ഗൂഗിള്‍ നയം മാറ്റുന്നു; നിങ്ങളുടെ ജി മെയില്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം

ഗൂഗിള്‍ നയം മാറ്റുന്നു; നിങ്ങളുടെ ജി മെയില്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം

രണ്ട് വര്‍ഷത്തിനിടെ ഒരിക്കലെങ്കിലും ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ ഒഴിവാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്
Updated on
1 min read

നിഷ്‌ക്രിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ പുതിയ നയങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍. കാലങ്ങളായി ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ ടെക്ക് ഭീമന്‍ നീക്കം ചെയ്യുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തിനിടെ ഒരിക്കലെങ്കിലും ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ ഒഴിവാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഗൂഗിള്‍ നയം മാറ്റുന്നു; നിങ്ങളുടെ ജി മെയില്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം
ആപ്പിലൂടെയുള്ള ഡേറ്റ ചോര്‍ച്ച ഇനി ഭയക്കേണ്ട ; പ്ലേ സ്റ്റോറില്‍ പുതിയ ഓപ്ഷനുമായി ഗൂഗിള്‍

ഗൂഗിളിന്റെ മുന്‍ പോളിസി പ്രകാരം ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ലോഗിങ്ങിന് സമയ പരിധി ഇല്ലായിരുന്നു. അതിനാല്‍ ഇത്തരം അക്കൗണ്ടിലെ വിവരങ്ങള്‍ ഇക്കാലയളവില്‍ ഉള്‍പ്പെടെ നഷ്ടപ്പെടാതെ തുടരുകയും ചെയ്യും. ഈ രീതി പൂര്‍ണമായി മാറ്റുകയാണ് ഇപ്പോള്‍ ഗുഗിള്‍ ചെയ്യുന്നത്. ഈ വര്‍ഷം മുതല്‍ ഗൂഗിള്‍ പുതിയ പോളിസിയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, രണ്ട് വർഷമായി പ്രവർത്തിപ്പിക്കാത്ത അക്കൗണ്ടുകളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ ഡാറ്റ നീക്കം ചെയ്യുന്ന നയമാണ് ഗൂഗിൾ പിന്തുടർന്നിരുന്നത്. എന്നാലിപ്പോൾ ഡാറ്റ നീക്കം ചെയ്യുമെന്ന് മാത്രമല്ല അ‌ക്കൗണ്ട് തന്നെ ഇല്ലാതാക്കും എന്നതാണ് ശ്രദ്ധേയം

ഒരു ഗൂഗിള്‍ അക്കൗണ്ട് കുറഞ്ഞത് രണ്ട് വര്‍ഷമായി സൈന്‍ ഇന്‍ ചെയ്യാതിരിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍, ഗൂഗിളിന്റെ വര്‍ക്ക് സ്‌പേസുകളിലെ (ജി മെയില്‍, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, യു ട്യൂബ് ) ഉള്ളടക്കം ഉള്‍പ്പെടെ, അക്കൗണ്ടും അതിലെ ഉള്ളടക്കങ്ങളും ഇല്ലാതാകും എന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ പറയുന്നത്. നീക്കം ചെയ്ത അക്കൗണ്ടുകള്‍ പിന്നീട് വീണ്ടെടുക്കുക സാധ്യമല്ല.

ഗൂഗിള്‍ നയം മാറ്റുന്നു; നിങ്ങളുടെ ജി മെയില്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം
പിഴയ്ക്ക് പിന്നാലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

എന്നാല്‍, ഈ വര്‍ഷം അവസാനം വരെ സമയം അനുവദിച്ചിരിക്കുന്നതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള സമയം ലഭിക്കും. ഇ മെയിലുകള്‍ കൈകാര്യം ചെയ്യുക, ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുക, യു ട്യൂബ് വീഡിയോകള്‍ കാണുക, ഗൂഗിള്‍ പ്ലേയ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഗൂഗിള്‍ പരിശോധിക്കും. 24 മാസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ പഴയ ഗൂഗിൾ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാനും എന്തെങ്കിലും സേവനങ്ങൾ ഉപയോഗിക്കാനും കമ്പനി അഭ്യർത്ഥിക്കുന്നു

അതേസമയം ഗൂഗിള്‍ വണ്‍ പോലെയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ പരിശോധിച്ചായിരിക്കും സജീവ ഉപഭോക്താക്കളെ ഗൂഗിള്‍ തിരിച്ചറിയുക. നയം പ്രാബല്യത്തില്‍ വരുന്ന മുറയ്ക്ക് ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും. ഇതിന് മുന്നോടിയായി ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ നല്‍കുകയും ചെയ്യും.

logo
The Fourth
www.thefourthnews.in