല്ലുന്ന എഐ വരുന്നു
'90കളിൽ വിദ്യാർഥിയെന്ന വ്യാജേന നിയമവിരുദ്ധമായി അമേരിക്കയിൽ കമ്പനി ആരംഭിച്ച് എലോൺ മസ്‌ക്

മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഓപ്പൺ എഐയിൽ ഇത്തരത്തിൽ സ്വന്തമായി വിഷയങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്തുന്ന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് ജൂലൈ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. സിയുഎ അഥവാ കമ്പ്യൂട്ടർ യൂസിങ് ഏജന്റ് എന്ന സ്വന്തം നിഗമനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന സംവിധാനമുപയോഗിച്ചാണ് ഇത്തരം പ്രത്യേകതകൾ അവതരിപ്പിക്കുന്നത്.

എന്നാൽ ഒരു പടി കൂടി കടന്ന് ഒരു വ്യക്തിയുടെ കംപ്യൂട്ടറിലെയും ബ്രൗസറിലേയും വിവരങ്ങൾ വച്ച് സ്വമേധയാ പ്രവർത്തിക്കുന്ന അതിനൂതന സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in